Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cash

സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദ​മ്പ​തി​ക​ളു​ടെ വ​സ​തി​ക​ളി​ൽ വി​ജി​ല​ൻ​സ് റെ​യ്ഡ്; കോ​ടി​ക​ളു​ടെ പ​ണ​വും ആ​ഡം​ബ​ര വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു

പാ​റ്റ്ന: ബി​ഹാ​റി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദ​മ്പ​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ് ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ കോ​ടി​ക​ളു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് ക​ണ്ടെ​ടു​ത്തു. ക​ണ​ക്കി​ൽ​പെ​ടാ​ത്ത പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ആ​ഡം​ബ​ര വാ​ച്ചു​ക​ളും വി​വി​ധ വ​സ്തു​വ​ക​ക​ളു​ടെ രേ​ഖ​ക​ളു​മാ​ണ് വി​ജി​ല​ൻ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്.

പാ​റ്റ്ന​യി​ലെ എ​ഡി​എം ര​വീ​ന്ദ്ര കു​മാ​ർ ദി​വാ​ക​ർ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ദാ​നാ​പ്പൂ​രി​ലെ ജി​ല്ലാ സ​ബ് ര​ജി​സ്ട്രാ​റു​മാ​യ കു​മാ​രി സ്വീ​റ്റി എ​ന്നി​വ​രു​ടെ പാ​റ്റ്ന​യി​ലും ബെ​ഗു​സ​രാ​യി​യി​ലു​മു​ള്ള വ​സ​തി​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വി​ജി​ല​ൻ​സ് റെ​യ്ഡ് ന​ട​ന്ന​ത്. വി​ജി​ല​ൻ​സ് ഡി​ഐ​ജി​യു​ടെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

പാ​റ്റ്ന​യി​ലെ വ​സ​തി​യി​ൽ നി​ന്ന് 70 ല​ക്ഷം രൂ​പ​യും ആ​റ് ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന 48 ആ​ഡം​ബ​ര വാ​ച്ചു​ക​ളും ല​ഭി​ച്ചു. ബെ​ഗു​സ​രാ​യി​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ നി​ന്ന് ഒ​മ്പ​ത് ല​ക്ഷം രൂ​പ​യും സ്വ​ർ​ണ്ണ-​വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. പാ​റ്റ​യി​ൽ 1.07 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ര​ണ്ട് ഫ്ലാ​റ്റു​ക​ൾ, ഭാ​ര്യ​യു​ടെ​യും പി​താ​വി​ന്‍റേ​യും പേ​രി​ൽ വാ​ങ്ങി​യ 1.28 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മൂ​ന്ന് പ്ലോ​ട്ടു​ക​ൾ, ഇ​തി​നു​പു​റ​മെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും നി​ക്ഷേ​പ രേ​ഖ​ക​ളും ഭൂ​മി ഇ​ട​പാ​ടു​ക​ളു​ടെ പ്ര​മാ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത പ​ണ​ത്തി​ന്‍റെ​യും ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും കൃ​ത്യ​മാ​യ മൂ​ല്യം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ വ്യ​ക്ത​മാ​കൂ എ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കു​റ്റം തെ​ളി​ഞ്ഞാ​ൽ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

National

ബം​ഗ​ളൂ​രു​വി​ൽ ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു

ബം​ഗ​ളൂ​രു: ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ത്തി​ൽ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​യി​ൽ പോ​യ യു​വ​തി​യു​ടെ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. മ​ന്ത്രാ​ല​യ സ്വ​ദേ​ശി​നി ച​ന്ദ്രി​ക​യു​ടെ സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ചി​ക്ക​പേ​ട്ട് മാ​ർ​ക്ക​റ്റി​ൽ വ​ച്ച് ന​ഷ്ട​പ്പെ​ട്ട​ത്.

സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ച​ന്ദ്രി​ക​ക്കൊ​പ്പം സ​ഹോ​ദ​ര​നു​മു​ണ്ടാ​യി​രു​ന്നു. മാ​ർ​ക്ക​റ്റി​ലെ തി​ര​ക്കും മോ​ഷ​ണ സാ​ധ്യ​ത​യും മു​ന്നി​ൽ ക​ണ്ട് ച​ന്ദ്രി​ക ധ​രി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ങ്ങ​ൾ അ​ഴി​ച്ച് 20,000 രൂ​പ​യോ​ടൊ​പ്പം ബാ​ഗി​നു​ള്ളി​ലെ പേ​ഴ്സി​ൽ സൂ​ക്ഷി​ച്ചു.

അ​വ​ന്യൂ റോ​ഡി​ന് സ​മീ​പം ന​ട​ന്നു​പോ​കു​ന്പോ​ൾ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ച​ന്ദ്രി​ക​യു​ടെ അ​രി​കി​ലെ​ത്തി തി​ര​ക്കു​ണ്ടാ​ക്കു​ക​യും പെ​ട്ടെ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. സം​ശ​യം തോ​ന്നി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പേ​ഴ്സ് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ബാ​ഗ് മു​റി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ഏ​ഴ് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 20,000 രൂ​പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Kerala

മുത്തങ്ങയിൽ രണ്ടേകാൽ കോടിയുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: മു​​​ത്ത​​​ങ്ങ​​​യി​​​ൽ വാ​​​ഹ​​​നപ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ ര​​​ണ്ടു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ കു​​​ഴ​​​ൽ​​​പ്പ​​​ണ​​​വു​​​മാ​​​യി ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ബ​​​ത്തേ​​​രി മു​​​ള്ള​​​ൻ​​​കു​​​ന്ന് ക​​​ണ്ടാ​​​ക്കോ​​​ൽ അ​​​ർ​​​ഷാ​​​ദ് (44), കൊ​​​ടു​​​വ​​​ള്ളി മ​​​ദ്ര​​​സ ബ​​​സാ​​​ർ പി​​​ലാ​​​ത്തോ​​​ട്ട​​​ത്തി​​​ൽ പി.​​​ടി. ഇ​​​സ്മാ​​​യി​​​ൽ (40) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ജി​​​ല്ലാ ല​​​ഹ​​​രിവി​​​രു​​​ദ്ധ സ്ക്വാ​​​ഡും ബ​​​ത്തേ​​​രി പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വൈ​​​കു​​​ന്നേ​​​രം മു​​​ത്ത​​​ങ്ങ ത​​​ക​​​ര​​​പ്പാ​​​ടി ചെ​​​ക്ക്പോ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കി​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​നി​​​ന്ന് വ​​​ന്ന കെ​​എ 51 എം​​​യു 5173 ന​​​ന്പ​​​ർ കാ​​​റി​​​ലാ​​​ണ് പ​​​ണം ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

കാ​​​റി​​​ന്‍റെ ഡി​​​ക്കി​​​യു​​​ടെ ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലും ബ്രേ​​​ക്ക് ലൈ​​​റ്റി​​​നോ​​​ടു ചേ​​​ർ​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി നി​​​ർ​​​മി​​​ച്ച ര​​​ഹ​​​സ്യ അ​​​റ​​​ക​​​ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ 2.27 കോ​​​ടി രൂ​​​പ പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി.

പ​​​ണ​​​വും വാ​​​ഹ​​​ന​​​വും ബ​​​ത്തേ​​​രി ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

ബ​​​ത്തേ​​​രി സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ ശ്രീ​​​കാ​​​ന്ത് എ​​​സ്. നാ​​​യ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ പി. ​​​ജ​​​യ​​​പ്ര​​​കാ​​​ശ്, സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ അ​​​നി​​​ത്ത്, അ​​​നി​​​ൽ​​​കു​​​മാ​​​ർ, വി​​​നീ​​​ഷ്, പ്ര​​​ദീ​​​പ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

Kerala

40 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി; മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ൽ​പ്പ​തു ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. നേ​ത്രാ​വ​തി എ​ക്സ്‌​പ്ര​സി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ സ്വാ​ജി​ത് ഗെ​യ്സിം​ഗ്, മാ​ധ​വ് സ​ദാ​ശി​വ എ​ന്നി​വ​രെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ചേ​ദ്യം ചെ​യ്തെ​ങ്കി​ലും നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.

രാ​വി​ലെ പ​തി​നൊ​ന്നിന് ട്രെ​യി​ൻ കോ​ഴി​ക്കോ​ട് എ​ത്തി​യ​പ്പോ​ൾ പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വ​ൻ തു​ക ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

Kerala

വോ​ട്ടി​ന് പ​ണം; കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ

തി​രു​വ​ന​ന്ത​പു​രം: വോ‌​ട്ടി​ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഇ​ട​പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. സം​ഭ​വ​ത്തി​ൽ കേ​സ് എ​ടു​ക്കാ​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ പോ​ലീ​സി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ര്‍​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നി​ര്‍​ദ്ദേ​ശം.

പാ​ല​ക്കാ​ട്ടെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ ​പ​ണം ന​ല്‍​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്ത് വി​ട്ടി​രു​ന്നു. ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​പ്പോ​ള്‍ ത​ന്നെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍ ഇ​ട​പെ​ടു​ക​യും ജി​ല്ലാ ക​ള​ക്ട​റോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

കൂ​ടാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യും റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ത​രു​വാ​കു​റി​ശി​യി​ല്‍ ഒ​രു മ​ര​ണ​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ശോ​ഭാ സു​രേ​ന്ദ്ര​നും പ്ര​വ​ര്‍​ത്ത​ക​രും. ഇ​തി​ന് ശേ​ഷം ശോ​ഭാ സു​രേ​ന്ദ്ര​ന്‍ തി​രി​കെ കാ​റി​ല്‍ ക​യ​റി.

ഇ​തി​നി​ടെ ശോ​ഭാ സു​രേ​ന്ദ്ര​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ ​മ​ര​ണ വീ​ടി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന വീ​ട്ടി​ലെ വ​യോ​ധി​ക​യു​ടെ കൈ​യി​ൽ പ​ണം​വെ​ച്ചു ന​ല്‍​കു​ക​യാ​യി​രു​ന്നു.

Kerala

പൈ​സ കൊ​ടു​ത്ത് പാ​ല​ക്കാ​ടി​നെ വാ​ങ്ങാ​ൻ ക​ഴി​യി​ല്ല: ഷാ​ഫി പ​റ​മ്പി​ൽ

പാ​ല​ക്കാ​ട്: വോ​ട്ട​ർ​മാ​ർ​ക്ക് ബി​ജെ​പി നേ​താ​ക്ക​ൾ പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഷാ​ഫി പ​റ​മ്പി​ൽ എം​പി. ബി​ജെ​പി പ​രാ​ജ​യം സ​മ്മ​തി​ച്ചു. പൈ​സ കൊ​ടു​ത്ത് പാ​ല​ക്കാ​ടി​നെ വാ​ങ്ങാ​ൻ ക​ഴി​യി​ല്ല.

പാ​ല​ക്കാ​ട്ടെ ജ​ന​ങ്ങ​ൾ ബി​ജെ​പി​യെ​യും അ​വ​രു​ടെ പൈ​സ​യും ത​ള്ളി​ക്ക​ള​യു​മെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. ശോ​ഭ സു​രേ​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് അ​യോ​ഗ്യ​യാ​ക്ക​ണം. പ്ര​ധാ​ന​മ​ന്ത്രി വ​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി​യി​ട​ത്തും ബി​ജെ​പി​ക്ക് പ​ണം ന​ൽ​കേ​ണ്ടി വ​രു​ന്നു.

മാ​റാ​ത്ത​ത് ഇ​നി മാ​റും എ​ന്ന് പ​റ​ഞ്ഞ​ത് ഇ​താ​ണ്. സം​ഭ​വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കു​മെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. രാ​ജ്യം ഭ​രി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി ജ​ന​ങ്ങ​ൾ​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും പു​ല്ല് വി​ല ക​ൽ​പ്പി​ക്കു​ക​യാ​ണ്.

മൂ​ന്നും നാ​ലും അ​ഞ്ചും വ​ണ്ടി​യി​ൽ വ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി ത​ന്നെ വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി​യ​ത്. ഇ​തു​കൊ​ണ്ട് പാ​ല​ക്കാ​ടി​നെ പി​ടി​ക്കാ​നാ​വു​മെ​ന്ന് ക​രു​തു​ന്ന​ത് വ്യാ​മോ​ഹ​മാ​ണ്.​നേ​രാ​യ മാ​ർ​ഗ​ത്തി​ലൂ​ടെ ജ​യി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന​ത് ബി​ജെ​പി അം​ഗീ​ക​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് മാ​റി​ല്ലെ​ന്നും യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്നും ഷാ​ഫി ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

വ​ലി​യ​തു​റ​യി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച് ക​വ​ർ​ച്ച; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​തു​റ​യി​ൽ യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് പ​ണ​വും ഫോ​ണും ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ര​ണ്ട് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ബീ​മാ​പ​ള്ളി യു.​പി സ്കൂ​ളി​ന് സ​മീ​പം താ​മ​സ​ക്കാ​ര​നാ​യ അ​ബ്ദു​ൾ ഖാ​ദ​ർ (32), വ​ള്ള​ക്ക​ട​വ് എം.​ആ​ർ പാ​ല​സി​ന് സ​മീ​പം വ​ലി​യ​വി​ളാ​കം പു​ര​യി​ട​ത്തി​ൽ സ​ഹീ​ർ​ഖാ​ൻ (25) എ​ന്നി​വ​രെ​യാ​ണ് വ​ലി​യ​തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് 17-ന് ​വ​ലി​യ​തു​റ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി​യ പ്ര​തി​ക​ൾ അ​സ​ഭ്യം പ​റ​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് യു​വാ​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 4000 രൂ​പ​യും ഇ​വ​ർ ക​വ​ർ​ന്നു.

കൂ​ടാ​തെ, ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​നെ​ക്കൊ​ണ്ട് എം.​ഡി.​എം.​എ ഉ​പ​യോ​ഗി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘം ബീ​മാ​പ​ള്ളി ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ പി​ന്നീ​ട് വ​ലി​യ​തു​റ സ്റ്റേ​ഷ​ന് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

National

മു​ൻ​ഭാ​ര്യ​യ്ക്ക് സ​മ്മാ​നം വാ​ങ്ങാ​ൻ സു​ഹൃ​ത്തി​നെ കൊ​ന്നു; യു​വാ​വ് അ​റ​സ്റ്റി​ൽ

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മു​ൻ ഭാ​ര്യ​യ്ക്ക് സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി പ​ണം മോ​ഷ്ടി​ച്ച യു​വാ​വ് പി​ടി​യി​ൽ. ചി​ക്ക​മം​ഗ​ളൂ​രു ജി​ല്ല​യി​ലെ ബി​രൂ​ർ സ്വ​ദേ​ശി​യാ​യ ഷാ​ഫി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ൽ​ഡ​റാ​യ പു​ട്ട​രാ​ജ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഫെ​ബ്രു​വ​രി 19 ന് ​ഒ​രു ധ​ന​കാ​ര്യ ക​മ്പ​നി ന​ട​ത്തു​ന്ന സ്വ​ർ​ണ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഷാ​ഫി, പു​ട്ട​രാ​ജു​വി​നെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 2.5 ല​ക്ഷം രൂ​പ​യു​മാ​യാ​ണ് പു​ട്ട​രാ​ജു വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ​ത്.

തു​ട​ർ​ന്ന് രാ​ത്രി​യോ​ടെ പ്ര​തി പു​ട്ട​രാ​ജു​വി​നെ ബൈ​ക്കി​ൽ ക​യ​റ്റി ഹൊ​ന്ന​വ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ഒ​രു വ​ന​പ്ര​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വി​ടെ​വ​ച്ച്, വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് പു​ട്ട​രാ​ജു​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും പ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

പി​റ്റേ​ന്ന് രാ​വി​ലെ, ഇ​തു​വ​ഴി പോ​യ പാ​ൽ വി​ൽ​പ്പ​ന​ക്കാ​ര​ൻ മൃ​ത​ദേ​ഹം കാ​ണു​ക​യും വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​ത് പു​ട്ട​രാ​ജു​വാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ൽ പു​ട്ട​രാ​ജു അ​വ​സാ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട​ത് ഷാ​ഫി​യെ ആ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും അ​ന്വേ​ഷ​ണം ഇ​യാ​ളി​ലേ​ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നു.

കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷം, ഷാ​ഫി ത​ന്‍റെ മു​ൻ​ഭാ​ര്യ​യെ അ​ര​സി​ക്കെ​രെ​യി​ലെ ഒ​രു ലോ​ഡ്ജി​ൽ വ​ച്ച് ക​ണ്ടു​മു​ട്ടു​ക​യും ഇ​വ​ർ​ക്ക് 60,000 രൂ​പ ന​ൽ​കു​ക​യും ചെ‍​യ്തു. പി​ന്നീ​ട് ഇ​വ​ർ​ക്ക് ഒ​രു ടി​വി വാ​ങ്ങി ന​ൽ​കി​യെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. പോ​ലീ​സ് ഷാ​ഫി​യെ അ​റ​സ്റ്റ് ചെ​യ്തു.

ഷാ​ഫി​യും പു​ട്ട​രാ​ജു​വും ഏ​ഴ് വ​ർ​ഷ​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

വ​യോ​ധി​ക​യെ കെ​ട്ടി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി; സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു

ഗാ​ന്ധി​ന​ഗ​ർ: അ​ഹ​മ്മ​ദാ​ബാ​ദി​ലെ കു​ബേ​ർ​ന​ഗ​റി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഛാര​ൻ​ന​ഗ​ർ സ്വ​ദേ​ശി​നി ഭാ​ര​തി ബ​ജ​രം​ഗ് (65) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഭാ​ര​തി വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ഭാ​ര​തി​യു​ടെ അ​യ​ൽ​വാ​സി വീ​ടി​ന്‍റെ വാ​തി​ൽ പ​ല​ത​വ​ണ ത​ട്ടി​യി​ട്ടും പ്ര​തി​ക​ര​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ക​ൻ ഹി​തി​ഷ് ബ​ജ​രം​ഗി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഹി​തി​ഷും കു​ടും​ബ​വും വാ​തി​ൽ ത​ക​ർ​ന്ന് അ​ക​ത്തു ക​യ​റി​യ​പ്പോ​ൾ ക​ട്ടി​ലി​ന് സ​മീ​പം ഭാ​ര​തി​യെ തു​ണി​കൊ​ണ്ട് കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ല​യ്ക്ക് സ​മീ​പം ര​ക്തം പു​ര​ണ്ട ത​ല​യി​ണ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ലോ​ക്ക​റി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. വീ​ടി​ന് പി​ൻ​വ​ശ​ത്തെ അ​ടു​ക്ക​ള വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഹി​തേ​ഷ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഹി​തേ​ഷി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് മു​ൻ​ജീ​വ​ന​ക്കാ​രി​യും സം​ഘ​വും

തൃ​ശൂ​ര്‍: സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച് യു​വ​തി. തൃ​ശൂ​ർ ക​ണി​മം​ഗ​ല​ത്തു​ള്ള സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യു​ടെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചാ​ണ് ഫോ​ണു​ക​ളും പ​ണ​വും സ്വ​ര്‍​ണ​വും സം​ഘം അ​പ​ഹ​രി​ച്ച​ത്.

ആ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ യു​വ​തി ഈ ​സ്പാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ത​ന്‍റെ സ്വ​കാ​ര്യ​വീ​ഡി​യോ സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യു​ടെ പ​ക്ക​ൽ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞാ​യി​രു​ന്നു അ​ക്ര​മം. ബു​ധ​നാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

സ്വ​കാ​ര്യ​വീ​ഡി​യോ​ക​ള്‍ കൈ​ക്ക​ലാ​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മം പാ​ളി​യ​തോ​ടെ വീ​ട്ടു​കാ​രി​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​വു​മാ​യി ക​ട​ന്നു. പു​ല​ർ​ച്ചെ ത​ന്നെ എ​ട്ടം​ഗ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി.

ക​ര്‍​ണാ​ട​ക ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​റി​ല്‍ എ​ത്തി​യ മൂ​ന്നു യു​വ​തി​ക​ളും ര​ണ്ട് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​മാ​രും ര​ണ്ട് പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന സം​ഘം ബം​ഗു​ളൂ​രു, കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്.

ഒ​രു മാ​സം മു​മ്പാ​ണ് യു​വ​തി സ്പാ​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന​ത്. ബം​ഗു​ളൂ​രു സ്വ​ദേ​ശി​യാ​ണി​വ​ര്‍. ജോ​ലി​യി​ല്‍ നി​ന്ന് പോ​യ​തി​നു​ശേ​ഷ​മാ​ണ് ത​ന്‍റെ സ്വ​കാ​ര്യ വീ​ഡി​യോ​ക​ള്‍ സ്പാ ​ന​ട​ത്തി​പ്പു​കാ​രി​യു​ടെ കൈ​യി​ലു​ണ്ടെ​ന്ന് ഇ​വ​ര്‍ അ​റി​ഞ്ഞ​ത്.

തു​ട​ര്‍​ന്നാ​ണ് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ സം​ഘ​ത്തെ​ക്കൂ​ട്ടി തൃ​ശൂ​രെ​ത്തി അ​ക്ര​മം ന​ട​ത്തി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണും 20000 രൂ​പ​യും സ്വ​ര്‍​ണാ​ഭ​ര​ണ​വും ത​ട്ടി​യെ​ടു​ത്തു. പ​ട്ടി​ക്കാ​ട് നി​ന്നു​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

National

പോ​ലീ​സെ​ന്ന വ്യാ​ജേ​ന കെ​നി​യ​ൻ യു​വ​തി​യു​ടെ പ​ണം കവർന്നു; ഒ​രാ​ൾ പി​ടി​യി​ൽ

മും​ബൈ: പോ​ലീ​സെ​ന്ന വ്യാ​ജേ​ന കെ​നി​യ​ൻ യു​വ​തി​യി​ൽ നി​ന്നും പ​ണം കവർന്നയാൾ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലെ ഫോ​ർ​ട്ട് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം.

സു​രേ​ഷ് രം​ഗ​നാ​ഥ് ച​വാ​ൻ(48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ബു​ധ​നാ​ഴ്ച താ​നെ​യി​ലെ വീ​ട്ടി​ൽ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ കൂ​ട്ടു​പ്ര​തി​യെ പോ​ലീ​സ് ഇ​പ്പോ​ഴും തി​ര​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

60 സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് മാ​താ ര​മാ​ഭാ​യ് അം​ബേ​ദ്ക​ർ മാ​ർ​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​ന്വേ​ഷ​ണ സം​ഘം ച​വാ​നെ ക​ണ്ടെ​ത്തി​യ​ത്.

ജ​നു​വ​രി 21 ന് ​എം​ജി റോ​ഡി​ലെ അ​ലാ​ന സെ​ന്‍റ​ർ കെ​ട്ടി​ട​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കെ​നി​യ​ൻ യു​വ​തി​യാ​യ സു​മ​യ്യ മു​ഹ​മ്മ​ദ് അ​ബ്ദി (26) സ​ഞ്ച​രി​ച്ചി​രു​ന്ന ടാ​ക്സി ത​ട​ഞ്ഞു​നി​ർ​ത്തി​യ ഇ​രു​വ​രും പോ​ലീ​സു​കാ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.

തു​ട​ർ​ന്ന് ഇ​വ​രു​ടെ സാ​ധ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നെ​ന്ന വ്യാ​ജേ​ന 66.45 ല​ക്ഷം രൂ​പ അ​ട​ങ്ങി​യ ര​ണ്ട് ബാ​ഗു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നാ​യി ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​രാ​ൻ ഇ​രു​വ​രും യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ബൈ​ക്കി​ൽ സ്ഥ​ലം വി​ടു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ച​വാ​ന്‍റെ പ​ക്ക​ൽ നി​ന്നും 79.35 ല​ക്ഷം രൂ​പ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

District News

"ഞ​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യി​ൽ എ​ന്നും യൂ​സ​ഫ​ലി സാ​റു​ണ്ടാ​കും'; സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ന് അ​ഞ്ച് ല​ക്ഷ​ത്തി​ന്‍റെ സ​ഹാ​യം കൈ​മാ​റി എം.​എ യൂ​സ​ഫ​ലി

തൃ​പ്ര​യാ​ര്‍: 'ഞ​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യി​ൽ എ​ന്നും യൂ​സ​ഫ​ലി സാ​റും കു​ടും​ബ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ടാ​കും'. സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​നാ​യി എം.​എ. യൂ​സ​ഫ​ലി തൃ​പ്ര​യാ​ർ വൈ ​മാ​ളി​ന്‍റെ ലാ​ഭ​വി​ഹി​ത​ത്തി​ൽ നി​ന്ന് പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യ അ​ഞ്ച് ല​ക്ഷ​ത്തി​ന്‍റെ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി കൊ​ണ്ടാ​ണ് വി​കാ​രി ഫാ​ദ​ർ ടെ​സ് ജേ​ക്ക​ബ് കു​ന്ന​പ്പ​ള്ളി ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വാ​ക്കു​ക​ൾ പ​റ​ഞ്ഞ​ത്.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സ​ഫ​ലി വൈ ​മാ​ൾ ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ ത​ന്‍റെ ജ​ന്മ​നാ​ട്ടി​ലെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ് തൃ​പ്ര​യാ​ർ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ന് കൈ​മാ​റി​യ​ത്.

തൃ​പ്ര​യാ​ർ ശ്രീ​രാ​മ​ക്ഷേ​ത്രം, തൃ​പ്ര​യാ​ർ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യം, നാ​ട്ടി​ക ജു​മാ മ​സ്ജി​ദ്, നാ​ട്ടി​ക ആ​രി​ക്കി​രി ഭ​ഗ​വ​തി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ല്ലാ വ​ർ​ഷ​വും വൈ​മാ​ളി​ൽ നി​ന്നു​ള്ള ലാ​ഭ​വി​ഹി​തം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ അ​ത് അ​ഞ്ച് ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. ചെ​ക്ക് കൈ​മാ​റി​യ​പ്പോ​ൾ ദേ​വാ​ല​യ​ത്തി​ലെ വി​കാ​രി​ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കും എം.​എ. യൂ​സ​ഫ​ലി​യോ​ടു​ള്ള ന​ന്ദി കേ​വ​ലം വാ​ക്കു​ക​ളി​ൽ ഒ​തു​ങ്ങി​യി​ല്ല.

എം.​എ. യൂ​സ​ഫ​ലി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി ഇ.​എ. ഹാ​രീ​സ്, ലു​ലു ഇ​ന്ത്യ മീ​ഡി​യ ഹെ​ഡ് എ​ൻ.​ബി. സ്വ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​യി​രു​ന്നു ചെ​ക്ക് കൈ​മാ​റി​യ​ത്.

തൃ​പ്ര​യാ​ർ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യം ട്ര​സ്റ്റി അം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ​സ​ൺ സി.​ജെ. ചു​ങ്ക​ത്ത്, സോ​ണി സി. ​ആ​ന്‍റ​ണി ചാ​ല​ക്ക​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വൈ ​മാ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ പ്ര​ഖ്യാ​പി​ച്ച സാ​മ്പ​ത്തി​ക സ​ഹാ​യം കോ​വി​ഡ് സ​മ​യ​ത്ത് മു​ട​ങ്ങി​യെ​ങ്കി​ലും അ​തു കൂ​ടി ചേ​ർ​ത്തു​ള്ള സ​ഹാ​യം പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ എം.​എ. യൂ​സ​ഫ​ലി ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ന​ൽ​കി.

Kerala

കു​മ്പ​ള​യി​ൽ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്‌ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; സ്വ​ർ​ണ​വും വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള​യി​ൽ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്‌ കു​ത്തി​ത്തു​റ​ന്ന് 29 പ​വ​ൻ സ്വ​ർ​ണ​വും, വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്നു. നാ​യ്കാ​പ്പി​ലെ ചൈ​ത്ര​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. കു​മ്പ​ള പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡോ​ഗ് സ്‌​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ചൈ​ത്ര​യും കു​ടും​ബ​വും ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ അ​ല​മാ​ര​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ്ണം, കാ​ല്‍​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍, 5000 രൂ​പ എ​ന്നി​വ കൈ​ക്ക​ലാ​ക്കി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

നെ​ക്ലേ​സ്, വ​ള​ക​ള്‍, മോ​തി​ര​ങ്ങ​ള്‍, ബ്രേ​സ്‌​ലെ​റ്റ്, വ​ലി​യ മാ​ല, ക​മ്മ​ല്‍, കു​ട്ടി​ക​ളു​ടെ മാ​ല, കു​ട്ടി​ക​ളു​ടെ സ്വ​ര്‍​ണ്ണ​വ​ള, ക​ല്ലു​വ​ച്ച മാ​ല തു​ട​ങ്ങി​യ സ്വ​ര്‍​ണ്ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​വി​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​തി​ന്‍റെ സ്വ​ർ​ണം കൂ​ടി ചൈ​ത്ര​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​റി​ലാ​ണ് വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​ത്. മൊ​ത്തം 31,67,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​മ​ണി​ക്കും രാ​ത്രി എ​ട്ടു​മ​ണി​ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വ​വ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​യാ​യ ചൈ​ത്ര​യും കു​ടും​ബ​വും വീ​ടു​പൂ​ട്ടി ക​ണി​പു​ര ഗോ​പാ​ല​കൃ​ഷ്ണ ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നു പോ​യ​താ​യി​രു​ന്നു.

രാ​ത്രി എ​ട്ടി​ന് തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ വീ​ട്ടി​ന​ക​ത്തു ലൈ​റ്റു​ക​ള്‍ ക​ത്തി നി​ല്‍​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ക​ത്തു ക​യ​റി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്ന് തു​ണി​ത്ത​ര​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട് അ​ക​ത്തു​ണ്ടാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും കൊ​ള്ള​യ​ടി​ച്ചു കൊ​ണ്ടു​പോ​യ​താ​യി വ്യ​ക്ത​മാ​യ​ത്.

Kerala

കാ​ഞ്ഞ​ങ്ങാ​ട്ട് സ്കൂ​ളി​ൽ മോ​ഷ​ണം; അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളും പ​ണ​വും ക​വ​ർ‌​ന്നു

കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട് അ​തി​ഞ്ഞാ​ലി​ൽ സ്കൂ​ളി​ൽ മോ​ഷ​ണം. അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഹൊ​സ്ദു​ർ​ഗ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട് അ​തി​ഞ്ഞാ​ലി​ലെ അ​ജാ​നൂ​ർ ഗ​വ. മാ​പ്പി​ള എ​ൽ പി ​സ്കൂ​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. സ്കൂ​ൾ ഓ​ഫീ​സ് മു​റി, ക്ലാ​സ് റൂം, ​ഗോ​ഡൗ​ൺ എ​ന്നി​വ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

പൂ​ട്ടു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​യ​റി​യ​ത്. കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ച് ലാ​പ്ടോ​പ്പു​ക​ളാ​ണ് ക​ള്ള​ൻ കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​ക​ളു​ടെ സ​ഞ്ജ​യ്ക സ​മ്പാ​ദ്യ പ​ദ്ധ​തി​യി​ലെ പ​ണ​വും മോ​ഷ്ടി​ച്ചു.

രാ​വി​ലെ ജീ​വ​ന​ക്കാ​ര​ൻ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ചാ വി​വ​രം അ​റി​യു​ന്ന​ത്.

Kerala

ച​ങ്ങ​രം​കു​ള​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച് മൂ​ന്നം​ഗ സം​ഘം ; ബൈ​ക്കും പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്നു

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ള​ത്ത് യു​വാ​വി​നെ ആ​ക്ര​മി​ച്ച് ബൈ​ക്കും പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്നു. പാ​ൽ​വി​ത​ര​ണ​ക്കാ​ര​ൻ ആ​യ മാ​ങ്കു​ളം സ്വ​ദേ​ശി ക​ബീ​റി​നെ ആ​ക്ര​മി​ച്ചാ​യി​രു​ന്നു ക​വ​ർ​ച്ച.

ര​ണ്ട് ബൈ​ക്കു​ക​ളി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പോ​ലീ​സ് ആ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് മൂ​ന്നം​ഗ സം​ഘം ക​ബീ​റി​നെ ത​ട​ഞ്ഞ​ത്. പി​ന്നീ​ട് ഹെ​ൽ​മ​റ്റ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു.

20,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും സ്കൂ​ട്ടി​യും സം​ഘം ക​വ​ർ​ന്നു. സം​ഭ​വ​ത്തി​ല്‍ ച​ങ്ങ​രം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

താ​മ​ര​ശേ​രി​യി​ൽ വീ​ട്ടി​ൽ​നി​ന്നു സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ൽ നോ​ള​ജ് സി​റ്റി​യ്ക്ക​ടു​ത്തു​ള്ള വീ​ട്ടി​ൽ നി​ന്നും 15 പ​വ​ൻ സ്വ​ർ​ണ​വും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യും മോ​ഷ്ടി​ച്ച കേ​സി​ൽ ചാ​വ​ക്കാ​ട് റ​ഫീ​ക്ക് എ​ന്ന വെ​ന്താ​ട്ടി​ൽ റ​ഫീ​ക്കി​നെ പോ​ലീ​സ് ​പി​ടി​കൂ​ടി.

റ​ഫീ​ക്ക്  താ​മ​സി​ക്കു​ന്ന മേ​പ്പാ​ടി ടൗ​ണി​ലു​ള്ള വാ​ട​ക​വീ​ട്ടി​ൽ നി​ന്നാ​ണ് കോ​ട​ഞ്ചേ​രി പോ​ലീ​സും സ്പെ​ഷ​ൽ സ്ക്വാ​ഡും ചേ​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി പി.​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ സ​മാ​ന രീ​തി​യി​ലു​ള്ള മോ​ഷ്ടാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ കു​റി​ച്ച് സൂ​ച​ന കി​ട്ടി​യ​ത്. 

മോ​ഷ്ടി​ച്ച 10 പ​വ​ൻ ആ​ഭ​ര​ണ​വും പ​ണ​വും വീ​ട്ടി​ൽ​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. മേ​പ്പാ​ടി​യി​ലെ ജ്വ​ല്ല​റി​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യ 34 ഗ്രാം ​സ്വ​ർ​ണ​വും ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സം 28 ന് ​പു​ല​ർ​ച്ചെ​യാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി ന​ട​ത്തു​ന്ന വേ​ഞ്ചേ​രി അ​രി​യാ​ർ കു​ന്ന​ത്ത് ഷൈ​ജ​ലി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

വീ​ട്ടു​കാ​ർ ഊ​ട്ടി​യി​ൽ പോ​യ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം. പു​ല​ർ​ച്ചെ വീ​ട്ടു​കാ​ർ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ​വാ​തി​ൽ പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. റൂ​മി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ക​വ​ർ​ന്ന​ത്. ക​വ​ർ​ച്ച​യ്ക്ക് ശേ​ഷം പ്ര​തി സി​സി​ടി​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്ക് ഊ​രി​യെ​ടു​ത്തി​രു​ന്നു. വൈ​കു​ന്നേ​രം ബൈ​ക്കി​ൽ അ​ടി​വാ​രം, പു​തു​പ്പാ​ടി ഭാ​ഗ​ങ്ങ​ളി​ൽ ക​റ​ങ്ങി​യാ​ണ് പ്ര​തി ആ​ളി​ല്ലാ​ത്ത വീ​ട് ക​ണ്ടെ​ത്തി​യ​ത്. 

Kerala

ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പ്; വ​നി​താ ഡോ​ക്ട​റു​ടെ 6.38 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ടു

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പി​ല്‍ കൊ​ച്ചി​യി​ല്‍ വ​നി​താ ഡോ​ക്ട​റി​ല്‍ നി​ന്ന് 6.38 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു. എ​ളം​കു​ളം സ്വ​ദേ​ശി​നി​യാ​യ ഡോ​ക്ട​റാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്നും ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റി​ലാ​ണെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. മും​ബൈ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ത​ട്ടി​പ്പു​സം​ഘം ഡോ​ക്ട​റെ സ​മീ​പി​ച്ച​ത്.

ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ല്‍ ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റി​ലാ​ണെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് തു​ട​ങ്ങി​യ​ത്. അ​ക്കൗ​ണ്ടി​ലു​ള്ള തു​ക പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ​മാ​റ​ണ​മെ​ന്ന് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

റി​സ​ര്‍​വ് ബാ​ങ്കി​ന്‍റേ​തെ​ന്ന വ്യാ​ജേ​ന ന​ല്‍​കി​യ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ ഡി​സം​ബ​ര്‍ 10 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഡോ​ക്ട​ര്‍ പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു. ര​ണ്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നാ​യി ആ​കെ 6,38,21,864 രൂ​പ​യാ​ണ് ത​ട്ടി​പ്പു​സം​ഘം കൈ​ക്ക​ലാ​ക്കി​യ​ത്.

നീ​ണ്ട ര​ണ്ട് മാ​സം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ആ​ര്‍​ബി​ഐ അ​ക്കൗ​ണ്ടി​ല്‍ പ​ണം സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നും പി​ന്നീ​ട് തി​രി​കെ ന​ല്‍​കു​മെ​ന്നു​മാ​ണ് ഡോ​ക്ട​റെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ​ണം തി​രി​കെ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് താ​ന്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം ഡോ​ക്ട​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

National

സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച് നേ​പ്പാ​ളി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മം; വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

 

നോ​യി​ഡ: വീ​ട്ടി​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ച് നേ​പ്പാ​ളി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച വീ​ട്ടു​ജോ​ലി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. നോ​യി​ഡ​യി​ലാ​ണ് സം​ഭ​വം.

എ​ട്ട് ല​ക്ഷം രൂ​പ​യും 16 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ഇ​യാ​ൾ മോ​ഷ്ടി​ച്ച​ത്. നേ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ ഗ​ണേ​ഷ് ഘ​ർ​ത്തി മ​ഗ​ത്തി​യാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ഐ​എ​സ്ബി​ടി കാ​ഷ്മീ​രി ഗേ​റ്റി​ന് സ​മീ​പ​ത്ത് നി​ന്നും പി​ടി​യി​ലാ​യ​ത്.

ര​ണ്ട് ദി​വ​സ​മാ​യി ഡ​ൽ​ഹി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ൾ കാ​ഷ്മീ​രി ഗേ​റ്റി​ൽ നി​ന്ന് നേ​പ്പാ​ളി​ലേ​ക്ക് ബ​സ് ക​യ​റാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു.

സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​സം​ഘം സ്ഥ​ല​ത്തെ​ത്തു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു.

ഏ​ക​ദേ​ശം 11 ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത കാ​ര​ണം അ​യാ​ൾ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Kerala

തൃ​ശൂ​രി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്ത് മോ​ഷ​ണം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

തൃ​ശൂ​ർ: മു​റ്റി​ച്ചൂ​രി​ൽ കാ​റി​ൽ എ​ത്തി​യ സം​ഘം ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍റെ മു​ഖ​ത്ത് കു​രു​മു​ള​ക് സ്പ്രേ ​ചെ​യ്ത് മൂ​ന്നു​ല​ക്ഷം രൂ​പ ക​വ​ർ​ന്ന​താ​യി പ​രാ​തി. വാ​ടാ​ന​പ്പ​ള്ളി​യി​ൽ ഗോ​ൾ​ഡ് പോ​ളി​ഷിം​ഗ് സ്ഥാ​പ​നം ന​ട​ത്തു​ന്ന മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി അ​ക്ഷ​യ്‌​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് കാ​റി​ൽ എ​ത്തി​യ സം​ഘം ത​ട്ടി​യെ​ടു​ത്ത​താ​യി പ​റ​യു​ന്ന​ത്.

ചാ​ഴൂ​ർ മു​ത​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പു​റ​കി​ൽ കാ​ർ പി​ന്തു​ട​ർ​ന്നി​രു​ന്ന​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മു​റ്റി​ച്ചൂ​ർ വ​ച്ചാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഇ​യാ​ളു​ടെ മു​ഖ​ത്തേ​ക്ക് സ്പ്രേ ​അ​ടി​ച്ച് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

സം​ഭ​വ​ത്തി​ല്‍ അ​ക്ഷ​യ്‌​യെ അ​ന്തി​ക്കാ​ട് പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.

Latest News

Corehub Up