ബെയ്ജിംഗ്: ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായ ബൈനാൻസ് ഹാക്ക് ചെയ്തു. ആറ് ബില്യൺ ഡോളറിനടുത്ത് മൂല്യമുള്ള ക്രിപ്റ്റോ കറൻസികൾ മോഷ്ടിക്കപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. ഏത് തരത്തിലാണ് കമ്പനി ഹാക്ക് ചെയ്യപ്പെട്ടതെന്ന് വ്യക്തമല്ല. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് എക്സ്ചേഞ്ച് വഴിയുള്ള എല്ലാ ഇടപാടുകളും തൽക്കാലം മരവിപ്പിച്ചു.
ഉപഭോക്താക്കൾക്ക് നഷ്ടമായ പണം ബൈനാൻസ് നൽകുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ്. നോർത്ത് കൊറിയയിൽ നിന്നുള്ള ഹാക്കർ സംഘമാണ് ബൈനാൻസിനെ ലക്ഷ്യമിട്ടതെന്ന് ചില സൈബർ സുരക്ഷാ കമ്പനികൾ അവകാശപ്പെടുന്നുണ്ട്. ബൈനാൻസ് ഹാക്ക് വാർത്ത പുറത്തുവന്നതിന് പിന്നാലെ ലോകത്തിലെ എറ്റവും വലിയ ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിന്റെ മൂല്യമിടിഞ്ഞു.
Tags : Crypto exchange Binance Crypto currency hacked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews