പ്രതീകാത്മക ചിത്രം
കാലിഫോർണിയ: ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ മൈക്രോസോഫ്റ്റ്. കൂട്ട വിആർഎസ് നടപ്പാക്കാനാണ് തീരുമാനം. 25 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് നീക്കം.
അറുപതിനായിരം ജീവനക്കാർക്ക് സ്വയം പിരിഞ്ഞുപോകാൻ അവസരം നൽകുകയാണ് മൈക്രോസോഫ്റ്റ്. യുഎസ്, കാനഡ, ഇന്ത്യ, യുകെ എന്നീ രാജ്യങ്ങളിലെ ജീവനക്കാർക്ക് മെയിൽ കിട്ടിയതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.
എഐയിൽ കൂടുതൽ പണം നിക്ഷേപിക്കാനാണ് മൈക്രോസോഫ്റ്റിന്‍റെ തീരുമാനം. ചെലവ് ചുരുക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ജീവനക്കാരെ കുറയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡിസംബർ ആദ്യ ആഴ്ച വരെ തീരുമാനം എടുക്കാൻ ജീവനക്കാർക്ക് അവസരമുണ്ടാകും. അതേസമയം ഡേറ്റാ സെന്‍ററുകൾ, മാർക്കറ്റിംഗ് എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് തൊഴിൽ നഷ്ടം സംഭവിക്കില്ല.
2026ൽ മൈക്രോസോഫ്റ്റിന്‍റെ ഭാഗത്തുനിന്നുമുള്ള ജീവനക്കാർക്കുള്ള രണ്ടാമത്തെ സ്വയം വിരമിക്കൽ പദ്ധതിയാണ് ഇപ്പോഴത്തേത്. കഴിഞ്ഞ ഏപ്രിലിൽ യുഎസ് ജീവനക്കാരിൽ ഏഴ് ശതമാനം പേർക്ക് വിആർഎസ് പദ്ധതി നടപ്പിലാക്കിയിരുന്നു.
Tags : Microsoft Workforce Cutting Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash