x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് പ​തി​നാ​റു​കാ​ര​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ത്ത​ച്ഛ​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 31, 2026 08:48 PM IST | Updated: October 31, 2026 08:48 PM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: കാ​വ​ശേ​രി​യി​ൽ പ​തി​നാ​റു​കാ​ര​ന്‍റെ കു​ത്തേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന മു​ത്ത​ച്ഛ​ൻ മ​രി​ച്ചു. വാ​ഴ​ക്ക​ച്ചി​റ സു​ലൈ​മാ​ൻ(65) ആ​ണു മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 19നു ​വൈ​കീ​ട്ട് ഏ​ഴോ​ടെ കാ​വ​ശേ​രി വാ​ഴ​ക്ക​ച്ചി​റ​യി​ലെ വീ​ട്ടി​ലാ​ണ് സം​ഭ​വം.

സു​ലൈ​മാ​ന്‍റെ മ​ക​ളു​ടെ മ​ക​നാ​ണു കു​ത്തി​യ പ​തി​നാ​റു​കാ​ര​ൻ. പ​ത്തു​വ​യ​സു​കാ​രി​യാ​യ സ​ഹോ​ദ​രി​യു​മാ​യി ത​ർ​ക്ക​ത്തി​നി​ടെ പ്ര​കോ​പി​ത​നാ​യ പ​തി​നാ​റു​കാ​ര​ൻ സ​ഹോ​ദ​രി​യെ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച മു​ത്ത​ച്ഛ​നെ കു​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് നെ​ഞ്ചി​നും ക​ഴു​ത്തി​നും വ​യ​റി​നും കു​ത്തേ​റ്റ സു​ലൈ​മാ​നെ​യും സ​ഹോ​ദ​രി​യെ​യും ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് സു​ലൈ​മാ​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ടെയാണ് മരണം. സ​ഹോ​ദ​രി അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ​തി​നാ​റു​കാ​ര​നെ പി​ന്നീ​ട് പൊ​ലി​സ് പി​ടി​കൂ​ടി ജു​വ​ന​ൽ ഹോ​മി​ലാ​ക്കി​യി​രു​ന്നു.

Tags : Crime Treatment Stabbed Dead Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up