പ്രതീകാത്മക ചിത്രം
കൊച്ചി: ചേരാനെല്ലൂരില്‍ സ്കൂട്ടര്‍ യാത്രക്കാരന്റെ മരണത്തിനിടയാക്കിയ ആഡംബര്‍ കാര്‍ ഓടിച്ചിരുന്ന 17കാരന്റെ പിതാവായ ജുഡീഷ്യല്‍ ഓഫിസറെ സസ്പെന്‍ഡ് ചെയ്തേക്കും.
ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടു തൃശൂര്‍ ജില്ല ജുഡീഷ്യറിയുടെ ചുമതലയുള്ള ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു നല്കിയ കത്തിന്റെകൂടി അടിസ്ഥാനത്തിലാകും നടപടി. ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്നിന്റെ അധ്യക്ഷയില്‍ അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം ചേര്‍ന്നു തീരുമാനമുണ്ടാക്കുമെന്നാണ് അറിയുന്നത്.
കാര്‍ ജുഡീഷ്യല്‍ ഓഫിസറുടെ ഉടമസ്ഥതയിലായതിനാല്‍ പ്രഥമദൃഷ്ട്യാ മോട്ടോര്‍ വാഹന നിയമം വകുപ്പ് 199 എ പ്രകാരം ജുഡീഷ്യല്‍ ഓഫിസര്‍ പ്രതിയാകും.
മാത്രമല്ല ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ ഔദ്യോഗിക ആവശ്യത്തിനല്ലാതെ പൊലിസ് സ്റ്റേഷനില്‍ നേരിട്ടു പോകുന്നത് സുപ്രീംകോടതിയടക്കം വിലക്കിയിരിക്കേ അപകടവിവരം അറിഞ്ഞ് ജുഡീഷ്യല്‍ ഓഫിസര്‍ നേരിട്ടു പൊലിസ് സ്റ്റേഷനില്‍ എത്തിയതും തെറ്റായ നടപടിയായാണു കണക്കാക്കിയിട്ടുള്ളത്.
സംഭവം ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന വിമര്‍ശനവുമുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമായി വരുമെന്നും സസ്പെന്ഷന് അനിവാര്യമാണെന്നുമാണ് വിലയിരുത്തല്‍.
Tags : JudicialOfficer Suspended CheifJustice PVKunhikrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash