Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SpecialInvestigation

കി​ഫ്ബി ഭൂ​മി ത​ട്ടി​പ്പ്: 11 അം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് വി​ജി​ല​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​യു​ടെ മ​റ​വി​ൽ ന​ട​ന്ന ഭൂ​മി ത​ട്ടി​പ്പി​ൽ വി​ജി​ല​ൻ​സ് ഡി​ഐ​ജി തോം​സ​ണ്‍ ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 11 അം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. വി​ജി​ല​ൻ​സ് സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ്- ര​ണ്ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് ഏ​ബ്രാ​ഹാ​മി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം- ​ര​ണ്ടി​ലെ എ​സ്പി ഇ.​എ​ൻ. സു​രേ​ഷ്, വി​ജി​ല​ൻ​സ് ക​ണ്ണൂ​ർ യൂ​ണി​റ്റ് ഡി​വൈ​എ​സ്പി എം.​പി. ജേ​ക്ക​ബ്, വി​ജി​ല​ൻ​സ് തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ സെ​ൽ ഡി​വൈ​എ​സ്പി ടി. ​ജേ​ക്ക​ബ്, വി​ജി​ല​ൻ​സ് ക​ണ്ണൂ​ർ യൂ​ണി​റ്റി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​സു​നി​ൽ​കു​മാ​ർ, വി.​കെ.​അ​നീ​ഷ്, സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് ഒ​ന്നി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ഞ്ജു ജോ​സ​ഫ്, എ​സ്. ശ്രീ​ജി​ത്ത്, വി. ​മു​ര​ളി​കൃ​ഷ്ണ​ൻ, യൂ​ണി​റ്റ് ര​ണ്ടി​ലെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ആ​ർ.​വി.​അ​രു​ണ്‍​കു​മാ​ർ, അ​നൂ​പ് ആ​ർ.​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

അ​ന്വേ​ഷ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി വേ​ഗ​ത്തി​ൽ ത​ത്‌​സ്ഥി​തി വി​വ​ര​ങ്ങ​ൾ ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. 2018 ഒ​ക്‌​ടോ​ബ​ർ 25നു ​ചേ​ർ​ന്ന കി​ഫ്ബി യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 12,240 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 5000 ഏ​ക്ക​റോ​ളം ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ലെ ക്ര​മ​ക്കേ​ടു​ക​ളാ​ണ് അ​ന്വേ​ഷി​ക്കേ​ണ്ട​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ലെ ക്ര​മ​ക്കേ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ധാ​ന അ​ന്വേ​ഷ​ണം.

Latest News

Corehub Up