Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Power Crisis

ലോ​ഡ് ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​ൻ നെ​ട്ടോ​ട്ടം; കി​ട്ടാ​വു​ന്നി​ട​ത്ത് നി​ന്നെ​ല്ലാം വൈ​ദ്യു​തി വാ​ങ്ങു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ലോ​ഡ് ഷെ​ഡിം​ഗ് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. കു​റ​ഞ്ഞ നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​കു​ന്ന എ​ല്ലാ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. അ​ടു​ത്ത മാ​സം മു​ത​ൽ സം​സ്ഥാ​ന​ത്ത് ലോ​ഡ് ഷെ​ഡിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. ഡ​ൽ​ഹി​യി​ൽ ത​ണു​പ്പു​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഡ​ൽ​ഹി​യി​ൽ​നി​ന്ന് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ച്ച് പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ബാ​റ്റ​റി​ക​ൾ ല​ഭ്യ​മാ​കാ​ത്ത​താ​ണ് സോ​ളാ​ർ പ​വ​ർ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കാ​ൻ കാ​ര​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ചൈ​ന​യി​ൽ​നി​ന്നാ​ണ് ബാ​റ്റ​റി​ക​ൾ എ​ത്തി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് ബാ​റ്റ​റി​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. ബാ​റ്റ​റി​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടെ സോ​ളാ​ർ പ​വ​ർ സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up