x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പ്; വ​നി​താ ഡോ​ക്ട​റു​ടെ 6.38 കോ​ടി രൂ​പ ന​ഷ്ട​പ്പെ​ട്ടു


Published: December 18, 2025 06:30 PM IST | Updated: December 18, 2025 06:54 PM IST

കൊ​ച്ചി: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ത​ട്ടി​പ്പി​ല്‍ കൊ​ച്ചി​യി​ല്‍ വ​നി​താ ഡോ​ക്ട​റി​ല്‍ നി​ന്ന് 6.38 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു. എ​ളം​കു​ളം സ്വ​ദേ​ശി​നി​യാ​യ ഡോ​ക്ട​റാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്നും ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റി​ലാ​ണെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. മും​ബൈ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ത​ട്ടി​പ്പു​സം​ഘം ഡോ​ക്ട​റെ സ​മീ​പി​ച്ച​ത്.

ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ല്‍ ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റി​ലാ​ണെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് തു​ട​ങ്ങി​യ​ത്. അ​ക്കൗ​ണ്ടി​ലു​ള്ള തു​ക പ​രി​ശോ​ധ​ന​യ്ക്കാ​യി കൈ​മാ​റ​ണ​മെ​ന്ന് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

റി​സ​ര്‍​വ് ബാ​ങ്കി​ന്‍റേ​തെ​ന്ന വ്യാ​ജേ​ന ന​ല്‍​കി​യ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഒ​ക്ടോ​ബ​ര്‍ മൂ​ന്ന് മു​ത​ല്‍ ഡി​സം​ബ​ര്‍ 10 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഡോ​ക്ട​ര്‍ പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു. ര​ണ്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നാ​യി ആ​കെ 6,38,21,864 രൂ​പ​യാ​ണ് ത​ട്ടി​പ്പു​സം​ഘം കൈ​ക്ക​ലാ​ക്കി​യ​ത്.

നീ​ണ്ട ര​ണ്ട് മാ​സം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണം അ​വ​സാ​നി​ക്കു​ന്ന​ത് വ​രെ ആ​ര്‍​ബി​ഐ അ​ക്കൗ​ണ്ടി​ല്‍ പ​ണം സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്നും പി​ന്നീ​ട് തി​രി​കെ ന​ല്‍​കു​മെ​ന്നു​മാ​ണ് ഡോ​ക്ട​റെ വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ​ണം തി​രി​കെ ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് താ​ന്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം ഡോ​ക്ട​ര്‍ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Tags : Digital arrest scam Female doctor cash

Recent News

Corehub Up