സെഞ്ചുറി നേടിയ ഫഖർ സമാൻ.
ലാഹോർ: ത്രിരാഷ്ട്ര ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് പാക്കിസ്ഥാന് കിരീടം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ടോസ്നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ട് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 48.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 331 റൺസെടുത്തു.
കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഫഖർ സമാനും സാദ് ബെയ്ഗും ചേർന്ന് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഫഖർ സമാൻ 127 റൺസ് നേടിയപ്പോൾ സാദ് ബെയ്ഗ് 74 റൺസെടുത്തു. അവസാന ഓവറുകളിൽ അരാഫത്ത് മിൻഹാസിന്റെ വെടിക്കെട്ട് പ്രകടനമാണ് പാക്കിസ്ഥാന്റെ വിജയം ഉറപ്പിച്ചത്.
31 പന്തിൽ പുറത്താകാതെ 61 റൺസടിച്ച മിൻഹാസാണ് ടീമിനെ വിജയവര കടത്തിയത്. ശ്രീലങ്കയ്ക്കായി കമിന്ദു മെൻഡിസ് (131) സെഞ്ചുറി നേടി. പവൻ രത്നനായകെ (77) മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടായിരുന്നു പരമ്പരയിലെ മറ്റൊരു ടീം.
Tags : Triseries Cricket Pakistan SriLanka Final Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash