x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റഷ്യാ ബന്ധം മെച്ചപ്പെടുത്തണം: ജർമൻ പാർട്ടി നേതാവ്


Published: June 4, 2026 11:15 PM IST | Updated: June 4, 2026 11:15 PM IST

സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്ബെ​​​ർ​​​ഗ്: ​​​റ​​​ഷ്യ​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര​​​ബ​​​ന്ധം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​ർ​​​മ​​​നി​​​യി​​​ലെ തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​യാ​​​യ എ​​​എ​​​ഫ്ഡി.

പാ​​​ർ​​​ട്ടി​​​യു​​​ടെ വി​​​ദേ​​​ശ​​​ന​​​യ വ​​​ക്താ​​​വ് മാ​​​ർ​​​ക്ക​​​സ് ഫ്രോ​​​ൺ​​​മ​​​യ​​​ർ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​ന്‍റെ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് കി​​​റി​​​ൽ ദി​​​മി​​​ത്രി​​​യേ​​​വ്, റ​​​ഷ്യ​​​ൻ ഊ​​​ർ​​​ജ ക​​​ന്പ​​​നി​​​യാ​​​യ ഗ്യാ​​​സ്പ്രോ​​​മി​​​ന്‍റെ മേ​​​ധാ​​​വി അ​​​ല​​​ക്സി മി​​​ല്ല​​​ർ എ​​​ന്നി​​​വ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ദി​​​മി​​​ത്രി​​​യേ​​​വ്, അ​​​ല​​​ക്സി മി​​​ല്ല​​​ർ എ​​​ന്നി​​​വ​​​രും ഗ്യാ​​​സ്പ്രോം ക​​​ന്പ​​​നി​​​യും ജ​​​ർ​​​മ​​​ൻ ഉ​​​പ​​​രോ​​​ധ​​​ പട്ടി​​​ക​​​യി​​​ലാ​​​ണ്.

റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു ജ​​​ർ​​​മ​​​നി‍യി​​​ൽ വാ​​​ത​​​കം എ​​​ത്തി​​​ക്കാ​​​നു​​​ള്ള നോ​​​ർ​​​ഡ് സ്ട്രീം ​​​പൈ​​​പ്പു​​​ക​​​ൾ വീ​​​ണ്ടും തു​​​റ​​​ക്ക​​​ണ​​​മെ​​​ന്നും ഫ്രോ​​​ൺ​​​മ​​​യ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

റ​​​ഷ്യ​​​യി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്ബ​​​ർ​​​ഗി​​​ൽ ന​​​ട​​​ക്കു​​​ന്ന സാ​​​ന്പ​​​ത്തി​​​ക ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച. ജ​​​ർ​​​മ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ് അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണ് ഫ്രോ​​​ൺ​​​മ​​​യ​​​ർ റ​​​ഷ്യ​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ജ​​​ർ​​​മ​​​നി​​​യി​​​ലെ സാ​​​ന്പ​​​ത്തി​​​ക ​​​പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം റ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഊ​​​ർ​​​ജ​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ നി​​​ല​​​ച്ച​​​താ​​​ണെ​​​ന്ന് എ​​​എ​​​ഫ്ഡി പാ​​​ർ​​​ട്ടി വാ​​​ദി​​​ക്കു​​​ന്നു. ജ​​​ർ​​​മ​​​നി റ​​​ഷ്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​നം മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​ല​​​പാ​​​ട്.

Tags : German party leader Russia AFD

Recent News

Corehub Up