Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LandFraud

ഭൂ​മി ത​ട്ടി​പ്പ് കേ​സ്: ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ല്‍

തി​​​​​രു​​​​​ച്ചി​​​​​റ​​​​​പ്പ​​​​​ള്ളി: ശ്രീ​​​​​രം​​​​​ഗം ശ്രീരം​​​​​ഗ​​​​​നാ​​​​​ഥ​​​​​സ്വാ​​​​​മി ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ കോ​​​​​ടി​​​​​ക​​​​​ള്‍ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന ഭൂ​​​​​മി വ്യാ​​​​​ജ​​​​​രേ​​​​​ഖ ച​​​​​മ​​​​​ച്ച് കൈ​​​​​വ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ കേ​​​​​സി​​​​​ല്‍ ഡി​​​​​എം​​​​​കെ നേ​​​​​താ​​​​​വ് അ​​​​​റ​​​​​സ്റ്റി​​​​​ല്‍.

ഡി​​​​​എം​​​​​കെ ശ്രീ​​​​​രം​​​​​ഗം ഏ​​​​​രി​​​​​യ സെ​​​​​ക്ര​​​​​ട്ട​​​​​റി എം. ​​​​​രാം​​​​​കു​​​​​മാ​​​​​റി​​​​​നെ​​​​​യാ​​​​​ണ് വ്യാ​​​​​ഴാ​​​​​ഴ്ച അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.

ക്ഷേ​​​​​ത്ര ജോ​​​​​യി​​​​​ന്‍റ് ക​​​​​മ്മിഷ​​​​​ണ​​​​​ര്‍ എ​​​​​സ്. ശി​​​​​വ​​​​​രാം​​​​​കു​​​​​മാ​​​​​റി​​​​​ന്‍റെ പ​​​​​രാ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് രാം​​​​​കു​​​​​മാ​​​​​ര്‍ ഉ​​​​​ള്‍​പ്പടെ ആ​​​​​റു​​​ പേ​​​​​ര്‍​ക്കെ​​​​​തി​​​​​രേ കേ​​​​​സെ​​​​​ടു​​​​​ത്ത​​​​​ത്.

ക്ഷേ​​​​​ത്ര​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ലു​​​​​ള്ള 50 കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന 7,515 ച​​​​​തു​​​​​ര​​​​​ശ്ര അ​​​​​ടി ഭൂ​​​​​മി 2022ല്‍ ​​​​​വ്യാ​​​​​ജ​​​​​രേ​​​​​ഖ​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് ത​​​​​ട്ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Latest News

Corehub Up