തൃശ്ശൂർ: കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചുവെന്നും ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ചില ആൾക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ ഹത്യ ചെയ്തില്ലാതാക്കാൻ ശ്രമിക്കും.
അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാം. തന്നെ എന്തെല്ലാം പറയുകയും ചെയ്യുകയും ചെയ്തു. ജയിച്ചു കയറിപ്പോയാൽ എങ്ങനെയെങ്കിലും ഒഴിവാക്കി എടുക്കാനും നോക്കും. ജയിച്ചിട്ടും തനിക്കെതിരെ ഇപ്പോഴും കോടതിയിൽ പോകുന്നു.
ശോഭ ജയിച്ചു വന്നാൽ എംഎൽഎയായി ഇരിക്കാൻ സമ്മതിക്കരുത്. കോടതിയിൽ പോകാനുള്ള ഒരു തുണ്ടാണ് ഇപ്പോൾ അരങ്ങേറിയത്. ഈ വിവാദങ്ങളൊന്നും വോട്ടർമാരെ സ്വാധീനിക്കില്ലെന്നും എൻഡിഎ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
Tags : election suresh gopi cast vote