കേരള ഹൈക്കോടതി
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെത്തുടര്‍ന്നുള്ള തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ അന്തിമറിപ്പോര്‍ട്ട് നിഷ്പക്ഷമല്ലെന്ന് ഹൈക്കോടതി.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട താത്പര്യങ്ങളുള്ളവരായിരുന്നു സമിതിയംഗങ്ങള്‍ എന്ന ആരോപണം ശരിവച്ച ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന് സമിതി റിപ്പോര്ട്ടിന്മേല് തുടര്‍നടപടികള്‍ പാടില്ലെന്നും ഉത്തരവിട്ടു.
നിഷ്പക്ഷരായ അംഗങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്വതന്ത്ര സമിതി രൂപവത്കരിക്കണമെന്നും നിര്‍ദേശിച്ചു. തുറമുഖ നിര്‍മാണം മൂലം സ്ഥലവും തൊഴിലും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
കടലാക്രമണത്തിന് വികസനപ്രവര്‍ത്തനവുമായി ബന്ധമില്ലെന്നും ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങളാണു കാരണമെന്നുമായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 2022 ഒക്ടോബറില്‍ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ പ്രധാന കണ്ടെത്തല്‍.
സമിതി അധ്യക്ഷന്‍ എം.ഡി. കുഡാലെ 2012 മുതല്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സാങ്കേതിക സമിതിയില്‍ അംഗമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.
Tags : Vizhinjam CoastalErosion KeralaHighCourt ExpertCommittee FinalReport NotImpartial Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash