വോട്ടവകാശം രേഖപ്പെടുത്തി നടന് മമ്മൂട്ടിയും. പൊന്നുരുന്നിയിലെ ക്രൈസ്റ്റ് കിംഗ് കോണ്വെന്ഷന് സ്കൂളില്‍ 106-ാം ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്.
ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയത്. എല്ലാ തെരഞ്ഞെടുപ്പിലും മുടങ്ങാതെ വോട്ട് ചെയ്യാറുള്ള താരമാണ് മമ്മൂട്ടി. ചെന്നൈയില്‍ നിന്നുമാണ് രാവിലെ മമ്മൂട്ടി കേരളത്തിലേക്ക് എത്തിയത്.
പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട്, എന്ത് പറയാനായാണ് ഞാന്‍ വോട്ട് ചെയ്തു. വോട്ട് തന്നെയാണ് പരിഗണന. എല്ലാവരും വോട്ട് ചെയ്യണം, അഞ്ചു കൊല്ലം കഴിയുമ്പോള്‍ കിട്ടുന്നതല്ലേ. എന്തിനാണ് തിരക്കുണ്ടാക്കുന്നത് എന്നായിരുന്നു നര്‍മ്മത്തോടെ മമ്മൂട്ടി ചോദിച്ചത്.
അതേസമയം, എറണാകുളം ജില്ലയില്‍ പോളിംഗ് 20 ശതമാനം കടന്നു. രാവിലെ മുതല്‍ സ്ഥാനാര്‍ഥികളും ജനങ്ങളും വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തുകളില്‍ എത്തുന്നുണ്ട്.
നടന് പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും തേവരയില്‍ എത്തി വോട്ട് ചെയ്തു. നടന് ധര്മജന് ബോള്‍ഗാട്ടിയും വോട്ട് രേഖപ്പെടുത്തി. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായ നടന് രമേശ് പിഷാരടി തൃപ്പൂണിത്തുറയില്‍ വോട്ട് ചെയ്തു.
Tags : mammootty caste vote election