x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളം കുതിക്കുന്നു; പോളിംഗ് 75 ശതമാനം കടന്നു


Published: April 9, 2026 05:50 PM IST | Updated: April 9, 2026 06:26 PM IST

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിംഗ് ശതമാനം കുതിക്കുന്നു. വൈകുന്നേരം അഞ്ച് വരെയുള്ള കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 75 കടന്നു.

പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ടനിര കാണാനും സാധികും. കേരളത്തിൽ 90 ശതമാനം പോളിംഗ് കടക്കുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണ്‍ രത്തൻ യു. ഖേൽക്കർ നേരത്തെ അറിയിച്ചത്.

എറണാകുളം ജില്ലയിലാണ് കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയിലാണ് പോളിംഗ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 77.25 ശതമാനം പോളിംഗും പത്തനംതിട്ടയിൽ 68.90 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം 2021ൽ 79.1 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

പോളിംഗ് ശതമാനം ജില്ല തിരിച്ച് ( വൈകുന്നേരം അഞ്ച് വരെയുള്ള കണക്ക്)

തിരുവനന്തപുരം: 74.11
കൊല്ലം: 73.48
പത്തനംതിട്ട: 68.90
ആലപ്പുഴ: 74.47
കോട്ടയം: 72.18
ഇടുക്കി: 74.55
എറണാകുളം: 77.25
തൃശൂർ: 74.34
പാലക്കാട്: 77.09
മലപ്പുറം: 75.70
കോഴിക്കോട്: 77.63
വയനാട്: 74.72
കണ്ണൂർ: 74.83
കാസർഗോഡ്: 74.55

Tags : Kerala polling vote election

Recent News

Corehub Up