International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും പരിസരപ്രദേശങ്ങളഇലും റഷ്യ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ 16 മരണം; 40നു മുകളിൽപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യോമപ്രതിരോധസംവിധാനങ്ങളുടെ അഭാവമാണ് മരണസംഖ്യ ഉയരാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
ബാലിസ്റ്റിക്, ക്രൂസ്, ഹൈപ്പർസോണിക് ഇനങ്ങളിൽപ്പെട്ട മിസൈലുകളും 168 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്്ൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭൂരിഭാഗം ഡ്രോണുകളും ബാലിസ്റ്റിക് ഒഴികെയുള്ള മിസൈലുകളഉം നിർവീര്യമാക്കാനായെന്നും കൂട്ടിച്ചേർത്തു.
കീവിലെ സ്ലൊമിയാൻസികിയിൽ ഒന്പതുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം തകർന്നാണ് 15 പേരും കൊല്ലപ്പെട്ടത്. സ്കൂൾ, കുട്ടികളുടെ ആശുപത്രി, ഗോഡൗണുകൾ മുതലായവയും ആക്രമിക്കപ്പെട്ടു. യുക്രെയ്നിലെ തുറമുഖ നഗരമായ ഒഡേസയിലും കനത്ത റഷ്യൻ ആക്രമണമുണ്ടായി.
അതേസമയം, ഡ്രോൺ ഘടങ്ങൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ, ആയുധ സംഭരണശാല മുതലായ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ അഭാവം മൂലം അടുത്തിടെ യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ മരണസംഖ്യ ഉയരുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ പേട്രിയറ്റിനേ കഴിയൂ.
യുക്രെയ്ന്റെ സഖ്യകക്ഷികൾ പേട്രിറ്റ് മിസൈലുകൾ നല്കാൻ തയാറാകണമെന്ന് പ്രസിഡന്റ് സെലൻസ്കി ഇന്നലെ വീണ്ടും അഭ്യർഥിച്ചു.
International
മോസ്കോ: റഷ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽനിന്ന് പ്രമുഖ യുദ്ധവിരുദ്ധ പ്രതിപക്ഷ പാർട്ടിയായ ‘യാബ്ലോകോ’യെ വിലക്കിയതിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെ മോസ്കോയിലെ സുപ്രീം കോടതിക്കു മുന്നിൽ വൻ പ്രതിഷേധം. കോടതിക്കുപുറത്തു തടിച്ചുകൂടിയ 35ഓളം പാർട്ടി പ്രവർത്തകരെ റഷ്യൻ പൊലീസ് അറസ്റ്റ് ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനിരുന്ന നടൻ വിക്ടർ ബാലബാനോവും പിടിയിലായവരിൽ ഉൾപ്പെടുന്നു.
പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് യാബ്ലോകോ അധ്യക്ഷൻ നിക്കോളായ് റൈബാക്കോവ് ആരോപിച്ചു. രാജ്യത്തെ വോട്ടർമാർക്ക് ജനാധിപത്യപരമായ ബദൽ ഇല്ലാതാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഭയപ്പെടുത്തി വായടപ്പിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും അറസ്റ്റിലായവരെ ഉടനടി മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2022ൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഉടനടി വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെടുന്ന ലിബറൽ പ്രസ്ഥാനമാണ് യാബ്ലോകോ. അതേസമയം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ലഭിച്ച പത്തു പാർട്ടികളും പ്രസിഡന്റ് വ്ലാഡിമിർ പുടിനെയും ഭരണകൂട നിലപാടുകളെയും പിന്തുണയ്ക്കുന്നവരാണ്.
International
ലണ്ടൻ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് നൂറു ശതമാനവും ബ്രിട്ടീഷ് പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി ആൻഡി ബേർനാം. യുക്രെയ്നൊപ്പം നിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യക്രെയ്നു ഡ്രോണുകൾ നല്കുന്ന ബ്രിട്ടൻ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് റഷ്യ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇതു പറഞ്ഞത്.
റഷ്യക്കുള്ളിൽ ആക്രമണം നടത്താനായി യുക്രെയ്ൻസേന ബ്രിട്ടീഷ് ഡ്രോണുകൾ ഉപയോഗിക്കുന്നതായി ടൈംസ് ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലണ്ടനിലെ റഷ്യൻ എംബസി ഭീഷണിയുമായി രംഗത്തുവന്നത്.
ബ്രിട്ടൻ ഉത്തരം പറയേണ്ടിവരുമെന്നും യുക്രെയ്നു നല്കുന്ന പിന്തുണയ്ക്ക് ആനുപാതികമായ തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് എംബസി പറഞ്ഞത്.
റഷ്യയിലെ വിദൂര പ്രദേശങ്ങളിലുള്ള എണ്ണശുദ്ധീകരണ ശാലകളും വ്യവസായസ്ഥാപനങ്ങളും ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്താറുണ്ട്. എന്നാൽ ഇതിന് ബ്രിട്ടീഷ് ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കിയിട്ടില്ല. പത്രവാർത്ത സ്ഥിരീകരിക്കാൻ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും തയാറായിട്ടില്ല.
2026ന്റെ അവസാനത്തോടെ യുക്രെയ്ന് ഒന്നര ലക്ഷം ഡ്രോണുകൾ നല്‍കുമെന്ന് ബ്രിട്ടൻ ജൂണിൽ അറിയിച്ചിരുന്നു.
International
മോസ്കോ/കീവ്: റഷ്യൻ അതിർത്തിമേഖലയായ ബെൽഗൊരേദിൽ യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായും ആക്ടിംഗ് ഗവർണർ അലക്സാണ്ടർ ഷുവേവ് അറിയിച്ചു. റഷ്യ-യുക്രെയ്ൻ അതിർത്തിക്കു സമീപമുള്ള വലൂയ്സ്കി ജില്ലയിലെ കൊളോസ്കോവോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്.
റഷ്യയുടെ തെക്കൻ മേഖലയായ അസ്ട്രഖാനിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പ്രാദേശിക ഗവർണർ ഈഗോർ ബാബുഷ്കിൻ സ്ഥിരീകരിച്ചു.
റഷ്യ അതിർത്തിയായ സുമി മേഖലയിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് യുക്രെയ്ൻ സ്വദേശികളും കൊല്ലപ്പെട്ടു. ചെങ്കടലിലെ തുറമുഖനഗരമായ ഒഡേസയിൽ ഞായറാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തിൽ ഒരു സിവിലിയൻ കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.
ഏതാനും ദിവസമായി ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രി റഷ്യക്കുനേരേ യുക്രെയ്ൻ നടത്തിയത് ഈ വർഷത്തെ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ്.
റഷ്യയിലെ മുൻനിര ഇ-കൊമേഴ്സ് സ്ഥാപനമായ വൈൽഡ്ബെറീസിന്റെ വെയർഹൗസുകൾക്കുനേരേയും യുക്രെയ്ന്റെ ആക്രമണം തുടരുകയാണ്. യുക്രെയ്നെതിരേ പോരാടുന്ന റഷ്യൻ സൈന്യത്തിന് ആയുധങ്ങളും സാമഗ്രികളും എത്തിക്കാൻ വൈൽഡ്ബെറീസിന്റെ വിതരണശൃംഖല ഉപയോഗിക്കുന്നുണ്ടെന്നും റഷ്യക്കുള്ളിലെ ദീർഘദൂര ആക്രമണങ്ങൾ തുടരുമെന്നും യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസ് ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ വാദിം സ്കിബിത്സ്കി വ്യക്തമാക്കി.
International
മോസ്കോ: റഷ്യൻ അധിനിവേശ ക്രിമിയയിൽ ഉന്നത നാവികസേനാ ഓഫീസർ ബോംബ് സ്ഫോടനത്തിൽ മരിച്ചതിനു പിന്നിൽ യുക്രെയ്നെന്നു സൂചന. ഓഫീസറിനൊപ്പമുണ്ടായിരുന്ന എസ്കോർഡ് ഗേൾ ആണ് ബോംബ് സ്ഥാപിച്ചത്. മുന്‍പ് യുക്രെയ്ൻ നാവിക സേനയിൽ മുങ്ങിക്കപ്പൽ കമാൻഡറായിരുന്ന ഓഫീസർ പിന്നീട് റഷ്യയിലേക്കു കൂറുമാറിയതാണ്.
റഷ്യൻ നാവികസേനയിലെ കരിങ്കടൽ കപ്പൽപ്പടയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന റോബർട്ട് ഷഗീവ് (49) ആണ് വ്യാഴാഴ്ച ക്രിമിയയിലെ സെവാസ്തപ്പോളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ 32 വയസുള്ള റഷ്യൻ വനിത മാർഗരീത്ത റൂത്ത് അറസ്റ്റിലായിരുന്നു.
ഷഗീവിന്റെ മുറിയിലെ ചവറ്റുകുട്ടയിലാണ് മാർഗരീത്ത ബോംബ് സ്ഥാപിച്ചത്. സ്ഫോടനത്തിൽ ഉടൻതന്നെ ഷഗീവ് മരണപ്പെട്ടു. ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം ഡ്രോൺ ആക്രമണം ആയിരിക്കാമെന്ന് സമീപവാസികൾ തെറ്റിദ്ധരിച്ചിരുന്നു.
റഷ്യയിലെ യാരോസ്ലാവൽ പ്രദേശത്തു ജനിച്ച മാർഗരീത്ത, എസ്കോർട്ട് വെബ്സൈറ്റുകളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. കൂടെക്കൂടെ ക്രിമിയയിലേക്കും യാത്ര ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ യുക്രെയ്ൻ അനുകൂല പരാമർശത്തിന്റെ പേരിൽ മാർഗരീത്ത അറസ്റ്റിലായിരുന്നു. രണ്ടു ദിവസം കസ്റ്റഡിയിലായിരുന്ന അവർ പിഴയൊടുക്കി പുറത്തിറങ്ങുകയായിരുന്നു.
നാവികസേനാ ഓഫീസർ കൊല്ലപ്പെട്ടതിനു പിന്നാലെ റഷ്യ വിടാനായിരുന്നു മാർഗരീത്തയുടെ പദ്ധതി. എന്നാൽ റഷ്യൻ അധികൃതർ സെവാസ്തപ്പോളിൽവച്ചുതന്നെ അവരെ പിടികൂടി. കൊലപാതകം നടത്തിയകാര്യം മാർഗരീത്ത സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. കൃത്യത്തിൽ ഇവർ ഖേദം പ്രകടിപ്പിച്ചില്ലെന്നും പറയുന്നു. ഷഗീവിനെ വധിക്കാനായി യുക്രെയ്ൻ ഇന്റലിജൻസ് മാർഗരീത്തയെ റിക്രൂട്ട് ചെയ്തതായിരിക്കാം എന്നാണ് അനുമാനം.
യുക്രെയ്ന്റെ ഭാഗമായ ക്രിമിയൻ പ്രദേശം റഷ്യൻ സേന 2014ൽ പിടിച്ചെടുത്തപ്പോഴാണ് റോബർട്ട് ഷഗീവ് കൂറുമാറിയത്. ആ സമയത്ത് യുക്രെയ്ൻ നാവിക സേനയിലെ ഏക മുങ്ങിക്കപ്പലായിരുന്ന സാപ്പോറിഷ്യയുടെ ആക്ടിംഗ് കമാൻഡറായിരുന്നു ഇദ്ദേഹം.
International
മോസ്കോ: റഷ്യക്കെതിരേ യുക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം. ശനിയാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി യുക്രെയ്ൻ തൊടുത്ത 822 ഡ്രോണുകളാണ് നിർവീര്യമാക്കിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആറു പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം, റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ അടക്കം വൻ നാശനഷ്ടങ്ങളുണ്ടായി എന്നാണ് റിപ്പോർട്ട്. മോസ്കോ മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടതായി പ്രവിശ്യാ ഗവർണർ അന്ദ്രെയ് വൊറോബ്യോവ് അറിയിച്ചു.
റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വ്യാപാരസ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗനിനു നേർക്കുണ്ടായ ആക്രമണത്തിൽ വൻ തീപിടിത്തമുണ്ടായി. ഇവിടെ ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. മോസ്കോയിലെ മറ്റു പല സ്ഥലങ്ങളിലും നാശനഷ്ടങ്ങളുണ്ടായെന്ന് ഗവർണർ പറഞ്ഞു.
ഒരു മാസത്തിലേറെയായി വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ ആക്രമണം നത്തുന്നു. റഷ്യൻ സേനയ്ക്കുവേണ്ട ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ഗോഡൗണുകളിൽ സൂക്ഷിക്കുന്നുണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്.
International
കീവ്: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനു ബദലായി റഷ്യ വികസിപ്പിക്കുന്ന ഇന്റർനെറ്റ് പദ്ധതിയിലെ ഉപഗ്രങ്ങൾ വിക്ഷേപിക്കാനുള്ള റോക്കറ്റ് ഉത്പാദിപ്പിക്കുന്ന കേന്ദ്രത്തിൽ യുക്രെയ്ന്റെ മിസൈൽ ആക്രമണം. സമാരാ മേഖലയിലുള്ള പ്രോഗ്രസ് റോക്കറ്റ് ആൻഡ് സ്പേസ് സെന്ററിർ മിസൈൽ നേരിട്ടു പതിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു.
യുക്രെയ്ൻ അതിർത്തിയിൽനിന്ന് 900 കിലോമീറ്റർ അകലെയാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുക്രെയ്ൻ വികസിപ്പിച്ച ഫ്ലെമിങ്കോ മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
റോക്കറ്റ് ഉത്പാദനകേന്ദ്രത്തിൽ മിസൈൽ പതിച്ചതായി യുക്രെയ്ൻ സൈന്യവും അറിയിച്ചു. അതേസമയം, സമാരായിലുണ്ടായ വൻ മിസൈൽ ആക്രമണത്തെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ചു പരാജയപ്പെടുത്തിയെന്നാണ് റഷ്യ അറിയിച്ചത്.
റഷ്യ വികസിപ്പിക്കുന്ന റാസ്വെറ്റ് ഇന്റർനെറ്റ് ബ്രോഡ്ബാന്റ് സംവിധാനത്തിലെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള റോക്കറ്റുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പേസ് കന്പനിയുടെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് പദ്ധതിക്കു സമാനമാണിത്. സ്റ്റാർലിങ്ക് യുക്രെയ്നിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും റഷ്യയിൽ ഇല്ല. സ്റ്റാർ ലിങ്ക് മൂലം ഡ്രോൺ ആക്രമണങ്ങളിൽ യുക്രെയ്നു മേൽക്കൈയുണ്ട്.
റഷ്യയിലെ നിഷ്നി നൊവ്ഗൊരോദിലുള്ള ഒരു മിലിട്ടറി എയർഫീൽഡിലും മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ അവകാശപ്പെട്ടു.
International
മോസ്കോ: കരിങ്കടലിൽ കപ്പൽ ഗതാഗതം തടസപ്പെടാതിരിക്കാൻ യുക്രെയ്നുമായി വെടിനിർത്തലുണ്ടാക്കാനുള്ള നിർദേശം റഷ്യ തള്ളി. യുക്രെയ്നു താത്കാലിക ആശ്വാസം ലഭിക്കുന്ന ഇത്തരം നടപടികൾക്കില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാക്കറോവ വ്യക്തമാക്കി.
അടുത്തകാലത്ത് റഷ്യയും യുക്രെയ്നും കരിങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേർക്ക് ആക്രമണം വർധിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഉത്പാദകരായ റഷ്യയുടെയും യുക്രെയ്ന്റെയും ഇത്തരം നടപടികൾ അന്താരാഷ്ട്ര വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരാൻ കാരണമായി.
ഇതൊഴിവാക്കാൻ കരിങ്കടലിൽ വെടിനിർത്തലുണ്ടാക്കാമെന്ന നിർദേശം തുർക്കി മുന്നോട്ടുവച്ചതായി അവിടുത്തെ വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു. എന്നാൽ ഇത്തരം നിർദേശം ലഭിച്ചിട്ടില്ലെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സാക്കറോവ പ്രതികരിച്ചത്.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്ന യുക്രെയ്ന്റെ നടപടി ഭീകരാക്രമണം ആണെന്നും മരിയ ആരോപിച്ചു. അതേസയം റഷ്യൻ സേന വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചില്ല.
2022-23 കാലയളവിൽ തുർക്കിയുടെ മധ്യസ്ഥതിയൽ റഷ്യയും യുക്രെയ്നും കരിങ്കടലിൽ വെടിനിർത്തിയിരുന്നു.
International
മോസ്കോ: അധിനിവേശ ക്രിമിയയിലെ സെവാസ്തപ്പോൾ നഗരത്തിൽ റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. യുക്രെയ്ൻ സ്പെഷ്യൽ സർവീസ് സൈനിക വിഭാഗമാണ് സംഭവത്തിനു പിന്നിലെന്ന് റഷ്യൻ വൃത്തങ്ങൾ ആരോപിച്ചു. ഇതുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒരു റഷ്യൻ വനിതയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെവാസ്തപ്പോളിലുണ്ടായ മറ്റൊരു സംഭവത്തിൽ സ്ഫോടകവസ്തു നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെ അഞ്ച് റഷ്യൻ ഭടന്മാർ കൊല്ലപ്പെട്ടു. യുക്രെയ്ൻ ഡ്രോൺ ആക്രണം നടന്ന സ്ഥലത്തെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ബോംബ് നിർവീര്യ സ്ക്വാഡിലെ നാലു പേരും ഒരു സുരക്ഷാഭടനുമാണ് കൊല്ലപ്പെട്ടത്.
International
കീവ്/മോസ്കോ: യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശമുണ്ടായെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ഒഡേസ തുറമുഖത്തിനു നേർക്കുള്ള ആക്രമണം ലോക ഭക്ഷ്യവിതരണ ശൃംഖലയെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. യുക്രെയ്ന്റെ കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ഒഡേസയിലൂടെയാണ്.
ഇതിനിടെ റഷ്യയിലെ ബെൽഗരോദ് നഗരത്തിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു; രണ്ടു കുട്ടികളടക്കം 25 പേർക്കു പരിക്കേറ്റു. ആക്രമണത്തിൽ പാർപ്പിട സമുച്ചയങ്ങൾ അടക്കം ഒട്ടേറെ കെട്ടിടങ്ങൾക്കു തീപിടിച്ചു.
International
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ വ്യോമാക്രമണത്തിൽ കീവ് പ്രാന്തത്തിലെ ഗ്രാമത്തിൽ മൂന്നു വയസുള്ള ആൺകുഞ്ഞും അതിന്റെ മുത്തശ്ശി-മുത്തശ്ശനും മരിച്ചു. ഇതടക്കം നാലു പേരാണ് വെള്ളിയാഴ്ച രാത്രിമുതൽ ശനിയാഴ്ച പുലർച്ചവരെ നീണ്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ആറു ബാലിസ്റ്റിക് മിസൈലുകളും 151 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചിടാൻ കഴിഞ്ഞില്ല. അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തിലുപയോഗിക്കുന്ന മിസൈലുകളുടെ അഭാവം യുക്രെയ്ൻ നേരിടുന്നുണ്ട്. ജൂലൈയിൽ റഷ്യ പ്രയോഗിച്ച 195 ബാലിസ്റ്റിക് മിസൈലുകളിൽ 29 എണ്ണം വെടിവച്ചിടാനേ കഴിഞ്ഞിട്ടുള്ളൂവെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലെ ആക്രമണ
ത്തിൽ പാർപ്പിട കേന്ദ്രങ്ങളും വാണിജ്യ, വ്യവസായ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി യുക്രെയ്ൻ അറിയിച്ചു. കീവിന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിൽ ഡ്രോൺ പതിച്ചു വീടിനു തീപിടിച്ചാണ് കുഞ്ഞും ബന്ധുക്കളും മരിച്ചത്.
ഇതിനിടെ, വെള്ളിയാഴ്ച രാത്രി റഷ്യയിലെ രണ്ടു റിഫൈനറികൾക്കു നേർക്ക് യുക്രെയ്ൻ സേന ഡ്രോൺ പ്രയോഗിച്ചു. രണ്ടിടത്തും തീപീടിത്തമുണ്ടായി.
International
മോസ്കോ: ജയിലിൽ മരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ വിധവ യൂലിയ നവൽനയ ചെയർമാനായ മനുഷ്യാവകാശ സംഘടനയ്ക്ക് വിലക്കേർപ്പെടുത്തി റഷ്യ. ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ’ സംഘടനയെ ‘അനഭിമത’ സംഘടനയായി റഷ്യൻ ഭരണകൂടം മുദ്രകുത്തി.
റഷ്യൻ ഭരണകൂടത്തിനു ഭീഷണി ഉയർത്തുന്ന പ്രസ്ഥാനങ്ങളെയാണ് ‘അനഭിമതം’ എന്നു മുദ്രകുത്താറുള്ളത്. ഇതിനർഥം ഇതിന്റെ പ്രവർത്തനം നിരോധിച്ചു എന്നാണ്. ഇവയുമായി സഹകരിക്കുന്നവർ വിചാരണ നേരിടേണ്ടിവരും.
യൂലിയയുടെ സംഘടന റഷ്യയെ ഏകാധിപത്യ ഭീകരഭരണകൂടമായി ചിത്രീകരിക്കുന്നു എന്നാണ് ആരോപണം. റഷ്യൻ സൈന്യത്തെ താറടിച്ചുകാണിക്കുന്ന പ്രവർത്തനങ്ങളും നടത്തുന്നു.
അതേസമയംനിരോധനത്തിലൂടെ സംഘടനയുടെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് റഷ്യയിലെ പുടിൻ ഭരണകൂടം ചെയ്യുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ പ്രതികരിച്ചു.
International
മോസ്കോ: യുക്രെയ്നും റഷ്യയും അടി-തിരിച്ചടി തുടരുന്നു. റഷ്യയിലെ രണ്ടു പ്രധാന റിഫൈനറികൾ ലക്ഷ്യമിട്ട് യുക്രെയ്ൻ സേന ഡ്രോൺ ആക്രമണം നടത്തി.
യാരോസ്ലാവലിലെ സ്ലാവ്നെഫ്റ്റ്-യാനോസ്, ബഷ്കർറ്റോസ്റ്റാനിലെ ബാഷ്നെഫ്റ്റ്-നോവ്ഒായിൽ റിഫൈനറികളെയാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യാരോസ്ലാവലിൽ വൻ തീപിടിത്തമുണ്ടായതായി റഷ്യൻ അധികൃതർ സ്ഥിരീകരിച്ചു.
റഷ്യയുടെ എണ്ണ വരുമാനം തടയാൻ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് സെലൻസ്കി വിശദീകരിച്ചു. കരിങ്കടലിൽ റഷ്യയുടെ പട്രോൾ ബോട്ടുകളെ ലക്ഷ്യമിട്ടും ആക്രമണം നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, യുക്രെയ്നിലെ ഖാർകീവിലുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇന്ധന, ഊർജ, ഗതാഗത സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
International
കീവ്: യുക്രെയ്നെ ആക്രമിക്കുന്ന റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയൻ സേനയുടെ മിസൈൽ യൂണിറ്റ്. പടിഞ്ഞാറൻ റഷ്യയിലെ വെറോണിഷിൽ 120 മിസൈലുകളും ആറു ലോഞ്ചറുകളും ഉത്തരകൊറിയൻ സേന സ്ഥാപിക്കുമെന്നാണ് യുക്രെയ്ൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ക്ഷാമം നേരിടുന്ന യുക്രെയ്നെതിരേ മേൽക്കൈ നേടാൻ ലക്ഷ്യമിട്ടാണ് റഷ്യയുടെ നീക്കങ്ങൾ.
2023 മുതൽ റഷ്യൻ സേന ഉത്തരകൊറിയൻ മിസൈലുകൾ ഉപയോഗിക്കുന്നുണ്ട്. പക്ഷേ, ഉത്തരകൊറിയയുടെ മിസൈൽ യൂണിറ്റ് റഷ്യയെ സഹായിക്കാൻ എത്തുന്നത് ആദ്യമാണ്.
നേരത്തേ റഷ്യക്കായി യുദ്ധം ചെയ്യാൻ 14,000 ഉത്തരകൊറിയൻ സൈനികർ എത്തിയിരുന്നു. ഇതിൽ നല്ലൊരുഭാഗം കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്.
യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെ റഷ്യയും ഉത്തരകൊറിയയും ഏറ്റവും അടുത്ത സൈനിക സുഹൃത്തുക്കളാണ്. റഷ്യക്കായി ഉത്തരകൊറിയ പലവിധ ആയുധങ്ങൾ നിർമിച്ചു നല്‍കുന്നുണ്ട്.
International
കീവ്: വ്യോമപ്രതിരോധ മിസൈലുകളുടെ അഭാവം നേരിടുന്ന യുക്രെയ്നിലേക്ക് വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ച് റഷ്യ. ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ 21 പേരാണു കൊല്ലപ്പെട്ടത്.
യുക്രെയ്ൻ തലസ്ഥാനമായ കീവും പരിസരപ്രദേശങ്ങളും ആക്രമിക്കപ്പെട്ടു. ചില്ലറവ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണുകളും റെയിൽവേ സ്റ്റേഷനും നശിച്ചു. കീവിൽ ഒട്ടേറെ സ്ഫോടനങ്ങളും തീപിടിത്തവുമുണ്ടായി.
വ്യോപ്രതിരോധ സംവിധാനങ്ങളുടെ അഭാവമാണ് ഇത്രയും പേർ മരിക്കാൻ കാരണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. മിത്രരാജ്യങ്ങൾ വ്യോമപ്രതിരോധ മിസൈലുകൾ നല്കി സഹായിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
115 ഡ്രോണുകൾ, 24 ബാലിസ്റ്റിക് മിസൈലുകൾ, നാല് സിർകോൺ ക്രൂസ് മിസൈലുകൾ എന്നിവയാണ് റഷ്യ തൊടുത്തത്. ഡ്രോണുകളിൽ തൊണ്ണൂറു ശതമാനവും നിർവീര്യമാക്കാൻ കഴിഞ്ഞതായി യുക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ, മിസൈലുകളിൽ ഒന്നുപോലും വെടിവച്ചിടാൻ കഴിഞ്ഞില്ല.
ശബ്ദാതിവേഗത്തിൽ സഞ്ചരിക്കുന്ന ബാലിസ്റ്റിക് മിസൈലുകളെ വീഴ്ത്താൻ അമേരിക്കൻ നിർമിത പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനത്തെയാണ് യുക്രെയ്ൻ ആശ്രയിക്കുന്നത്. പേട്രിയറ്റിൽ ഉപയോഗിക്കുന്ന ഇന്റർസെപ്റ്റർ മിസൈലുകളുടെ കടുത്ത അഭാവം യുക്രെയ്ൻ നേരിടുന്നു.
ഡ്രോൺ നിർമാണ ഘടകങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകളിലാണ് ആക്രമണം നടത്തിയതെന്ന് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ റഷ്യയിലെ ഓൺലൈൻ വ്യാപാര സ്ഥാപനമായ വൈൽഡ്ബെറീസിന്റെ ഗോഡൗണുകളിൽ യുക്രെയ്ൻ സേന നിരന്തരം ഡ്രോൺ ആക്രമണം നടത്തിയിരുന്നു.
International
മോസ്കോ: അധിനിവേശ ക്രിമിയയില്‍ റഷ്യന്‍ സൈനികന് സഹസൈനികര്‍ക്കു നേരെയടക്കം നടത്തിയ വെടിവയ്പില്‍ നാലു മരണം. ഒരു സൈനികനും മൂന്നു സിവിലിയന്മാരും കൊല്ലപ്പെട്ടുവെന്നാണ് അറിയിപ്പ്.
സഹസൈനികര്‍ക്കു നേരെയാണ് ആദ്യം വെടിയുതിര്‍ത്തത്. 71, 59 വയസുള്ള പുരുഷന്മാരും 64 വയസുള്ള വനിതയുമാണ് കൊല്ലപ്പെട്ട സിവിലിയന്മാര്.
വെടിവയ്പു നടത്താനുള്ള പ്രേരണ വ്യക്തമല്ല. സംഭവത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിടികൂടി.
International
മോസ്കോ:യുക്രെയ്ന് സേന റഷ്യയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ആറു പേര് കൊല്ലപ്പെടുകയും ഒന്‍പതു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാന മോസ്കോ, സെന്റ് പീറ്റേഴ്സ്ബെര്‍ഗ് നഗരങ്ങളിലെ ഗോഡൗണുകളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
മോസ്കോയിലെ ആക്രമണത്തില്‍ അഞ്ചു പേരാണു കൊല്ലപ്പെട്ടത്. ഗോഡൗണിലെ തീപിടിത്തം അണച്ചുവെന്ന് റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ വൈല്‍ഡ്ബെറീസിന്റെ ഗോഡൗണ്‍ ആണ് സെന്റ് പീറ്റേഴ്സ്ബെര്‍ഗില്‍ ആക്രമിക്കപ്പെട്ടത്. ഇവിടെ ആളപമായില്ല. യുക്രെയ്ന് അതിര്‍ത്തിയോടു ചേര്‍ന്ന ബെല്‍ഗരോദ് നഗരത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ആറാമതു മരണം.
ഇതിനിടെ, റഷ്യന്‍ സേന വടക്കന്‍ യുക്രെയ്നിലെ സുമി നഗരത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ടു കുട്ടികളും ഒരു വയോധികയും കൊല്ലപ്പെട്ടു.
തിങ്കളാഴ്ച തെക്കന്‍ റഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലെന്‍ഡ്ഷിക് നഗരത്തിലെ ബീച്ചിലുണ്ടായ യുക്രെയ്ന് ഡ്രോണ്‍ ആക്രമണത്തില്‍ ഏഴു പേര് കൊല്ലപ്പെട്ടിരുന്നു.
International
കീവ്: തെക്കൻ യുക്രെയ്ൻ നഗരമായ സപോർഷിയയിൽ ഗ്ലൈഡ് ബോംബ് വർഷിച്ച് റഷ്യൻ യുദ്ധവിമാനങ്ങൾ. ആക്രമണത്തിൽ 71 വയസുള്ള സ്ത്രീ കൊല്ലപ്പെട്ടു.
പതിനാറു വയസുകാരി ഉൾപ്പെടെ 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 90 മിനിറ്റിനുള്ളിൽ ജനവാസമേഖലകളിൽ എട്ട് ബോംബുകളാണിട്ടത്. സോവിയറ്റ് കാലഘട്ടത്തിലെ ബോംബുകളാണ് ഗ്ലൈഡ് ബോംബുകൾ. 3,000 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കൾ വഹിക്കാൻ കഴിയും.
ആക്രമണത്തിൽ സപോറിഷ്യയിലെ നാല് ജില്ലകളിലായി 22 പാർപ്പിടസമുച്ചയങ്ങൾക് കേടുപാടുകൾ സംഭവിച്ചു.
International
കീവ്: യുക്രെയ്നുമായുള്ള യുദ്ധത്തില്‍ 30,000 ഉത്തരകൊറിയന്‍ സൈനികരെക്കൂടി വിന്യസിക്കാനൊരുങ്ങി റഷ്യ. യുക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയാണ് ഇതറിയിച്ചത്.
വൊറോനെസ് മേഖലയിലാണ് ഉത്തര കൊറിയന്‍ സൈനികരെ വിന്യസിക്കുക. യുക്രെയ്ൻ അതിര്‍ത്തിയിലാണു വോറോനെസ്. മിസൈല്‍ ലോഞ്ചറുകളും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
2022ല്‍ ഉത്തര കൊറിയ റഷ്യക്ക് ആയുധങ്ങളും 2024ല്‍ സൈനികരെയും നല്കി. റഷ്യ-യുക്രെയ്ന് യുദ്ധത്തില്‍ 2000 ഉത്തര കൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
International
മോസ്കോ: റഷ്യയുടെ നിയന്ത്രണത്തിലുള്ള സപ്പോറിഷ്യ മേഖലയിലെ അവധിക്കാല ക്യാമ്പിന് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 12 സാധാരണക്കാർ കൊല്ലപ്പെട്ടതായി റഷ്യ. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് റഷ്യ ആരോപിച്ചപ്പോള്‍, യുക്രെയ്ൻ അധികാരികൾ പ്രതികരിച്ചിട്ടില്ല.
അസോവ് കടലിന് സമീപമുള്ള തീരദേശ വിനോദമേഖലയായ കിലിവ്കയിലുള്ള അവധിക്കാല ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് മേഖലയിലെ റഷ്യന്‍ അനുകൂല അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉറങ്ങിക്കിടക്കുന്നവരെ ലക്ഷ്യമിട്ടാണ് യുക്രെയ്ൻ ആക്രമണം നടത്തിയതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ അപലപിച്ചു. കീവിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയെ 'ക്രൂരമായ കുറ്റകൃത്യം' എന്ന് വിശേഷിപ്പിച്ച അവര്‍, വ്യാഴാഴ്ച റഷ്യയുടെ കിറോവ് മേഖലയിലെ ഒരു ഫാക്ടറിക്ക് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ട സംഭവവും ചൂണ്ടിക്കാണിച്ചു.
International
കീവ്: റഷ്യൻ തലസ്ഥാനത്തിനു നേർക്ക് യുക്രെയ്ന്റെ കനത്ത ഡ്രോൺ ആക്രമണം. 400ലധികം ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേയർ പറഞ്ഞു.
കീവിലും മറ്റ് യുക്രെയ്ൻ നഗരങ്ങൾക്കും നേരേ റഷ്യ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഡ്രോൺ മിന്നലാക്രമണം. 10 പേർക്കു പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകളുണ്ടായി.
മോസ്കോയിലെ എണ്ണസംസ്കരണ കേന്ദ്രത്തിനു നേർക്കും ആക്രമണമുണ്ടായി. കരിങ്കടലിൽ റഷ്യയുടെ നാലു ചരക്കുകപ്പലുകളുൾപ്പെടെ ആറ് കപ്പലുകളെ ആക്രമിച്ചതായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും സമീപ നഗങ്ങ ളിലും റഷ്യൻ വ്യോമാക്രമണം. ആറുപേർ കൊല്ലപ്പെട്ടു. 16 പേർക്കു പരിക്കേറ്റു.
ബാലിസ്റ്റിക് ഇനത്തിൽപ്പെട്ടതടക്കം 41 മിസൈലുകളും 125 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ അറിയിച്ചു.
യുഎസ് നിർമിത വ്യോമപ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തത നേരിടുന്ന യുക്രെയ്നെതിരേ റഷ്യൻ വ്യോമാക്രമണങ്ങൾ അടുത്തകാലത്ത് കൂടുതൽ ഫലപ്രദമാകുന്നുണ്ട്.
ശനിയാഴ്ച രാത്രിയിലെ റഷ്യൻ ആക്രമണത്തിൽ പാർപ്പിട്ട സമുച്ചയങ്ങൾ, ഗോഡൗണുകൾ, സൂപ്പർമാർക്കറ്റ്, ഡോർമിറ്ററി എന്നിവ നശിച്ചതായി യുക്രെയ്ൻ അധികൃതർ പറഞ്ഞു. കീവിലെ ഭൂഗർഭ മെട്രോ സ്റ്റേഷനിലേക്കുള്ള നടപ്പാത നശിച്ചു.
കഴിഞ്ഞദിവസം യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ എട്ടു പേർ കൊല്ലപ്പെടുകയും അറുപതിനു മുകളിൽ പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
International
മോസ്കോ: റഷ്യയെ ഞെട്ടിച്ച് യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടരുന്നു. റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പന കന്പനിയായ വൈൽഡ്ബറീസിന്റെ രണ്ടു ഗോഡണുകളിലുണ്ടായ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു; 62 പേർക്കു പരിക്കേറ്റു. മറ്റൊരാക്രമണത്തിൽ മോസ്കോയിലെ എണ്ണസംഭരണശാലയിൽ വൻ തീപിടിത്തമുണ്ടായി.
മോസ്കോയ്ക്കു 475 കിലോമീറ്റർ തെക്കുകിഴക്ക് ടാംബോവ് നഗരത്തിലെ ഗോഡൗണിലുണ്ടായ ആക്രമണത്തിൽ എട്ടു പേരാണു മരിച്ചത്. മോസ്കോ മേഖലയിലെ എലക്ട്രോസ്റ്റാൽ എന്ന സ്ഥലത്തെ ഗോഡൗണിലായിരുന്നു രണ്ടാമത്തെ ആക്രമണം. മരിച്ചവരെല്ലാം വൈൽഡ്ബറീസ് ജീവനക്കാരാണെന്നാണു നിഗമനം.
റഷ്യയിലെ ആമസോൺ വെബ്സൈറ്റ് എന്നാണ് വൈൽഡ്ബറീസ് അറിയിപ്പെടുന്നത്. പരിക്കേറ്റതിൽ എട്ടു പേരുടെ നില ഗുരുതരമാണ്.
യുക്രെയ്നിലെ സിവിലിയന്മാരെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് യുക്രെയൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. റഷ്യൻ ഡ്രോൺ ഉത്പാദനത്തിനുവേണ്ട വസ്തുക്കൾ നല്കുന്ന ഗോഡൗണുകളാണ് യുക്രെയ്ൻ ആക്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
മോസ്കോ മേഖലയിലേക്ക് യുക്രെയ്ൻ തൊടുത്ത ഡ്രോണുകളിൽ 48 എണ്ണം വെടിവച്ചിട്ടെന്നാണ് റഷ്യൻ വൃത്തങ്ങൾ അറിയിച്ചത്. ഇതിലൊരെണ്ണത്തിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് എണ്ണസംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്.
സൈനിക മേധാവിയെ പുറത്താക്കണമെന്ന്
യുക്രെയ്ൻ ജനത
കീവ്: യുക്രെയ്നിലെ ജനപ്രിയ പ്രതിരോധമന്ത്രി മിഖെയ്ലോ ഫെഡറോവിനെ പുറത്താക്കിയ പ്രസിഡന്റ് സെലൻസ്കിയുടെ നടപടിക്കെതിരേ ഇന്നലെയും പ്രതിഷേധം തുടർന്നു. പ്രസിഡന്റിന്റെ വസതിക്കു പുറത്തുണ്ടായ പ്രതിഷേധത്തിൽ ആയിരങ്ങളാണു പങ്കെടുത്തത്. സൈനികമേധാവി ഒലക്സാണ്ടർ സിറിസ്കിയെ പുറത്താക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സിറിസ്കിയുമായുള്ള അഭിപ്രായഭിന്നതയാണ് ഫെഡറോവിനു പുറത്തേക്കുള്ള വഴി തുറന്നതെന്നു സൂചനയുണ്ട്.
തുറമുഖങ്ങളെ ലക്ഷ്യമിട്ട് റഷ്യ
കീവ്: യുക്രെയ്നിലെ തുറമുഖ നഗരങ്ങളിൽ വെള്ളിയാഴ്ച ഉണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മൈക്കോളേവിലെ തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു വിദേശ കപ്പലുകൾക്കു കേടുപാടുണ്ടായി; ഒരു കപ്പലിലെ രണ്ട് യുക്രെയ്ൻ പൗരന്മാർ മരിച്ചു. പ്രധാന തുറമുഖമായ ഒഡേസയിലുണ്ടായ മറ്റൊരാക്രമണത്തിലാണ് മൂന്നാമത്തെ മരണം. മാർഷൽ ദ്വീപിൽ രജിസ്റ്റർ ചെയ്ത ഒരു കപ്പലിനു നേർക്കും റഷ്യൻ ആക്രമണം ഉണ്ടായി.
International
കീവ്: റഷ്യൻ മിസൈൽ ആക്രമണത്തെ തടുക്കാൻ അടിയന്തരമായി വ്യോമപ്രതിരോധ സംവിധാനം വേണമെന്ന് നാറ്റോ ഉച്ചകോടിയിൽ ആവശ്യപ്പെടാൻ യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി.
തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ സഖ്യകക്ഷികളിൽനിന്ന് അടിയന്തര സഹായം ഉണ്ടാകണമെന്ന് സെലൻസ്കി ആവശ്യപ്പെടുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു തവണ റഷ്യൻ മിസൈലുകൾ യുക്രെയ്നിൽ വൻനാശം വിതയ്ക്കുകയും അന്‍പതിലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ആവശ്യമായ പേട്രിയറ്റ് മിസൈലുകൾ വേണമെന്ന ആവശ്യം സെലൻസ്കി ശക്തമാക്കിയിരിക്കുന്നത്.
അങ്കാറയിൽ നടക്കുന്ന ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയേക്കും.
റഷ്യൻ പ്രസിഡന്റ് പുടിനെ സമാധാന ചർച്ചകൾക്കായി സമ്മർദം ചെലുത്താൻ ട്രംപിനോട് ആവശ്യപ്പെടാനുള്ള അവസരംകൂടിയാകുമിത്. തുർക്കിയിൽ നടക്കുന്ന ഉച്ചകോടി അർഥമില്ലാതാകില്ലെന്നു സെലൻസ്കി പറഞ്ഞു.
യുക്രെയ്ന്റെ പരമാധികാരം സംരക്ഷിക്കാനാവശ്യമായ സഹായങ്ങൾ ഉറപ്പാക്കണമെന്ന് അംഗരാജ്യങ്ങളോട് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അഭ്യർഥിച്ചു.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി വൻ ഡ്രോണാക്രമണവുമായി റഷ്യ. യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യൻ മണ്ണിൽ യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണമാണിത്.
ആക്രമണത്തിനുപിന്നാലെ മോസ്കോയിലെ മൂന്നു പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. മോസ്കോയ്ക്കുപുറമേ അതിർത്തിപ്രദേശങ്ങളായ ബ്രയാൻസ്ക്, കലുഗ, കുർസ്ക്, ടൂള എന്നീ മേഖലകളിലും യുക്രെയ്ൻ ഡ്രോണാക്രമണം നടത്തി.
റഷ്യയുടെ ഉള്ളിലേക്കു യുദ്ധം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണു യുക്രെയ്ൻ ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്.അതിർത്തി കടന്നുള്ള യുക്രെയ്ന്റെ സൈനികമുന്നേറ്റം റഷ്യക്ക് വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.
ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ
യുക്രെയ്ൻ അയച്ച മുപ്പതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യൻ വ്യോമസേന അവകാശപ്പെട്ടു. ആക്രമണം ശക്തമായതോടെ അതിർത്തിമേഖലകളിൽ റഷ്യ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ, യുക്രെയ്ന്റെ ആക്രമണത്തെത്തുടർന്ന് തങ്ങളുടെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങൾ റഷ്യ മോസ്കോയിലേക്കു മാറ്റുകയാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അവകാശപ്പെട്ടിരുന്നു.
International
ചരിത്രത്തിൽ യുക്രൈൻ എന്നും ഒരു പോരാട്ടഭൂമിയായിരുന്നു. ഒരു ഭാഗത്ത് റഷ്യ, മറുഭാഗത്ത് യൂറോപ്പ്. അങ്ങനെ ഇരു ശക്തികൾക്കും ഇടയിൽ നൂറ്റാണ്ടുകളായി ഞെരിഞ്ഞമർന്ന ഒരു രാജ്യം. ഒടുവിൽ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രൈൻ സ്വതന്ത്ര രാജ്യമായി മാറി. എന്നാൽ, ആ സ്വാതന്ത്ര്യം അധികകാലം ശാന്തമായിരുന്നില്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തു. പിന്നീട് 2022 ഫെബ്രുവരിയിൽ, ലോകം ഉറക്കത്തിലായിരിക്കെ, റഷ്യൻ സൈന്യം യുക്രൈനിന്റെ അതിർത്തി കടന്നു. ആ യുദ്ധങ്ങൾ ഇന്നും തുടരുന്നു.
യുദ്ധം തുടങ്ങിയ നാളുകളിൽ യുക്രൈനിന്റെ കൈവശം ഉണ്ടായിരുന്നത് ഒരു ചെറിയ സൈന്യവും പഴകിയ ആയുധങ്ങളും മാത്രമായിരുന്നു. റഷ്യൻ ടാങ്കുകളെ നേരിടാൻ ആർട്ടിലറി ഷെൽ പോലും തികഞ്ഞിരുന്നില്ല. ഈ ആവിശ്യത്തിൽനിന്നാണ്, ആധുനിക യുദ്ധചരിത്രത്തെതന്നെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള ആ തീരുമാനം ജനിച്ചത്.
ഡ്രോൺ ഹീറോ
രണ്ടാം ലോകമഹായുദ്ധകാലം മുതൽ സൈനിക ആവശ്യങ്ങൾക്കായി പരീക്ഷിക്കപ്പെട്ടിരുന്ന, പിന്നീട് ദശകങ്ങളോളം ഗവേഷണ ലാബുകളുടെ മൂലയിൽ ഒതുങ്ങിപ്പോയ, ഒടുവിൽ സാധാരണക്കാരുടെ വിനോദോപകരണമായി മാറിയ ആ ചെറിയ യന്ത്രം ഇന്നു ഉക്രെയ്ൻ യുദ്ധഭൂമിയിലെ ഏറ്റവും നിർണായക സാന്നിധ്യമാണ് - ഡ്രോൺ.
2022ൽ യുദ്ധം തുടങ്ങിയതോടെ യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി ഒരു കാര്യം തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ ആയുധവും പണവും നൽകും, പക്ഷേ സൈനികരെ അയയ്ക്കില്ല. അതിനാൽ റഷ്യയുടെ വൻ സൈനിക മേധാവിത്വത്തിനെതിരെ ഉക്രെയ്നു സ്വന്തം വഴി കണ്ടെത്തണം. യുദ്ധം ജയിക്കണമെങ്കിൽ ആകാശം കീഴടക്കണം എന്ന അഭിപ്രായമുള്ള സെലൻസ്കി ഒരു തീരുമാനം എടുത്തു. ഡ്രോൺ ഉത്പാദനം ഒരു ദേശീയ അജൻഡയാക്കി മാറ്റുക.
ഡ്രോൺ തന്ത്രം
എന്നാൽ, യുക്രൈനും ഡ്രോണും തമ്മിലുള്ള ബന്ധം 2022ൽ തുടങ്ങിയതല്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ തന്നെ യുക്രൈൻ ഡ്രോൺ സാധ്യതകളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരുന്നു. Ukrspecsystems, Deviro തുടങ്ങിയ കമ്പനികൾ ആ കാലത്തു ചെറിയ തോതിൽ നിരീക്ഷണ ഡ്രോണുകൾ നിർമിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്ന് അത് ഒരു വ്യവസായമായിരുന്നില്ല, ഒരു ചെറിയ തുടക്കം മാത്രമായിരുന്നു. 2022 വരെ ആ തുടക്കം ആരും ഗൗരവമായി എടുത്തിരുന്നില്ല.
2022 ഫെബ്രുവരിക്കു ശേഷം ആ ചിത്രം പൂർണമായും മാറി. ആദ്യ നാളുകളിൽ യുദ്ധക്കളത്തിൽ യുക്രൈൻ ഉപയോഗിച്ചത് തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളായിരുന്നു. ആകാശത്തുനിന്നു റഷ്യൻ ടാങ്കുകളെ കൃത്യതയോടെ തകർക്കുന്ന ആ ദൃശ്യങ്ങൾ ലോകം അമ്പരപ്പോടെ കണ്ടു.
സ്വന്തം ഡ്രോൺ
എന്നാൽ, വാങ്ങിയ ഡ്രോൺകൊണ്ട് ഒരു യുദ്ധം ജയിക്കാനാകില്ല എന്നു മുൻകൂട്ടി കണ്ട യുക്രെയ്ൻ , സ്വന്തം ഡ്രോൺ ഉണ്ടാക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്കു തിരിഞ്ഞു. തുടർന്ന് യുക്രെയ്ൻ സർക്കാർ ഒരു അസാധാരണ നീക്കമാണ് നടത്തിയത്. വലിയ പ്രതിരോധ കമ്പനികൾക്കു മാത്രം ആയുധ നിർമാണം വിട്ടുകൊടുക്കാതെ ചെറുകിട ടെക് സ്റ്റാർട്ടപ്പുകളെയും സർവകലാശാലകളെയും സാധാരണ എൻജിനീയർമാരെയും യുദ്ധത്തിന്റെ ഭാഗമാക്കി. ഗാരേജുകളിലും ചെറിയ വർക്ക്ഷോപ്പുകളിലും പോലും ഡ്രോണുകൾ നിർമിക്കപ്പെട്ടു. വീഡിയോ ഗെയിം കളിച്ചുകൊണ്ട് വളർന്ന ഒരു തലമുറ യഥാർഥ യുദ്ധഭൂമിക്കായി ഡ്രോണുകൾ നിയന്ത്രിക്കാൻ തുടങ്ങി.
ഡ്രോൺ വാഴ്ച
ആ സമയത്താണ് യുക്രൈൻ വിവിധ തരത്തിലുള്ള ഡ്രോണുകളെ യുദ്ധത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. തുടക്കത്തിൽ തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളാണ് റഷ്യൻ ടാങ്കുകൾക്കും സൈനിക വാഹനങ്ങൾക്കും നേരെ കൃത്യമായ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ, വളരെ വേഗംതന്നെ യുക്രൈൻ ചെലവ് കുറഞ്ഞ ഫസ്റ്റ് പെഴ്സൺ വ്യൂ ഡ്രോണുകളിലേക്കു തിരിഞ്ഞു.
സാധാരണ റേസിംഗ് മത്സരങ്ങൾക്കായി ഉപയോഗിച്ചിരുന്ന ചെറിയ FPV ഡ്രോണുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് അവയെ പറക്കുന്ന മിസൈലുകളാക്കി മാറ്റി. അതോടൊപ്പം Shark, Leleka, Fury പോലുള്ള നിരീക്ഷണ ഡ്രോണുകൾ റഷ്യൻ സൈനിക നീക്കങ്ങൾ കണ്ടെത്താൻ ഉപയോഗിച്ചു. പിന്നീട് ദൂരപരിധിയേറിയ ബീവർ ഡ്രോണുകളും സമുദ്ര ഡ്രോണുകളും യുദ്ധത്തിന്റെ ഭാഗമായതോടെ റഷ്യയുടെ അതിർത്തിക്കുള്ളിലും കരിങ്കടലിലും വരെ യുക്രൈൻ ആക്രമണശേഷി വ്യാപിച്ചു.
ഈ മുന്നേറ്റത്തിന് പിന്നിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് മിഖായ്ലോ ഫെദോറോവ്. യുക്രൈനിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മന്ത്രിയായ ഫെദോറോവ് യുദ്ധകാലത്ത് “ആർമി ഓഫ് ഡ്രോൺസ്” എന്ന പദ്ധതിക്കു നേതൃത്വം നൽകി. എന്നാൽ, അത് വെറും ഒരു സർക്കാർ പദ്ധതി മാത്രമായിരുന്നില്ല. ഒരു രാജ്യം മുഴുവൻ സാങ്കേതിക യുദ്ധത്തിലേക്ക് മാറിയതിന്റെ പ്രതീകമായിരുന്നു അത്.
ലോകമെമ്പാടുമുള്ള സംഭാവനകൾ ശേഖരിച്ച് ഡ്രോണുകൾ വാങ്ങുകയും അതിനൊപ്പം ആഭ്യന്തര നിർമാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും യുദ്ധത്തിന്റെ ഭാഗമാക്കിയായിരുന്നു ഫെദോറോവിന്റെ പ്രവർത്തനം. സാധാരണ ജനങ്ങളിൽനിന്നു തുടങ്ങി വിദേശ വ്യവസായികളിലേക്കും ടെക് സമൂഹങ്ങളിലേക്കും വരെ സഹായ അഭ്യർഥന എത്തി. ആയിരക്കണക്കിനു ചെറിയ ഡ്രോണുകളും കാമറകളും കമ്യൂണിക്കേഷൻ സംവിധാനങ്ങളും അങ്ങനെ യുക്രൈനിലേക്ക് എത്തി.
പരിശീലനകേന്ദ്രങ്ങൾ
അതേസമയം, സർക്കാർ മറ്റൊരു വലിയ കാര്യം കൂടി മനസിലാക്കിയിരുന്നു. വെറും ഡ്രോൺ വാങ്ങിയാൽ മാത്രം യുദ്ധം ജയിക്കാനാകില്ല. അതിനെ നിയന്ത്രിക്കാൻ ആളുകളെയും വേണം. അങ്ങനെ രാജ്യത്തുടനീളം ഡ്രോൺ ഓപ്പറേറ്റർമാർക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഏതാനും ആഴ്ചകളുടെ പരിശീലനംകൊണ്ട് തന്നെ ഒരു സാധാരണ യുവാവിനെ ഡ്രോൺ പൈലറ്റാക്കി മാറ്റാനാകുമെന്ന് യുക്രെയ്ൻ തിരിച്ചറിഞ്ഞു. വീഡിയോ ഗെയിമുകളിലും സിമുലേഷൻ സാങ്കേതിക വിദ്യകളിലും പരിചയമുള്ള യുവാക്കൾ അതിവേഗം ഈ രംഗത്തേക്ക് എത്തി. ഒരു സാധാരണ സൈനികനെ പരിശീലിപ്പിക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമ്പോൾ, ഒരു FPV ഡ്രോൺ പൈലറ്റിനെ വളരെ വേഗത്തിൽ യുദ്ധസജ്ജനാക്കാൻ സാധിച്ചു.
യുദ്ധതന്ത്രം മാറിമറിച്ചു
ഈ മാറ്റം യുദ്ധഭൂമിയിലെ തന്ത്രങ്ങളെയും പൂർണമായി മാറ്റിമറിച്ചു. മുമ്പു വലിയ സൈനിക യൂണിറ്റുകൾക്കു മാത്രം ലഭ്യമായിരുന്ന നിരീക്ഷണ ശേഷി ഇപ്പോൾ ചെറിയ സംഘങ്ങൾക്കു പോലും ലഭിച്ചു. മുന്നണിയിൽ ഒളിച്ചിരുന്ന ഒരു ചെറിയ സംഘം പോലും ആകാശത്തു പറക്കുന്ന ഡ്രോണിലൂടെ കിലോമീറ്ററുകൾ അകലെയുള്ള റഷ്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഒരു ബങ്കറിനുള്ളിൽ ഇരുന്ന സൈനികൻ സ്ക്രീനിലൂടെ യുദ്ധഭൂമി കാണുകയും ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആക്രമണം നടത്തുകയും ചെയ്യുന്ന പുതിയ യുദ്ധരീതികൾ രൂപപ്പെട്ടു.
പ്രതിരോധം ശക്തം
ഡ്രോൺ നിർമിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഡ്രോണിനെ തടയാനുള്ള സാങ്കേതിക വിദ്യയും. കാരണം യുദ്ധം നീണ്ടുനിന്നതോടെ റഷ്യയും ഷഹീദ് കമികാസി ഡ്രോണുകൾ ഉൾപ്പെടെയുള്ള ഡ്രോൺ ആക്രമണങ്ങൾ അതിവേഗത്തിൽ ശക്തമാക്കുകയായിരുന്നു. ഇതോടെയാണ് യുക്രൈൻ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, സിഗ്നൽ ജാമറുകൾ, ആന്റി ഡ്രോൺ ഗണുകൾ, റഡാർ സാങ്കേതിക വിദ്യകൾ, ഡ്രോൺ ട്രാക്കിംഗ് സോഫ്റ്റ്വെയറുകൾ എന്നിവയുടെ വികസനത്തിലേക്കു ശക്തമായി തിരിഞ്ഞത്.
റഷ്യൻ ഡ്രോണുകളുടെ സിഗ്നലുകൾ തടസപ്പെടുത്താനും ജിപിഎസ് സംവിധാനങ്ങളെ കുഴക്കാനും ഡ്രോണുകളെ വഴിതെറ്റിക്കാനും കഴിയുന്ന സംവിധാനങ്ങൾ അവർ വികസിപ്പിച്ചു. ചില മേഖലകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസും ഉപയോഗിച്ചു തുടങ്ങി. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആകാശത്തു പറക്കുന്ന ഒരു ചെറിയ ഡ്രോണിനെ തിരിച്ചറിഞ്ഞ് അതിന്റെ ദിശ കണ്ടെത്തി ആക്രമണം നടത്താൻ കഴിയുന്ന സംവിധാനങ്ങൾ വരെ യുദ്ധഭൂമിയിൽ എത്തി.
അമേരിക്ക പോലും പഠിക്കുന്നു
ഇന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ യുദ്ധഭൂമി അനുഭവങ്ങളിൽനിന്ന് പഠിക്കുകയാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങൾ പോലും യുക്രെയ്ൻ വികസിപ്പിച്ച ഡ്രോൺ സാങ്കേതിക വിദ്യകളും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും പഠനത്തിനും സഹകരണത്തിനുമായി പരിഗണിക്കുന്നുണ്ട്.
ഒരു കാലത്ത് ആയുധങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഒരു രാജ്യം ഇന്ന് ആ രാജ്യങ്ങളെത്തന്നെ പുതിയ യുദ്ധപാഠങ്ങൾ പഠിപ്പിക്കുന്ന സ്ഥിതിയിലേക്കു മാറിയിരിക്കുന്നത്. യുദ്ധത്തിന്റെ ചാരത്തിൽനിന്ന് ഉയർന്ന ആ ഡ്രോൺ വിപ്ലവം ഇനി യുക്രൈനിന്റെ മാത്രം കഥയല്ല. ഭാവിയിലെ എല്ലാ യുദ്ധങ്ങളുടെയും മുഖം എങ്ങനെയായിരിക്കുമെന്ന് ലോകത്തോടു പറയുന്ന മുന്നറിയിപ്പാണ്.
International
മോസ്കോ: റഷ്യയും യുക്രെയ്നും പരസ്പരം ഡ്രോൺ ആക്രമണം നടത്തി. റഷ്യയിൽ ടാട്ടാർസ്ഥാനിലെ എണ്ണശുദ്ധീകരണശാല, സമാറയിൽ മിസൈൽ ഇന്ധനത്തിനാവശ്യമായ സിന്തറ്റിക് റബർ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് എന്നിവയാണ് ആക്രമിച്ചതെന്ന് യുക്രെയ്ൻ അറിയിച്ചു.
ടാട്ടാർസ്ഥാനിലെ പാർപ്പിടത്തിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റതായി റഷ്യൻ വൃത്തങ്ങൾ പറഞ്ഞു.
യുക്രെയ്നിലെ റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുതി സബ്സ്റ്റേഷനുകൾ മുതലായവ ലക്ഷ്യമിട്ടായിരുന്നു റഷ്യൻ ആക്രമണം. സുമി മേഖലയിൽ ഒരു റെയിൽവേ ജീവനക്കാരനു പരിക്കേറ്റു.
International
കീവ്: റഷ്യയിൽ വൻ ആക്രമണവുമായി യുക്രെയ്ൻ. റഷ്യൻ അതിർത്തിക്കുള്ളിലെ സൈനിക താവളങ്ങൾ, റഷ്യയുടെ കൈവശവുള്ള ക്രിമിയൻ പെനിൻസുലയിലെ എണ്ണസംഭരണശാലകൾ എന്നിവയ്ക്കു നേരേയാണ് യുക്രെയ്നിന്റെ ഡ്രോൺ ആക്രമണമുണ്ടായത്.
റഷ്യൻ സൈന്യത്തിന്റെ ഇന്ധന വിതരണ ശൃംഖല തകർക്കുകയെന്ന് ലക്ഷ്യത്തോടെയാണു മേഖലയിൽ യുക്രെയ്ൻ ആക്രമണം . റഷ്യയിലെ ക്രാസ്നോദർ മേഖലയിലെയും ക്രിമിയയിലെയും പ്രധാന എണ്ണസംഭരണ ശാലകൾക്ക് നാശനഷ്ടം ഉണ്ടായെന്നും റഷ്യൻ സൈന്യത്തിന് ഇന്ധനം എത്തിക്കുന്ന കേന്ദ്രങ്ങളായിരുന്നു ലക്ഷ്യമെന്നും യുക്രെയ്ൻ അറിയിച്ചു.
അതേസമയം, യുക്രെയ്ൻ അയച്ച എഴുപതിലധികം ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം വെടിവച്ചിട്ടതായി റഷ്യഅറിയിച്ചു.
വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് എണ്ണസംഭരണശാലകളിൽ തീപിടിത്തമുണ്ടായതായി റഷ്യൻ പ്രാദേശിക ഭരണകൂടങ്ങൾ സമ്മതിച്ചു.
Sports
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം റഷ്യയുടെ 19കാരിയായ മിറ ആൻഡ്രീവയ്ക്ക്.
ഫൈനലിൽ പോളണ്ടിന്റെ മാജ ച്വാലിന്സ്കയെയാണ് ആൻഡ്രീവ കീഴടക്കിയത്. സ്കോർ: 6-3, 6-2. റഷ്യൻ താരത്തിന്റെ കന്നി ഗ്രാൻസ്ലാം കിരീടമാണ്. മിറയുടെ കന്നി ഗ്രാൻസ്ലാം ഫൈനലായിരുന്നു.
സ്വരേവ് x കൊബോളി ഫൈനൽ
പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6.30ന് നടക്കും. രണ്ടാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവും 10-ാം നമ്പറായ ഇറ്റലിയുടെ ഫ്ളാവിയൊ കൊബോളിയുമാണ് കിരീടത്തിനായി കൊമ്പുകോര്‍ക്കുക.
ഇറ്റലിക്കാരനായ മാറ്റിയോ അര്നാല്ഡി പരിക്കിനെത്തുടര്‍ന്നു പിന്മാറിയതോടെ സെമിയില്‍ വാക്കോവര്‍ ലഭിച്ചാണ് കൊബോളിയുടെ ഫൈനല്‍ പ്രവേശം. ഇറ്റാലിയന്‍ താരത്തിന്റെ കന്നി ഗ്രാന്സ്ലാം ഫൈനലാണ്.
സ്വരേവ് ഇതിനോടകം മൂന്ന് ഗ്രാന്സ്ലാം ഫൈനല്‍ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം തവണയാണ് ഫൈനലില്‍ എത്തുന്നത്. ഇരുവരുടെയും ലക്ഷ്യം കന്നിക്കിരീടമാണ്.
International
സെന്റ് പീറ്റേഴ്സ്ബർഗ്: നേരിട്ടു കൂടിക്കാഴ്ച നടത്താമെന്ന യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ നിർദേശം തള്ളി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
സെന്റ് പീറ്റേഴ്സ്ബർഗിൽ ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
കഴിഞ്ഞ ദിവസമാണ് നേരിട്ട് സമാധാന ചർച്ച നടത്താമെന്ന നിർദേശം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി മുന്നോട്ടുവച്ചത്.
National
ന്യൂഡൽഹി: റഷ്യൻനിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400ന്റെ നാലാമത്തെ സ്ക്വാഡ്രണ്‍ ഇന്ത്യക്കു കൈമാറി.
പ്രതിരോധസേനയ്ക്കുവേണ്ടി അഞ്ച് എസ് 400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതിന് 2018ലാണ് റഷ്യയുമായി കേന്ദ്രസർക്കാർ കരാർ ഒപ്പിട്ടത്. ഇതിനോടകം മൂന്നെണ്ണം സേനയുടെ ഭാഗമായിക്കഴിഞ്ഞു.
മേയ് അവസാനത്തോടെ നാലാമത്തെ എസ് 400 ഇന്ത്യയിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാൽ റഷ്യ-യുക്രെയ്ൻ സംഘർഷം കടുത്തതോടെ കൈമാറ്റത്തിന് കാലതാമസം നേരിട്ടു. അവസാനമെത്തിയ എസ് 400 വൈകാതെ സേനയുടെ ഭാഗമാകും. ശേഷിക്കുന്ന ഒരെണ്ണം 2027 ഓടെ കൈമാറും.
നിർമിതബുദ്ധി ഉൾപ്പെടെയുള്ള അതിനൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടെ സംയോജിപ്പിച്ചുകൊണ്ടാകും എസ് 400 സൈന്യത്തിന്റെ ഭാഗമാക്കുക. ലോകത്തിലെതന്നെ മികച്ച വ്യോമപ്രതിരോധ സംവിധാനമായ എസ് 400 സംവിധാനം 2021ലാണ് ആദ്യമായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നത്.
പിന്നീട് പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനിലെ തീവ്രവാദകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ വ്യോമാതിർത്തി സംരക്ഷിക്കുന്നതിന് എസ് 400 വലിയ പങ്ക് വഹിച്ചു.
International
സെന്റ് പീറ്റേഴ്സ്ബെർഗ്: റഷ്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കണമെന്ന് ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡി.
പാർട്ടിയുടെ വിദേശനയ വക്താവ് മാർക്കസ് ഫ്രോൺമയർ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉപദേഷ്ടാവ് കിറിൽ ദിമിത്രിയേവ്, റഷ്യൻ ഊർജ കന്പനിയായ ഗ്യാസ്പ്രോമിന്റെ മേധാവി അലക്സി മില്ലർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ ദിമിത്രിയേവ്, അലക്സി മില്ലർ എന്നിവരും ഗ്യാസ്പ്രോം കന്പനിയും ജർമൻ ഉപരോധ പട്ടികയിലാണ്.
റഷ്യയിൽനിന്നു ജർമനിയിൽ വാതകം എത്തിക്കാനുള്ള നോർഡ് സ്ട്രീം പൈപ്പുകൾ വീണ്ടും തുറക്കണമെന്നും ഫ്രോൺമയർ ആവശ്യപ്പെട്ടു.
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന സാന്പത്തിക ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച. ജർമൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ഫ്രോൺമയർ റഷ്യയിലെത്തിയത്.
ജർമനിയിലെ സാന്പത്തിക പ്രതിസന്ധിക്കു കാരണം റഷ്യയിൽനിന്നുള്ള ഊർജവിഭവങ്ങൾ നിലച്ചതാണെന്ന് എഎഫ്ഡി പാർട്ടി വാദിക്കുന്നു. ജർമനി റഷ്യയുമായി ബന്ധനം മെച്ചപ്പെടുത്തണമെന്നാണ് പാർട്ടിയുടെ നിലപാട്.
International
കീവ്: റഷ്യൻ അധിനിവേശ യുക്രെയ്നിൽ ഡ്രോൺ ആക്രമണത്തിൽ ബസിനു തീപിടിച്ച് എട്ടു പേർ കൊല്ലപ്പെട്ടു. 10 പേർക്കു പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ റഷ്യൻ അധിനിവേശ ക്രിമിയയിൽ മോസ്കോയ്ക്കും സിംഫെറോപോളിനും ഇടയിൽ സഞ്ചരിക്കുകയായിരുന്ന ബസിലാണു ഡ്രോൺ പതിച്ചത്.
സെന്റ് പീറ്റേഴ്സ്ബർഗിലെ ഇന്ധന ടെർമിനലിൽ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു. സെന്റ് പീറ്റേഴ്സ്ബർഗിൽ രാജ്യാന്തര സാമ്പത്തിക ഫോറം നടക്കാനിരിക്കെയാണു യുക്രെയ്ൻ ആക്രമണം.
ആക്രമണത്തെത്തുടർന്ന് സെന്റ് പീറ്റേഴ്സ്ബർഗ് വിമാനത്താവളം അടച്ചു. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും അധികൃതർ വിച്ഛേദിച്ചു. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ റഷ്യ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 22 പേരാണു കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണു യുക്രെയ്ൻ ആക്രമണം.
ഖോൺസ്റ്റാറ്റ് നാവികതാവളത്തിലും ടാംബോവ് മേഖലയിലെ ആയുധനിർമാണ പ്ലാന്റിലും ആക്രമണം നടന്നതായി സെലെൻസ്കി പറഞ്ഞു. യുക്രെയ്ന്റെ 354 ഡ്രോണുകൾ വീഴ്ത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സ്മോലെൻസ്ക് മേഖലയിൽ, യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
International
കീവ്: യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം തുടരുന്നു. ഇന്നലെ പുലർച്ചവരെ യുക്രെയ്നിലുടനീളമുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ തലസ്ഥാനമായ കീവിനെയാണു പ്രധാനമായും ലക്ഷ്യമിട്ടത്.
കഴിഞ്ഞ മാസം യുക്രെയ്ൻ സേന ലുഹാൻസ്കിലെ കോളജ് ഡോർമിറ്ററിയിൽ ഡ്രോൺ ആക്രമണം നടത്തി 21 പേരെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്നു റഷ്യ പ്രഖ്യാപിച്ചിരുന്നു. കീവിലെ വിദേശികൾ സ്ഥലംവിടണമെന്നും റഷ്യ നിർദേശിച്ചിരുന്നു.
73 മിസൈലുകളും 656 ഡ്രോണുകളാണു റഷ്യ പ്രയോഗിച്ചതെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു. അമേരിക്കയും പാശ്ചാത്യശക്തികളും യുക്രെയ്നു കൂടുതൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ നല്‍കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കീവിൽ ഒന്‍പത് ബഹുനിലക്കെട്ടിടങ്ങൾ, നഴ്സറി, ക്ലിനിക്ക്, സർക്കാർ ഓഫീസ് കെട്ടിടങ്ങൾ എന്നിവ തകർന്നു. നഗരത്തിൽ ആറു പേർ കൊല്ലപ്പെടുകയും 60 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നിപ്രോ നഗരത്തിൽ 12 പേരാണു മരിച്ചത്. യുക്രെയ്നിലാകെ 1.4 ലക്ഷം വീടുകളിൽ വൈദ്യുതി ഇല്ലാതായി.
റഷ്യൻ ഡ്രോണുകളും മിസൈലുകളും വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നില്ല എന്നുറപ്പാക്കാൻ പോളണ്ട് യുദ്ധ വിമാനങ്ങളെ വിന്യസിച്ചു.
ഇതിനിടെ, റഷ്യക്കു നേർക്ക് യുക്രെയ്നും ഡ്രോൺ ആക്രമണം തുടർന്നു. തെക്കൻ റഷ്യയിലെ ക്രാസ്നോദാറിൽ സ്ഥിതി ചെയ്യുന്ന ഇൽസ്കി എണ്ണശുദ്ധീകരണ ശാലയിൽ തീപിടിത്തമുണ്ടായി. യുക്രെയ്ൻ അതിർത്തിയോട് ചേർന്ന ബെൽഗരോദിലുണ്ടായ ആക്രമണത്തിൽ ഒരു ബാലനു പരിക്കേറ്റു.
International
മോസ്കോ: ലോകരാജ്യങ്ങളെ ഞെട്ടിച്ച് റഷ്യയുടെ പുതിയ നയതന്ത്ര നീക്കം. അഫ്ഗാനിസ്ഥാനിൽ അധികാരത്തിൽ തുടരുന്ന താലിബാനുമായി ഔദ്യോഗിക സൈനിക സഹകരണ കരാറിൽ റഷ്യ ഒപ്പുവച്ചു. മോസ്കോയിൽ നടന്ന അന്താരാഷ്ട്ര സുരക്ഷാ ഫോറത്തിലാണ് ഇരുവിഭാഗവും കരാർ ഒപ്പിട്ടത്.
ഇതോടെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്ന ലോകത്തിലെ ഏക രാജ്യമായി റഷ്യ. താലിബാൻ സ്ഥാപകൻ മുല്ല മുഹമ്മദ് ഒമറിന്റെ മകനും നിലവിലെ പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് യാക്കൂബ് അടക്കമുള്ള ഉന്നത താലിബാൻ നേതാക്കളുടെ സാന്നിധ്യത്തിലാണ് കരാറിൽ ഏർപ്പെട്ടത്.
റഷ്യ പുതിയ കരാറിലൂടെ അഫ്ഗാനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. കരാറിന്റെ വിശദാംശങ്ങൾ ഇരുപക്ഷവും പുറത്തുവിട്ടിട്ടില്ല. അതേസമയം യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ താലിബാൻ സൈന്യത്തെ അയയ്ക്കുമോ എന്നതാണ് നിലവിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
റഷ്യ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാകുകയാണെന്നും താലിബാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് വ്യക്തമാക്കി.
NRI
ബുക്കാറസ്റ്റ് (റുമേനിയ): യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള റുമേനിയൻ നഗരമായ ഗലാറ്റിയിലെ പത്തുനില പാർപ്പിട സമുച്ചയത്തിന് മുകളിൽ റഷ്യൻ ഡ്രോൺ തകർന്നുവീണു. ഡ്രോണിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ പൂർണ്ണമായും പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒരു അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു.
എഴുപതോളം താമസക്കാരെ കെട്ടിടത്തിൽ നിന്നും അടിയന്തിരമായി ഒഴിപ്പിച്ചു. റഷ്യയുടെ ഭാഗത്തുനിന്നുണ്ടായ "അതിഗുരുതരമായ പ്രകോപനം' എന്നാണ് റുമേനിയൻ സർക്കാർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
പ്രധാന വിവരങ്ങൾ:
ആദ്യമായി ജനവാസ മേഖലയിൽ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം റുമേനിയയിലെ ഒരു ജനവാസ മേഖലയിൽ റഷ്യൻ ഡ്രോൺ പതിക്കുന്നത് ഇതാദ്യമാണ്. യുക്രെയ്നിലെ ഇസ്മായിൽ തുറമുഖം ലക്ഷ്യമിട്ടെത്തിയ റഷ്യൻ ഡ്രോണാണ് നിയന്ത്രണം വിട്ട് റുമേനിയയിൽ വീണത്.
യുദ്ധവിമാനങ്ങൾ പറന്നുയർന്നു: സംഭവത്തെത്തുടർന്ന് റുമേനിയൻ വ്യോമസേന തങ്ങളുടെ എഫ്-16 യുദ്ധവിമാനങ്ങളും മിലിട്ടറി ഹെലികോപ്റ്ററുകളും അടിയന്തിരമായി ആകാശത്തേക്ക് അയച്ചു. അതിർത്തി മേഖലകളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി: വായുസതിർത്തി ലംഘിച്ചതിനെ തുടർന്ന് റുമേനിയയിലെ റഷ്യൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇതിന്റെ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് റുമേനിയ മുന്നറിയിപ്പ് നൽകി.
നാറ്റോയുടെ പ്രതികരണം: റുമേനിയ നാറ്റോ സഖ്യത്തിലെ അംഗമായതിനാൽ സംഭവം അതീവ ഗൗരവത്തോടെയാണ് പാശ്ചാത്യ രാജ്യങ്ങൾ കാണുന്നത്. റഷ്യയുടേത് തികച്ചും "ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്ന്' നാറ്റോ വക്താവ് പ്രതികരിച്ചു.
കൂടുതൽ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ അതിർത്തിയിൽ സ്ഥാപിക്കാൻ റുമേനിയ നാറ്റോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
International
മോസ്കോ: റഷ്യയുടെ എണ്ണയുത്പാദന കേന്ദ്രങ്ങളിലിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ.
സറാട്ടോവിലുള്ള എണ്ണശുദ്ധീകരണശാല, സെർബിയയ്ക്കും ബെലാറൂസിനും എണ്ണവിതരണം ചെയ്യുന്ന പൈപ്പിൽ പന്പിംഗ് നടത്തുന്ന ലാസെറോവിലെ സ്റ്റേഷൻ എന്നിവടങ്ങളിലാണ് ആക്രമണമുണ്ടായത്.
യുക്രെയ്നിൽനിന്ന് 1300 കിലോമീറ്റർ അകലെയാണ് ലാസെറോവ് പന്പിംഗ് സ്റ്റേഷൻ.
International
മോസ്കോ: റഷ്യയുടെ ഊർജകേന്ദ്രങ്ങൾക്കുനേരേ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം. റൊസ്തോവ് ഒബ്ലാസ്റ്റിലെ ടാഗൻറോഗിലാണ് ആക്രമണമുണ്ടായത്. ഓയിൽ ടാങ്കറിലും ഇന്ധന ടാങ്കിലും സർക്കാർ കെട്ടിടത്തിലുമാണ് ഡ്രോൺ പതിച്ചത്.
ടാഗൻറോഗിലെ തുറമുഖത്ത് തീപിടിത്തമുണ്ടായി. ഒരു വീടിനും കേടുപാടുണ്ടായി.
രണ്ട് പേർക്ക് പരിക്കേറ്റു. വ്യോമപ്രതിരോധ സംവിധാനം നിരവധി ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു.
International
ലണ്ടൻ: റഷ്യൻ അതിർത്തിക്കു സമീപത്തുകൂടി പറന്ന യുകെ പ്രതിരോധ മന്ത്രിയുടെ വിമാനത്തിന്റെ ജിപിഎസ് സിഗ്നലുകൾ തടസപ്പെട്ടതായി റിപ്പോർട്ട്. യുകെ പ്രതിരോധ മന്ത്രി ജോൺ ഹീലി സഞ്ചരിച്ച ആർഎഎഫ് (റാഫ്) ജെറ്റിന്റെ സിഗ്നലുകൾ മൂന്നുമണിക്കൂറാണ് തടസപ്പെട്ടത്.
വ്യാഴാഴ്ച എസ്തോണിയയിൽനിന്നു യുകെയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. എസ്റ്റോണിയയിലെ ബ്രിട്ടീഷ് സൈനികരെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു അദ്ദേഹം.
ജിപിഎസ് പ്രവർത്തനരഹിതമായതോടെ പൈലറ്റുമാർക്ക് മറ്റ് നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടിവന്നു. സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞില്ല.
ഹീലിയെ മനഃപൂർവം ലക്ഷ്യം വച്ചതാണോയെന്ന് വ്യക്തമല്ല. പക്ഷേ വിമാന ട്രാക്കിംഗ് വെബ്സൈറ്റുകളിൽ വിമാനപാത ദൃശ്യമായിരുന്നു. റഷ്യയാണിതിനു പിന്നിലെന്നാണ് കരുതുന്നത്.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനും പരിസര പ്രദേശങ്ങൾക്കും നേരെ റഷ്യയുടെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. യുദ്ധത്തിൽ മൂന്നാമത്തെ തവണയാണ് റഷ്യ തങ്ങളുടെ അത്യാധുനിക ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ യുക്രെയ്നു നേരെ പ്രയോഗിക്കുന്നത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കീവ് മേഖലയിലെ ബില സെർക്വ നഗരത്തിലാണ് റഷ്യ ഒരേഷ്നിക് സൂപ്പർസോണിക് മിസൈൽ പതിപ്പിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കി വ്യക്തമാക്കി. റഷ്യയുടേത് ഭ്രാന്തമായ ആക്രമണമാണെന്ന് അദ്ദേഹം ടെലിഗ്രാമിലൂടെ പ്രതികരിച്ചു. ഞായറാഴ്ച പുലർച്ചെ മുതൽ ആരംഭിച്ച ആക്രമണത്തിൽ 600 ഡ്രോണുകളും 90 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. ഇതിൽ 36 എണ്ണം ബാലിസ്റ്റിക് മിസൈലുകളായിരുന്നു. ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കാൻ യുക്രെയ്നായെങ്കിലും, ബാലിസ്റ്റിക് മിസൈലുകളിൽ പലതും കീവിൽ വിനാശമുണ്ടാക്കി.
കീവിലെ എല്ലാ ജില്ലകളിലും നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു സ്കൂൾ, ബിസിനസ്സ് സെന്റർ, വാട്ടർ സപ്ലൈ കേന്ദ്രം, മാർക്കറ്റ് എന്നിവയടക്കം മുപ്പതോളം പാർപ്പിട സമുച്ചയങ്ങൾ തകരുകയോ തീപിടിക്കുകയോ ചെയ്തു. നാഷണൽ ആർട്ട് മ്യൂസിയം, ചെർണോബിൽ മ്യൂസിയം തുടങ്ങിയ പൈതൃക കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഒരേഷ്നിക് മിസൈലിന് പുറമെ ഇസ്കന്ദർ, കിൻഷാൽ, സിർകോൺ മിസൈലുകളും ഉപയോഗിച്ച് യുക്രെയ്നിലെ സൈനിക കമാൻഡ് കേന്ദ്രങ്ങളും എയർബേസുകളും വിജയകരമായി തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യൻ പ്രദേശങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണിതെന്നാണ് മോസ്കോയുടെ വാദം. ആണവ-ആണവേതര യുദ്ധമുനകൾ വഹിക്കാൻ ശേഷിയുള്ള ഒരേഷ്നിക് മിസൈൽ ഇതിനുമുമ്പ് 2024 നവംബറിൽ ഡിനിപ്രോയിലും, പിന്നീട് ജനുവരിയിൽ ല്വിവിലുമാണ് റഷ്യ പ്രയോഗിച്ചിട്ടുള്ളത്.
International
കീവ്: യുക്രെയ്നിലെ സുമി നഗരത്തിൽ മൃതസംസ്കാരച്ചടങ്ങുകൾക്കിടെ ഉണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒന്‍പതു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൃതദേഹവുമായി സെമിത്തേരിയിലേക്കു പോയ വിലാപയാത്രികരുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്.
National
മോസ്കോ: ലുഗാൻസ് പ്രദേശത്തെ ഡോർമിറ്ററിയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു കുട്ടികൾ കൊല്ലപ്പെട്ടതായും 35 പേർക്കു പരിക്കേറ്റതായും റഷ്യൻ വൃത്തങ്ങൾ അറിയിച്ചു.
വ്യാഴാഴ്ച രാത്രി ആക്രമണം നടക്കുന്ന സമയത്ത് കോളജ് ഡോർമിറ്ററിയിൽ 14നും 18നും ഇടയിൽ പ്രായമുള്ള 86 പേരുണ്ടായിരുന്നു. കിഴക്കൻ യുക്രെയ്ന്റെ ഭാഗമായ ലുഗാൻസ് പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലാണ്.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ മേഖലയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ഇന്ത്യക്കാരുൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ട വിവരം റഷ്യയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
എംബസി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചെന്നും ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികളെ കണ്ടെന്നും എംബസി അറിയിച്ചു. മരിച്ചയാളുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റ തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്നു പ്രവർത്തിക്കുകയാണ് - എംബസി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഒരു വർഷത്തിനിടെ മോസ്കോ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിത്. ഖിംകിയിൽ ഒരു സ്ത്രീയും പോഗോറെൽക്കി ഗ്രാമത്തിൽ മൂന്നുപേരുമാണ് കൊല്ലപ്പെട്ടത്. ഖിംകിയിൽ ഡ്രോൺ ഒരു വീടിനുമുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണു വിവരം.
ആക്രമണത്തിൽ മോസ്കോയിലെ ഒരു പ്രമുഖ എണ്ണ ശുദ്ധീകരണശാലയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം, 556 യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. മോസ്കോയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ ഷെറെമെറ്റീവോ എയർപോർട്ട് പരിസരത്തുനിന്നു ഡ്രോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിമാനത്താവളത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രവർത്തനങ്ങൾ സാധാരണനിലയിൽ തുടരുന്നതായും അധികൃതർ വ്യക്തമാക്കി.
റഷ്യയുടെ ആക്രമണങ്ങൾക്കു ശക്തമായ തിരിച്ചടി നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പ്രഖ്യാപിച്ചു. റഷ്യയുടെ ഉള്ളിലേക്കു കയറി അവരുടെ എണ്ണസംഭരണശാലകളെയും കപ്പലുകളെയും ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചു.
അതേസമയം, യുക്രെയ്നിലെ നിപ്രോപെട്രോവസ്ക് മേഖലയിലെ നാലു ജില്ലകളിലായി റഷ്യ മുപ്പതിലധികം ഡ്രോൺ, ഷെല്ലാക്രമണം നടത്തി. ഈ ആക്രമണങ്ങളിൽ എട്ടുപേർക്കു പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രി മുതൽ റഷ്യ 287 ഡ്രോണുകൾ തൊടുത്തതായും ഇതിൽ 279 എണ്ണം തങ്ങൾ തകർത്തതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
International
മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.
ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്മെന്റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
International
കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ എട്ടു പേർ കൊല്ലപ്പെട്ടു. കുട്ടികളടക്കം ഒട്ടേറെ പേർക്കു പരിക്കേറ്റു.
20 പ്രവിശ്യകളിലേക്ക് 800 ഡ്രോണുകളാണ് റഷ്യൻ തൊടുത്തത്.
യുക്രെയ്ന്റെ തലസ്ഥാനമായ കീവിൽ മണിക്കൂറുകളോളം ആക്രമണം നീണ്ടു. മൂന്നു പേരാണ് കീവിൽ കൊല്ലപ്പെട്ടത്.
International
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിൽ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.
11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിഴക്കൻ ഡൊണെറ്റ്സ്ക് മേഖലയിൽ ഒരാൾ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ 14 മേഖലകളിലാണു ചൊവ്വാഴ്ച ആക്രമണമുണ്ടായത്.
റഷ്യയിൽ യുക്രെയ്നും ആക്രമണം നടത്തി. പ്രകൃതിവാതക സംസ്കരണ പ്ലാന്റിലും രണ്ട് വ്യവസായ കേന്ദ്രങ്ങളിലുമാണ് യുക്രെയ്ൻ ഡ്രോൺ ആക്രമണമുണ്ടായതെന്നു റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യുഎസ് മധ്യസ്ഥതയിൽ ഏർപ്പെടുത്തിയ മൂന്നു ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്.
International
മോസ്കോ: വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയെന്ന് പരസ്പരം ആരോപിച്ച് റഷ്യയും യുക്രെയ്നും. ഡ്രോൺ, പീരങ്കി ആക്രമണങ്ങളിൽ നാശനഷ്ടങ്ങളുണ്ടായതായി ഇരുപക്ഷവും ആരോപിച്ചു.
റഷ്യ വെടിനിർത്തൽ കരാർ പാലിക്കുകയോ ശ്രമിക്കുക പോലും ചെയ്യുന്നില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പറഞ്ഞു, റഷ്യയുടെ ഏതൊരു ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തതായി സപോരിസിയ റീജൺ മേധാവി ഇവാൻ ഫെഡറോവ് പറഞ്ഞു.
മറ്റ് പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 16 പേർക്ക് പരിക്കേറ്റു.
നിരവധി ജനവാസമേഖലകളിലും സൈനിക കേന്ദ്രങ്ങളിലും യുക്രെയ്ൻ ആക്രമണമുണ്ടായതായി റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ ഖേർസൺ മേഖലയിലെ റഷ്യൻ അധിനിവേശ പ്രദേശത്ത് യുക്രെയ്ൻ ഷെല്ലാക്രമണത്തിൽ രണ്ടു പേർക്കു പരിക്കേറ്റു.
International
മോസ്കോ: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. നാല് വർഷത്തിലേറെയായി നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കാൻ സഹായിച്ച യുഎസിന് നന്ദിയെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്നും റഷ്യയും മൂന്ന് ദിവസത്തേയ്ക്ക് വെടിനിർത്തൽ നടപ്പിലാക്കണമെന്നും യുദ്ധത്തടവുകാരെ കൈമാറണമെന്നുമുള്ള ട്രംപിന്റെ നിർദേശത്തിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.
‘‘ചർച്ചകൾ സുഗമമാക്കിയതിന് യുഎസിന് ഞങ്ങൾ നന്ദിയുള്ളവരാണ്. പക്ഷെ ഇത് റഷ്യയ്ക്കും യുക്രെയ്നും വേണ്ടിയുള്ള കാര്യമാണ്. യുക്രെയ്ൻ സംഘർഷം അവസാനിക്കുകയാണ്. ഡോണൾഡ് ട്രംപ് നിർദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി, യുക്രെയ്നിന്റെ പ്രതികരണത്തിന് കാത്തുനിൽക്കുകയാണ് റഷ്യ. ട്രംപിന്റെ നിർദേശത്തിന് യുക്രെയ്ൻ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, ഇതുവരെ ഞങ്ങൾക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല’’ - പുട്ടിൻ പറഞ്ഞു.
മേയ് ഒൻപത് മുതൽ 11 വരെ മൂന്ന് ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാൻ യുഎസ് പ്രസിഡന്റ് നിർദേശിച്ചിരുന്നു. 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനും നിർദേശിച്ചിരുന്നു.
International
കീവ്: റഷ്യയും യുക്രെയ്നും വെവ്വേറെ വെടിനിർത്തലുകൾ പ്രഖ്യാപിച്ചു. രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യൻ വിജയം അനുസ്മരിക്കുന്ന വിക്ടറി ഡേ പരേഡിനോട് അനുബന്ധിച്ച് ഈ മാസം എട്ട്, ഒന്‍പത് തീയതികളിൽ വെടി നിർത്തുമെന്നാണു റഷ്യ അറിയിച്ചത്.
ഇതിനു പിന്നാലെ അഞ്ചിനും ആറിനും ഇടയിലെ അർധരാത്രി വെടി നിർത്തുമെന്നു യുക്രെയ്നും പ്രഖ്യാപിച്ചു.
എന്നാൽ, റഷ്യൻ സേന യുക്രെയ്നിൽ ആക്രമണം തുടർന്നു. അഞ്ചാം തീയതി രാത്രിയിലെ ആക്രമണത്തിൽ യുക്രെയ്നിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തു. നൂറിലധികം ഡ്രോണുകളാണു റഷ്യ പ്രയോഗിച്ചത്.
ഇതിനു മുന്‍പായി റഷ്യ നടത്തിയ മറ്റ് ആക്രമണങ്ങളിൽ 27 പേരും യുക്രെയ്നിൽ കൊല്ലപ്പെടുകയുണ്ടായി.
International
മോസ്കോ: യുക്രെയ്നിൽനിന്നുള്ള തീവ്രവാദ ഭീഷണി മുൻനിർത്തി മേയ് ഒന്‍പതിന് മോസ്കോയിൽ നടത്താനിരിക്കുന്ന വിജയദിന പരേഡ് വെട്ടിക്കുറയ്ക്കാൻ റഷ്യ തീരുമാനിച്ചു.
അപകടം കുറയ്ക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
യുദ്ധക്കളത്തിൽ ദിനംപ്രതി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന കീവ് ഭരണകൂടം ഇപ്പോൾ പൂർണതോതിലുള്ള തീവ്രവാദ പ്രവർത്തനത്തിലേക്കു പ്രവേശിച്ചിരിക്കുകയാണെന്നും അതിനാൽ, ഈ തീവ്രവാദ ഭീഷണി കണക്കിലെടുത്ത് അപകടം കുറയ്ക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരേഡിൽ സൈനിക വാഹനങ്ങളോ കേഡറ്റുകളോ ഉണ്ടായിരിക്കില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിയ്ക്കെതിരായ സോവ്യറ്റ് വിജയത്തിന്റെ വാർഷിക അനുസ്മരണത്തോടനുബന്ധിച്ചാണ് മേയ് ഒന്‍പതിന് വിജയദിന പരേഡ് നടത്തുന്നത്.
സമീപനാളുകളിൽ യുക്രെയ്ൻ ഡ്രോണുകൾ ഉപയോഗിച്ച് റഷ്യയുടെ ഉള്ളിലേക്കു കടന്നെത്തി കനത്ത ആക്രമണമാണു നടത്തുന്നത്.
International
കീവ്: യുക്രെയ്നിൽ അതിശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ട് റഷ്യ. ബുധനാഴ്ച രാത്രിമുതൽ ഇന്നലെ രാവിലെ വരെ നീണ്ട ആക്രമണത്തിൽ 16 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഈ വർഷം റഷ്യ നടത്തുന്ന ഏറ്റവും മാരക ആക്രമണമാണിത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അടക്കം ഒട്ടേറെ കെട്ടിടങ്ങൾ നശിച്ചു. തീപിടിത്തങ്ങൾ നിയന്ത്രിക്കാൻ പറ്റാതായി.
കീവിൽ നാല്, ഒഡേസയിൽ ഒന്‍പത്, നിപ്രോയിൽ മൂന്ന് എന്നിങ്ങനെയാണ് മരണസംഖ്യ. കീവിൽ മരിച്ചതിൽ 12 വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
650ഓളം ഡ്രോണുകളും 40നു മുകളിൽ മിസൈലുകളാണ് റഷ്യ തൊടുത്തത്. ഭൂരിഭാഗവും വെടിവച്ചിട്ടില്ലെന്നാണ് യുക്രെയ്ൻ അവകാശപ്പെട്ടത്.
അതേസമയം വൻതോതിൽ നാശനഷ്ടങ്ങളുണ്ടായി. പാർപ്പിടസമുച്ചയങ്ങളും ആക്രമിക്കപ്പെട്ടു. ഒഡേസയിലെ തുറമുഖങ്ങളിൽ കേടുപാടുണ്ടായി.
കൂടുതൽ ഉപരോധങ്ങളിലെട റഷ്യയെ സമ്മർദത്തിലാക്കണമെന്നും യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നല്‍കണമെന്നും പ്രസിഡന്റ് സെലൻസ്കി ആവശ്യപ്പെട്ടു.
International
മോസ്കോ: റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഈസ്റ്ററാഘോഷത്തോടനുബന്ധിച്ച് റഷ്യയും യുക്രെയ്നും വെടിനിർത്തൽ പ്രഖ്യാപിച്ചു.
ഇന്ന് ആരംഭിക്കുന്ന വെടിനിർത്തൽ നാളെ ഞായർ വരെ ഉണ്ടാകുമെന്നു റഷ്യൻ പ്രസിഡന്റ് പുടിൻ അറിയിച്ചു. റഷ്യൻ സൈനികർ ആക്രമണം നിർത്തും.
ശത്രുവിന്റെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടായാൽ നേരിടാൻ തയാറായിരിക്കണമെന്നും പുടിൻ സൈനികരോട് നിർദേശിച്ചു. സമാന നടപടികളോടെ വെടി നിർത്തുമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും അറിയിച്ചു.
International
മോസ്കോ: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില വർധിച്ചത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഏപ്രിലിൽ മാത്രം റഷ്യയുടെ എണ്ണവരുമാനം ഒൻപത് ബില്യൺ ഡോളർ (ഏകദേശം 900 കോടി ഡോളർ) ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ്. 2024 ഏപ്രിലിൽ ഇത് ഏകദേശം 4.9 ബില്യൺ ഡോളറായിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധഭീതി കാരണം ആഗോള വിപണിയിൽ എണ്ണവില ബാരലിന് 90 ഡോളറിന് മുകളിൽ എത്തിയത് റഷ്യൻ എണ്ണയ്ക്ക് കൂടുതൽ വില ലഭിക്കാൻ കാരണമായി. പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ വില നിയന്ത്രണങ്ങളും ഉപരോധങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും റഷ്യൻ എണ്ണയുടെ വില നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാൾ വളരെ കൂടുതലായാണ് ഇപ്പോൾ വിപണിയിൽ ലഭിക്കുന്നത്.
യുക്രെയ്ൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ എണ്ണയിൽ നിന്നുള്ള അധിക വരുമാനം റഷ്യൻ സമ്പദ്വ്യവസ്ഥയ്ക്കും സൈനിക ചെലവുകൾക്കും വലിയ നേട്ടമാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസപ്പെടുമോ എന്ന ആശങ്ക ലോകമെമ്പാടും എണ്ണവില ഉയരാൻ കാരണമായി.
റഷ്യൻ എണ്ണ വലിയ തോതിൽ ആവശ്യമുള്ള ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഉയർന്ന വിലയ്ക്ക് എണ്ണ വിൽക്കാൻ റഷ്യയ്ക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. നേരത്തെ വിലകുറച്ചാണ് വിറ്റതെങ്കിൽ ഇപ്പോൾ വില കൂട്ടിയാണ് റഷ്യ ഇന്ത്യയിലടക്കം എണ്ണ വിൽക്കുന്നത്. വരും മാസങ്ങളിലും സംഘർഷം തുടർന്നാൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
International
മോസ്ക്കോ: ഇറാനെതിരായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തെ എതിർത്ത് റഷ്യ. യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണിയും അന്ത്യശാസനവും മുഴക്കേണ്ടതില്ലെന്ന നിലപാടിൽ റഷ്യ. സമാധാനം ഇപ്പോഴും സാധ്യമാണെന്നും ചർച്ചകൾക്ക് സമയം കൊടുക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിലും ഇത്തരം അന്ത്യശാസനകളോടും യുഎൻ സുരക്ഷ കൗൺസിൽ കടമ നിർവഹിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച അവസാനിക്കും മുന്നേ ഹോർമുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചില്ലെങ്കിൽ ഒരു നാഗരികതയെ പൂർണമായും ഇല്ലാതാക്കുമെന്ന ട്രംപിന്റെ കൊലവിളിയോടാണ് റഷ്യ പ്രതികരിച്ചിരിക്കുന്നത്. നേരത്തെ ട്രംപിന്റെ അന്ത്യശാസനത്തിന് പുല്ലുവില കൽപ്പിച്ച് ഇറാൻ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.
International
ന്യു ഡൽഹി : ഹൈപ്പർസോണിക് മിസൈൽ സിർക്കോൺ, ഇന്ത്യ റഷ്യൻ മിസൈലായ ബ്രഹ്മോസ് എൻജി എന്നിവയുടെ വികസനത്തിൽ മുഖ്യ പങ്ക് വഹിച്ച അലക്സാണ്ടർ ലിയോനൊവ് 78-ാം വയസിൽ അന്തരിച്ചു.
ന്യൂഡൽഹി ആസ്ഥാനമായുള്ള ബ്രഹ്മോസ് എയ്റോസ്പേസിന്റെ റഷ്യൻ പങ്കാളിത്ത സ്ഥാപനമായ എൻപിഒ മഷിനോസ്ട്രോയേനിയയുടെ സിഇഒയും ചീഫ് ഡിസൈനറുമായിരുന്നു അദ്ദേഹം. മരണകാരണമോ സ്ഥലമോ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ അത്യാധുനിക മിസൈൽ സാങ്കേതികവിദ്യയുടെ കരുത്തായി കരുതപ്പെടുന്ന സിർക്കോൺ മിസൈലിന്റെ രൂപകൽപ്പനയിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ശബ്ദത്തേക്കാൾ ഒൻപത് മടങ്ങ് വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ മിസൈൽ 400 മുതൽ 1,500 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ പ്രാപ്തമാണ്.കപ്പലുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാവുന്ന സിർക്കോണിന് സാധാരണ യുദ്ധമുനകളും ആണവ യുദ്ധമുനകളും വഹിക്കാൻ സാധിക്കും.
റഷ്യയുടെ ഹീറോ ഓഫ് ലേബർ ബഹുമതി ജേതാവായ ലിയോനൊവ് ബഹിരാകാശ മിസൈൽ സംവിധാനങ്ങളിൽ വിപുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഗ്രാനിറ്റ്, വൾക്കൻ, ബാസ്റ്റിൻ തീരദേശ പ്രതിരോധ സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലിന്റെ വികസനത്തിലും അദ്ദേഹം നിർണ്ണായക മേൽനോട്ടം വഹിച്ചിരുന്നു. അത്യാധുനിക ഹൈപ്പർസോണിക് വാഹനങ്ങളുടെ നിർമാണത്തിലും റഷ്യയുടെ പ്രതിരോധ മേഖലയിലും പങ്ക് വഹിച്ച വ്യക്തിയാണ് അലക്സാണ്ടർ ലിയോനൊവ്.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നേരിടുന്ന എണ്ണ, എൽഎൻജി, വളം തുടങ്ങിയവയുടെ കുറവ് പരിഹരിക്കാൻ തങ്ങളുടെ ഊർജ കന്പനികൾക്കു ശേഷിയുണ്ടെന്ന് റഷ്യ.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലേക്കുള്ള ഊർജ വിതരണം തുടരുന്നത് സംബന്ധിച്ച വിഷയം നേതാക്കൾ ചർച്ച ചെയ്തു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്കും ഈ വർഷം റഷ്യയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കും മുന്നോടിയായി ഇരു രാജ്യങ്ങളും നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായായിരുന്നു റഷ്യൻ ഉപപ്രധാനമന്ത്രിയുടെ സന്ദർശനം.
ഇന്ത്യയിലേക്കുള്ള ധാതുവളങ്ങളുടെ വിതരണം 40 ശതമാനമായി വർധിച്ചതായാണ് റഷ്യൻ എംബസി പുറത്ത് വിട്ട കണക്ക്.
ഹോർമുസ് കടലിടുക്ക് കടന്ന് ഒരു കപ്പൽകൂടി നാളെ ഇന്ത്യയിലെത്തും. 46,000 മെട്രിക് ടണ്‍ എൽപിജിയുമായി ‘ഗ്രീൻ സാൻവി’ എന്ന കപ്പൽ മുംബൈ തീരത്താണ് അണയുന്നത്.
ഇതിനുപുറമെ വരുംദിവസങ്ങളിൽ മറ്റ് രണ്ട് കപ്പൽ കൂടെ ഹോർമുസ് കടലിടുക്ക് കടന്നേക്കുമെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു പിന്നാലെ ഏഴാമത്തെ ഇന്ത്യൻ കപ്പലാണ് നാളെ മുംബൈയിൽ എത്തുന്നത്. നിലവിൽ പേർഷ്യൻ ഗൾഫിൽ 17 ഇന്ത്യൻ കപ്പലുകളാണുള്ളത്.
International
മോസ്കോ: ക്രിമിയൻ ഉപദ്വീപിൽ റഷ്യൻ സൈനിക വിമാനം തകർന്ന് 29പേർ മരിച്ചു. റഷ്യൻ അന്റനോവ് -26 സൈനിക വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്.
ക്രിമിയൻ ഉപദ്വീപിനു മുകളിലൂടെ പറക്കുന്നതിനിടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. തകർന്നുവീണ വിമാനം രക്ഷാപ്രവർത്തകർ കണ്ടെത്തി. ആറു ജീവനക്കാരും 23 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
എതെങ്കിലും ആക്രമണത്തിലാണ് വിമാനം തകർന്നതെന്ന് കരുതുന്നില്ലെന്നും സാങ്കേതിക തകരാറാകാം അപകടകാരണമെന്നും അധികൃതർ വ്യക്തമാക്കി.
International
മോസ്കോ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ മകൻ മോജ്തബ ഖമനയ് രാജ്യത്തുതന്നെയുണ്ടെന്നും എന്നാൽ സുരക്ഷാ കാരണങ്ങളാൽ അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുകയാണെന്നും റഷ്യ. ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഭരണമാറ്റത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ സുപ്രധാന വെളിപ്പെടുത്തൽ.
മോജ്തബ ഖമനയ് ഇറാൻ വിട്ടുപോയിട്ടില്ലെന്നും സുരക്ഷിതനാണെന്നും റഷ്യൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. അദ്ദേഹം എവിടെയാണെന്നത് സംബന്ധിച്ച് പാശ്ചാത്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും റഷ്യ കൂട്ടിച്ചേർത്തു. ഇസ്രയേലും അമേരിക്കയുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ സാധ്യതയുള്ള വ്യക്തി എന്ന നിലയിൽ മോജ്തബയ്ക്ക് വലിയ സുരക്ഷാ ഭീഷണിയുണ്ട്.
ഇതാണ് അദ്ദേഹം പൊതുവേദികളിൽ നിന്ന് മാറിനിൽക്കാൻ കാരണമെന്ന് റഷ്യൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. 85 വയസായ അലി ഖമനയ്യുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ, മോജ്തബയെ അടുത്ത സാരഥിയായി അവരോധിക്കാനുള്ള നീക്കങ്ങൾ ഇറാനിൽ സജീവമാണെന്നാണ് റിപ്പോർട്ടുകൾ. ഇറാനും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് റഷ്യ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.
Business
മോസ്കോ: രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായി റഷ്യ തങ്ങളുടെ സെൻട്രൽ ബാങ്കിന്റെ കരുതൽ ശേഖരത്തിൽനിന്ന് സ്വർണക്കട്ടികൾ നേരിട്ട് വിറ്റുതുടങ്ങിയെന്ന് റിപ്പോർട്ട്.
യുക്രെയ്ൻ യുദ്ധം മൂലം വർധിച്ചുവരുന്ന സൈനിക ചെലവുകൾക്കും ബജറ്റ് കമ്മി നികത്തുന്നതിനുമായി 25 വർഷത്തിനിടെ ആദ്യമായി സ്വർണം വിറ്റതെന്ന് ബിഎൻഇ ഇന്റലിന്യൂസ് റിപ്പോർട്ട് ചെയ്തു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധവും റഷ്യൻ സന്പദ്വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
2022നും 2025നും ഇടയിൽ സ്വർണത്തിന്റെയും വിദേശനാണയത്തിന്റെയും സംയുക്ത വില്പന 15 ട്രില്യണ്‍ റൂബിൾ (150 ബില്യണ്‍ ഡോളർ) കവിഞ്ഞതായി റിപ്പോർട്ട് പറയുന്നു. കൂടാതെ, 2026ലെ ആദ്യ രണ്ടു മാസങ്ങളിൽ 3.5 ട്രില്യണ്‍ റൂബിൾ (35 ബില്യണ്‍ ഡോളർ) മൂല്യമുള്ള വില്പന നടന്നു. റഷ്യൻ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം ജനുവരിയിൽ മാത്രം 3,00,000 ഒൗണ്‍സ് സ്വർണവും ഫെബ്രുവരിയിൽ 2,00,000 ഒൗണ്‍സ് സ്വർണവുമാണ് വിറ്റഴിച്ചത്.
വിദേശനാണ്യ ശേഖരം കൈകാര്യം ചെയ്യുന്ന രീതിയിൽ വന്ന സുപ്രധാനമായ മാറ്റത്തെയാണ് ഈ നീക്കം സൂചിപ്പിക്കുന്നത്. മുന്‍പ്, സ്വർണവുമായി ബന്ധപ്പെട്ട ഇടപാടുകൾ കൂടുതലും രേഖകളിൽ മാത്രമായിരുന്നു നടന്നിരുന്നത്. സ്വർണക്കട്ടികൾ ഖജനാവുകളിൽനിന്ന് പുറത്തെടുക്കാതെ തന്നെ ധനമന്ത്രാലയവും സെൻട്രൽ ബാങ്കും തമ്മിൽ കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു പതിവ്. എന്നാൽ അടുത്ത മാസങ്ങളിലായി, സെൻട്രൽ ബാങ്ക് സ്വർണക്കട്ടികൾ തന്നെ നേരിട്ട് വിപണിയിൽ വിൽക്കാൻ ആരംഭിച്ചിരിക്കുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 14 ടണ്‍ സ്വർണമാണ് റഷ്യൻ സെൻട്രൽ ബാങ്ക് വിറ്റഴിച്ചത്. ഇതോടെ രാജ്യത്തിന്റെ കൈവശമുള്ള സ്വർണശേഖരം 74.3 ദശലക്ഷം ഒൗണ്‍സായി കുറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ഈ വർഷം ആദ്യ രണ്ടു മാസങ്ങളിലെ വില്പന 2002ലെ രണ്ടാംപാദത്തിലെ രണ്ടു മാസത്തെ വില്പനയെക്കാൾ ഉയർന്നതാണ്. അന്ന് 58 ടണ്‍ സ്വർണമാണ് വിറ്റത്.
വേൾഡ് ഗോൾഡ് കൗണ്‍സിലിന്റെ കണക്കുകൾ നിലവിൽ 2000 ടണ്ണിലധികം സ്വർണശേഖരമുള്ള റഷ്യ, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണമുള്ള അഞ്ചാമത്തെ രാജ്യമാണ്.
യുക്രെയ്നുമായി തുടരുന്ന യുദ്ധം സർക്കാർ ചെലവുകൾ, പ്രത്യേകിച്ച് സൈനിക നീക്കങ്ങൾക്കുള്ള ചെലവ് ഗണ്യമായി വർധിപ്പിച്ചു. ഇതോടൊപ്പംതന്നെ വർധിച്ചുവരുന്ന ബജറ്റ് കമ്മിയെയും നേരിടുകയാണ്. 2025ലെ ബജറ്റ് കമ്മി ജിഡിപിയുടെ 2.6 ശതമാനമാണ്. ഇത് നേരത്തേ പ്രതീക്ഷിച്ചിരുന്ന 0.5 ശതമാനത്തേക്കാൾ കൂടുതലാണ്.
ഊർജനികുതി വരുമാനം കുറഞ്ഞു
റഷ്യയുടെ സന്പദ്വ്യവസ്ഥ പരന്പരാഗതമായി എണ്ണ, പ്രകൃതവാതക കയറ്റുമതിയിൽനിന്നുള്ള വരുമാനത്തെയണ് ആശ്രയിക്കുന്നത്. എന്നാൽ, ആഗോള വിപണിയിൽ എണ്ണയ്ക്കുണ്ടായിരുന്ന കുറഞ്ഞ വിലയും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളും മൂലം വരുമാനം ഇടിഞ്ഞു. ഉൗർജ നികുതിയിൽ നിന്നുള്ള വരുമാനം മൊത്തം സർക്കാർ വരുമാനത്തിന്റെ 20 ശതമാനമായി ചുരുങ്ങി.
വിദേശനാണ്യശേഖരത്തിൽ 47 ശതമാനവും സ്വർണം
സ്വർണവില ഒൗണ്‍സിന് 5,000 ഡോളർ കടന്നിരിക്കുന്ന സാഹചര്യത്തിലാണ് സ്വർണം വിൽക്കാനുള്ള തീരുമാനം വന്നിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. വിലയിലുണ്ടായ ഈ വർധന റഷ്യയുടെ വിദേശനാണ്യ ശേഖരം ഫെബ്രുവരി 28ലെ കണക്കനുസരിച്ച് 809 ബില്യണ്‍ ഡോളറിലധികം ഉയരാൻ കാരണമായി.
ഇതിൽ ഏകദേശം 300 ബില്യണ്‍ ഡോളർ പാശ്ചാത്യരാജ്യങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്. നിലവിൽ റഷ്യയുടെ പക്കലുള്ള സ്വർണശേഖരത്തിന് മാത്രം ഏകദേശം 384 ബില്യണ്‍ ഡോളർ മൂല്യമുണ്ട്. റഷ്യയുടെ നിലവിലുള്ള വിദേശനാണ്യശേഖരത്തിന്റെ 47 ശതമാനവും സ്വർണമാണ്.
റഷ്യയുടെ പക്കലുള്ള ഡോളർ, യൂറോ ശേഖരങ്ങൾ മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ അന്താരാഷ്ട്ര വ്യാപാരത്തിന് ചൈനീസ് കറൻസിയായ യുവാനെയാണ് ആശ്രയിക്കുന്നത്. സ്വർണം വിറ്റ് യുവാൻ സമാഹരിക്കാനാണ് റഷ്യ ശ്രമിക്കുന്നത്.
International
മോസ്കോ: ഗൾഫ് മേഖലയിൽ നിന്നുള്ള വിതരണം തടസപ്പെട്ടതിനെത്തുടർന്ന് ലോകം റഷ്യൻ എണ്ണയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഏപ്രിൽ ഒന്ന് മുതൽ ഗ്യാസോലിൻ (പെട്രോൾ) കയറ്റുമതി നിർത്താൻ റഷ്യ തീരുമാനിച്ചതായി റിപ്പോർട്ട്.
ഗ്യാസോലിൻ കയറ്റുമതി നിരോധിച്ചുകൊണ്ടുള്ള പ്രമേയം തയാറാക്കാൻ റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് വെള്ളിയാഴ്ച ഊർജ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കുന്ന ഈ നിരോധനം ജൂലൈ 31 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി തുടരുന്ന യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം കാരണം ലോകം ഇതിനകം തന്നെ ഊർജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, നാല് മാസത്തേക്ക് കയറ്റുമതി നിരോധിക്കാനുള്ള ഈ തീരുമാനം ആഗോള എണ്ണവിലയെ ബാധിച്ചേക്കാം. പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിപണിയിൽ വലിയ അസ്വസ്ഥതകൾക്ക് കാരണമായതായി നൊവാക് പറഞ്ഞു.
ആഭ്യന്തര ഇന്ധന വില നിയന്ത്രിക്കുന്നതിനായി റഷ്യൻ സർക്കാർ പലപ്പോഴും ഗ്യാസോലിൻ, ഡീസൽ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 50 ലക്ഷം മെട്രിക് ടൺ ഗ്യാസോലിൻ (പ്രതിദിനം ഏകദേശം 117,000 ബാരൽ) റഷ്യ കയറ്റുമതി ചെയ്തിരുന്നു.
റഷ്യയുടെ നിലവിലെ എണ്ണ കയറ്റുമതി ശേഷിയിൽ ഇതിനകം തന്നെ 40 ശതമാനത്തിന്റെ കുറവുണ്ട്. റഷ്യയുടെ എണ്ണ ഇന്ധന കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുക്രെയ്ൻ നടത്തിയ ആക്രമണങ്ങൾ കാരണം, കയറ്റുമതി ശേഷിയുടെ 40 ശതമാനവും രാജ്യം അടച്ചുപൂട്ടിയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമാണ് റഷ്യ.