ബെർലിൻ: ഹിറ്റ്ലറെയും നാസി ആശയങ്ങളെയും പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമനിക്ക് (എഎഫ്ഡി) ചരിത്രമുന്നേറ്റം.
കിഴക്കൻ സംസ്ഥാനമായ സാക്സോണി-അൻഹാൾട്ടിൽ ഞായറാഴ്ച നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ പാർട്ടി ഉജ്ജ്വല വിജയം നേടി.
എന്നാൽ ഒറ്റയ്ക്കു ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല.
എഎഫ്ഡി 43.8 ശതമാനം വോട്ട് നേടിയപ്പോൾ എതിരാളികളായ സിഡിയുവിന് 17.2 ശതമാനം വോട്ടുകൾ മാത്രമാണ് നേടാനായത്. 83 അംഗ നിയമസഭയിൽ എഎഫ്ഡി കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകൾ മാത്രം അകലെ, 39 സീറ്റുകൾ നേടി.
വൻവിജയമാണുണ്ടായതെന്നും ഭരിക്കാനാവശ്യമായ ഭൂരിപക്ഷം പാർട്ടി നേടിയിട്ടുണ്ടെന്നും എഎഫ്ഡി നേതാവ് ഉൾറിച്ച് സീഗ്മണ്ട് പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഒരു തീവ്ര വലതുപക്ഷ പാർട്ടിയും ജർമൻ സംസ്ഥാനത്ത് ഭരണത്തിലെത്തിയിട്ടില്ല. സാക്സണി-അൻഹാൾട്ടിലെ ജനസംഖ്യ 21 ലക്ഷമാണ്.