x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീ​വി​നു നേ​രെ റ​ഷ്യ​യു​ടെ ക​ന​ത്ത ആ​ക്ര​മ​ണം; ഹൈ​പ്പ​ർ​സോ​ണി​ക് മി​സൈ​ൽ പ്ര​യോ​ഗി​ച്ച​താ​യി യു​ക്രെ​യ്ൻ


Published: May 24, 2026 08:23 PM IST | Updated: May 24, 2026 08:23 PM IST

കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നേ​രെ റ​ഷ്യ​യു​ടെ അ​തി​ശ​ക്ത​മാ​യ മി​സൈ​ൽ-​ഡ്രോ​ൺ ആ​ക്ര​മ​ണം. യു​ദ്ധ​ത്തി​ൽ മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് റ​ഷ്യ ത​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക ഹൈ​പ്പ​ർ​സോ​ണി​ക് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ യു​ക്രെ​യ്നു നേ​രെ പ്ര​യോ​ഗി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കീ​വ് മേ​ഖ​ല​യി​ലെ ബി​ല സെ​ർ​ക്വ ന​ഗ​ര​ത്തി​ലാ​ണ് റ​ഷ്യ ഒ​രേ​ഷ്നി​ക് സൂ​പ്പ​ർ​സോ​ണി​ക് മി​സൈ​ൽ പ​തി​പ്പി​ച്ച​തെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളാ‌​ദ്മി​ർ സെ​ല​ൻ​സ്കി വ്യ​ക്ത​മാ​ക്കി. റ​ഷ്യ​യു​ടേ​ത് ഭ്രാ​ന്ത​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ടെ​ലി​ഗ്രാ​മി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ആ​രം​ഭി​ച്ച ആ​ക്ര​മ​ണ​ത്തി​ൽ 600 ഡ്രോ​ണു​ക​ളും 90 മി​സൈ​ലു​ക​ളു​മാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ച​ത്. ഇ​തി​ൽ 36 എ​ണ്ണം ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളാ​യി​രു​ന്നു. ഭൂ​രി​ഭാ​ഗം ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും പ്ര​തി​രോ​ധി​ക്കാ​ൻ യു​ക്രെ​യ്നാ​യെ​ങ്കി​ലും, ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളി​ൽ പ​ല​തും കീ​വി​ൽ വി​നാ​ശ​മു​ണ്ടാ​ക്കി.

കീ​വി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു സ്കൂ​ൾ, ബി​സി​ന​സ്സ് സെ​ന്‍റ​ർ, വാ​ട്ട​ർ സ​പ്ലൈ കേ​ന്ദ്രം, മാ​ർ​ക്ക​റ്റ് എ​ന്നി​വ​യ​ട​ക്കം മു​പ്പ​തോ​ളം പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ ത​ക​രു​ക​യോ തീ​പി​ടി​ക്കു​ക​യോ ചെ​യ്തു. നാ​ഷ​ണ​ൽ ആ​ർ​ട്ട് മ്യൂ​സി​യം, ചെ​ർ​ണോ​ബി​ൽ മ്യൂ​സി​യം തു​ട​ങ്ങി​യ പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ഒ​രേ​ഷ്നി​ക് മി​സൈ​ലി​ന് പു​റ​മെ ഇ​സ്ക​ന്ദ​ർ, കി​ൻ​ഷാ​ൽ, സി​ർ​കോ​ൺ മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​ക്രെ​യ്നി​ലെ സൈ​നി​ക ക​മാ​ൻ​ഡ് കേ​ന്ദ്ര​ങ്ങ​ളും എ​യ​ർ​ബേ​സു​ക​ളും വി​ജ​യ​ക​ര​മാ​യി ത​ക​ർ​ത്ത​താ​യി റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ട്ടു. റ​ഷ്യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ യു​ക്രെ​യ്ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു​ള്ള തി​രി​ച്ച​ടി​യാ​ണി​തെ​ന്നാ​ണ് മോ​സ്കോ​യു​ടെ വാ​ദം. ആ​ണ​വ-​ആ​ണ​വേ​ത​ര യു​ദ്ധ​മു​ന​ക​ൾ വ​ഹി​ക്കാ​ൻ ശേ​ഷി​യു​ള്ള ഒ​രേ​ഷ്നി​ക് മി​സൈ​ൽ ഇ​തി​നു​മു​മ്പ് 2024 ന​വം​ബ​റി​ൽ ഡി​നി​പ്രോ​യി​ലും, പി​ന്നീ​ട് ജ​നു​വ​രി​യി​ൽ ല്വി​വി​ലു​മാ​ണ് റ​ഷ്യ പ്ര​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

 

Tags : Kyiv Russia Missile Latest News

Recent News

Corehub Up