x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടി​ന് പ​ണം; കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ


Published: April 8, 2026 06:13 PM IST | Updated: April 8, 2026 06:13 PM IST

തി​രു​വ​ന​ന്ത​പു​രം: വോ‌​ട്ടി​ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഇ​ട​പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ക്കാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പോ​ലീ​സി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ര്‍​ദ്ദേ​ശം.

പാ​ല​ക്കാ​ട്ടെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ ​പ​ണം ന​ല്‍​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്ത് വി​ട്ടി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​പ്പോ​ള്‍ ത​ന്നെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍ ഇ​ട​പെ​ടു​ക​യും ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

കൂ​ടാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​രു​വാ​കു​റി​ശി​യി​ല്‍ ഒ​രു മ​ര​ണ​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ശോ​ഭാ സു​രേ​ന്ദ്ര​നും പ്ര​വ​ര്‍​ത്ത​ക​രും. ഇ​തി​ന് ശേ​ഷം ശോ​ഭാ സു​രേ​ന്ദ്ര​ന്‍ തി​രി​കെ കാ​റി​ല്‍ ക​യ​റി.

ഇ​തി​നി​ടെ ശോ​ഭാ സു​രേ​ന്ദ്ര​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ ​മ​ര​ണ വീ​ടി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന വീ​ട്ടി​ലെ വ​യോ​ധി​ക​യു​ടെ കൈ​യി​ൽ പ​ണം​വെ​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു.

Tags : cash vote Electoral Officer case

Recent News

Corehub Up