എൽബ്രിഡ്ജ് കോൾബി
വാഷിംഗ്ടൺ ഡിസി: റഷ്യയോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ യൂറോപ്യൻ സഖ്യകക്ഷികൾക്ക് അമേരിക്ക നിർദേശം നല്കിയതായി റിപ്പോർട്ട്. റഷ്യയെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളിൽനിന്നു വിട്ടുനിൽക്കണം. ചില നേതാക്കളുടെ പ്രസ്താവനകൾ യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ സുരക്ഷ അപകടത്തിലാക്കും.
അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ ആണ് ബാൾട്ടിക് രാജ്യങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവയ്ക്ക് ഇക്കാര്യത്തിൽ നിർദേശം നല്കിയതെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ഉഭയകക്ഷി ചർച്ചകളിൽ പെന്റഗണിലെ നയരൂപവത്കരണ വിഭാഗം മേധാവി എൽബ്രിഡ്ജ് കോൾബിയാണ് യൂറോപ്യൻ നേതാക്കൾക്കു നിർദേശം നല്കിയത്. റഷ്യയെ അനാവശ്യമായി ‘ചൊറിയേണ്ട’ എന്ന് അദ്ദേഹം പറഞ്ഞതായാണു റിപ്പോർട്ടുകൾ. അതേസമയം, കോൾബിയുടെ വാക്കുകളിൽ അധികാരത്തിന്റെ സ്വരമില്ലായിരുന്നുവെന്നും പറയുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ വീണ്ടും ശ്രമം നടത്തുന്നതിനിടെയാണ് ഈ നിർണാക നീക്കം.
Tags : ElbridgeColby European nations Tells NotProvoke Russia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Pentagon US