പ്രതീകാത്മക ചിത്രം - എഐ
കൊച്ചി: ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.
എംബിബിഎസ്, ബിഡിഎസ്, ബിവിഎസ്സി, ബിഇ, ബിടെക്, ബിആർക്ക്, ബിഎസ്സി നഴ്സിംഗ്, ബിഎസ്സി അഗ്രി, എംബിഎ, പിജിഡിഎം (ഫുൾടൈം) എന്നിവയിലേക്ക് 2026-27 വർഷത്തിൽ മെറിറ്റിൽ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കു സ്കോളർഷിപ്പിന് അപേക്ഷിക്കാം.
കേരളത്തിനു പുറമെ, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ളവർക്കും സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതർക്കും കാഴ്ച, സംസാര, കേൾവി പരിമിതിയുള്ളവർക്കും അപേക്ഷിക്കാനാകും.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പടെ പ്രതിവർഷം പരമാവധി ലക്ഷം രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും. പ്രതിവർഷം ഒരു ലക്ഷം രൂപ എന്ന പരിധിക്കുള്ളിൽ നിന്നുകൊണ്ട്, 40,000 രൂപ വരെ വിലമതിക്കുന്ന ഒരു ലാപ്ടോപ്പ് അല്ലെങ്കിൽ 30,000 രൂപയുടെ ഒരു ടാബ്ലറ്റ് വാങ്ങാനും സ്കോളർഷിപ്പ് തുക വിനിയോഗിക്കാം.
https://scholarships.federal.bank.in:6443/fedschlrshipportal/ എന്ന ഓൺലൈൻ ലിങ്ക് വഴി സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് https://www.federal.bank.in/corporate-social-responsibility എന്ന പേജ് സന്ദർശിക്കുക.
Tags : Federal Bank Applications scholarship Business Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash HormisMemorialFoundation