x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭരണമാറ്റം അനിവാര്യം, യുഡിഎഫ് വരും; പാലക്കാട് പിഷാരടി നേടും: ധർമജൻ

കൊച്ചി ബ്യൂറോ
Published: April 9, 2026 03:09 PM IST | Updated: April 9, 2026 03:09 PM IST

കൊച്ചി: കേരളത്തിൽ നല്ല ഭൂരിപക്ഷത്തോടു കൂടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് നടൻ ധർമജൻ ബോൾഗാട്ടി. പറവൂർ മണ്ഡലത്തിൽ മുട്ടിനകത്താണ് ധർമജൻ വോട്ട് ചെയ്‌തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ കോട്ടയാണ് ഇതെന്നും ഭരണമാറ്റം അനിവാര്യമായതിനാൽ യുഡിഎഫ് വരുമെന്നും ധർമജൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സതീശൻ ചേട്ടന്‍റെ കോട്ടയാണിത്. ഏറ്റവും കൂടുതൽ വോട്ടുകൾ സതീശൻ ചേട്ടന് ലഭിക്കുന്ന സ്ഥലമാണ് മുട്ടിനകം. കേരളത്തിൽ നല്ല ഭൂരിപക്ഷത്തോടു കൂടി യുഡിഎഫ് അധികാരത്തിൽ വരാൻ വളരെ സാധ്യത കൂടുതലാണ്. ഭരണമാറ്റം അനിവാര്യമായ സന്ദർഭമാണ്. അതുകൊണ്ട് നല്ല ഭൂരിപക്ഷത്തോടെ യുഡിഎഫ് വരുമെന്നും ധർമജൻ പറഞ്ഞു.

പാലക്കാട് പിഷാരടി ഉറപ്പായും നേടുമെന്നും ധർമജൻ പറഞ്ഞു. പിഷാരടിക്ക് ദീർഘവീഷണമുണ്ട്. വിദ്യാഭ്യാസമുണ്ട്. എല്ലാവരോടും പെരു മാറാൻ അറിയാം. പാലക്കാട് അവൻ ജനിച്ചുവീണ സ്ഥലമാണ്. എല്ലാവരുമായി ബന്ധമുണ്ട്. യുഡിഎഫിന് ഇത്തവണയുള്ള ആധികാരിക തയും കൂടിയാവുന്നതോടെ പിഷാരടിക്ക് തന്നെ പാലക്കാട് കിട്ടും. വിവാദങ്ങൾ വന്നതു ഗുണം ചെയ്യുമെന്നും ധർമജൻ കൂട്ടിച്ചേർത്തു.

Tags : UDF Dharmajan Ramesh Pisharody Vote

Recent News

Corehub Up