കൊച്ചി: കല്യാണ പന്തലിൽനിന്നു നേരെ വോട്ട് രേഖപ്പെടുത്താനെത്തി വധൂവരന്മാർ. കളമശേരി മണ്ഡലത്തിൽ എച്ച്എംടി നഗർ സ്വദേശി വധു അനീസയാണ് വരനൊപ്പം വോട്ട് ചെയ്യാൻ എത്തിയത്. കളമശേരി എച്ച്എംടി ഹൈസ്കൂൾ 27-ാം നമ്പർ ബൂത്തിലാണ് വധുവും വരനും എത്തിയത്.
മണലിമുക്ക് സെന്റ് ജോസഫ്സ് സ്കൂളിലാണ് മറ്റൊരു വധുവും വരനും വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കളമശേരി മണ്ഡലത്തിൽ ഒരേ ബൂത്തിലാണ് ഇന്ന് വിവാഹിതരായ റിൻഷാദിനും അലീനക്കും വോട്ട്. നിക്കാഹിന് ശേഷമാണ് ഇരുവരും വോട്ട് ചെയ്യാൻ എത്തിയത്.
Tags : wedding vote polling booth election