പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കിഫ്ബിയുടെ മറവിൽ നടന്ന ഭൂമി തട്ടിപ്പിൽ വിജിലൻസ് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്- രണ്ട് വിജിലൻസ് അന്വേഷണം രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രാഹാമിന്റെ നിർദേശത്തിൽ പറയുന്നു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാകും കേസെടുത്ത് അന്വേഷണം നടത്തുക.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം- രണ്ടിലെ എസ്പി ഇ.എൻ. സുരേഷ്, വിജിലൻസ് കണ്ണൂർ യൂണിറ്റ് ഡിവൈഎസ്പി എം.പി. ജേക്കബ്, വിജിലൻസ് തിരുവനന്തപുരം സ്പെഷൽ സെൽ ഡിവൈഎസ്പി ടി. ജേക്കബ്, വിജിലൻസ് കണ്ണൂർ യൂണിറ്റിലെ ഇൻസ്പെക്ടർമാരായ പി. സുനിൽകുമാർ, വി.കെ.അനീഷ്, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിലെ ഇൻസ്പെക്ടർമാരായ സഞ്ജു ജോസഫ്, എസ്. ശ്രീജിത്ത്, വി. മുരളികൃഷ്ണൻ, യൂണിറ്റ് രണ്ടിലെ ഇൻസ്പെക്ടർമാരായ ആർ.വി.അരുണ്‍കുമാർ, അനൂപ് ആർ.ചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി വേഗത്തിൽ തത്സ്ഥിതി വിവരങ്ങൾ ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യണം. 2018 ഒക്ടോബർ 25നു ചേർന്ന കിഫ്ബി യോഗത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട്, കണ്ണൂർ ജില്ലകളിൽ 12,240 കോടി രൂപ ചെലവഴിച്ച് 5000 ഏക്കറോളം ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകളാണ് അന്വേഷിക്കേണ്ടത്. ഭൂമി ഏറ്റെടുക്കലിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് പ്രധാന അന്വേഷണം.
Tags : KIIFB LandFraud Vigilance SpecialInvestigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash