x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട് വി​ല​യേ​റി​യ​ത്; ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് റ​ഫീ​ഖ് അ​ഹ​മ്മദും ബി.​കെ. ഹ​രി​നാ​രാ​യ​ണ​നും


Published: April 9, 2026 11:32 AM IST | Updated: April 9, 2026 11:51 AM IST

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളും മ​തേ​ത​ര​ത്വ​വും നി​ല​നി​ൽ​ക്കു​ന്ന സൗ​ഹൃ​ദ​പൂ​ർ​ണ​മാ​യ ഒ​രു സ​മൂ​ഹ​ത്തി​നാ​യി വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് ഗാ​ന​ര​ച​യി​താ​വ് റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഭാ​വി​യെ നി​ർ​ണ​യി​ക്കു​ന്ന ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ങേ​യ​റ്റം പ്ര​ധാ​ന​മാ​ണെ​ന്നും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ യു​വ​ത​ല​മു​റ വി​മു​ഖ​ത കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ൾ സ​ത്യ​മാ​കാ​തി​രി​ക്ക​ട്ടെ​യെ​ന്ന് ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

വോ​ട്ട് എ​ന്ന​ത് അ​ത്ര​മേ​ൽ വി​ല​യേ​റി​യ ഒ​ന്നാ​ണെ​ന്നും ഓ​രോ വോ​ട്ടും ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ൽ നാ​ടി​നെ ച​ലി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്ക് ത​ന്നെ​യാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Rafiq Ahmed B.K. Harinarayan election vote

Recent News

Corehub Up