x
ad
Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത്തൂ​റ്റ് ഫി​നാ​ൻ​സി​ന്‍റെ സം​യോ​ജി​ത അ​റ്റാ​ദാ​യ​ത്തി​ൽ 39 ശ​ത​മാ​നം വ​ർ​ധ​ന

വെബ്ഡെസ്ക്
Published: October 31, 2026 11:37 PM IST | Updated: October 31, 2026 11:37 PM IST

മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സ്

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സി​​​​ന്‍റെ അ​​​​ർ​​​​ധ​​​​വാ​​​​ർ​​​​ഷി​​​​ക സം​​​​യോ​​​​ജി​​​​ത അ​​​​റ്റാ​​​​ദാ​​​​യം മു​​​​ൻ​​​​വ​​​​ർ​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 39 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 6,103 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. സം​​​​യോ​​​​ജി​​​​ത വാ​​​​യ്പാ ആ​​​​സ്തി 42 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ 2,09,317 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. സം​​​​യോ​​​​ജി​​​​ത സ്വ​​​​ർ​​​​ണ​​​പ്പ​​​​ണ​​​​യ വാ​​​​യ്പാ ആ​​​​സ്തി 46 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 1,93,212 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സി​​​​ന്‍റെ മാ​​​​ത്രം അ​​​​ർ​​​​ധ​​​​വാ​​​​ർ​​​​ഷി​​​​ക അ​​​​റ്റാ​​​​ദാ​​​​യം 26 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 5,527 കോ​​​​ടി​​​​യാ​​​​യി. മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സി​​​​ന്‍റെ മാ​​​​ത്രം വാ​​​​യ്പാ ആ​​​​സ്തി 42 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ 1,87,810 കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.

മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പി​​​​ന്‍റെ ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​യ ബെ​​​​ൽ​​​​സ്റ്റാ​​​​ർ മൈ​​​​ക്രോ​​​​ഫി​​​​നാ​​​​ൻ​​​​സി​​​​ന് 144 കോ​​​​ടി​​​​യു​​​​ടെ അ​​​​ർ​​​​ധ​​​​വാ​​​​ർ​​​​ഷി​​​​ക അ​​​​റ്റാ​​​​ദാ​​​​യ​​​​മു​​​​ണ്ട്. മു​​​​ത്തൂ​​​​റ്റ് ഹോം​​​​ഫി​​​​ൻ 11 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ​​​​യും ഏ​​​​ഷ്യ അ​​​​സ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സ് 84 കോ​​​​ടി ശ്രീ​​​​ല​​​​ങ്ക​​​​ൻ രൂ​​​​പ​​​​യു​​​​ടെ​​​​യും അ​​​​റ്റാ​​​​ദാ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി. ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യപ​​​​കു​​​​തി​​​​യി​​​​ൽ മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് മൊ​​​​ത്തം 336 പു​​​​തി​​​​യ ബ്രാ​​​​ഞ്ചു​​​​ക​​​​ൾ തു​​​​റ​​​​ന്നു.

ഒ​​​​ക്ടോ​​​​ബ​​​​ർ ഒ​​​​ന്നു​​​മു​​​​ത​​​​ൽ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ജോ​​​​ർ​​​​ജ് മു​​​​ത്തൂ​​​​റ്റ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യും ജോ​​​​ർ​​​​ജ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ മു​​​​ത്തൂ​​​​റ്റ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യും ഈ​​​​പ്പ​​​​ൻ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ ഹോ​​​​ൾ ടൈം ​​​​ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യും കെ.​​​​ആ​​​​ർ. ബി​​​​ജി​​​​മോ​​​​ൻ സി​​​​ഇ​​​​ഒ ആ​​​​യും പു​​​​തി​​​​യ ചു​​​​മ​​​​ത​​​​ല​​​​ക​​​​ളേ​​​​റ്റി​​​​രു​​​​ന്നു.

പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ക്ഷ​​​​മ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി പൂ​​​​ർ​​​​ണ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ മു​​​​ത്തൂ​​​​റ്റ് മ​​​​ണി ലി​​​​മി​​​​റ്റ​​​​ഡി​​​​നെ മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ൻ​​​​സു​​​​മാ​​​​യി ല​​​​യി​​​​പ്പി​​​​ക്കാ​​​​നും ബോ​​​​ർ​​​​ഡ് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി.

Tags : MuthootFinance Consolidated NetProfit Business MuthootHomeFin

Recent News

Corehub Up