പ്രതീകാത്മക ചിത്രം - എഐ
കല്ലടിക്കോട്: സ്വന്തം റബർതോട്ടത്തിൽ ഒട്ടുപാൽ ശേഖരിക്കുന്നതിടയിൽ കാട്ടാനയെക്കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്കു കാലിനു ഗുരുതര പരിക്ക്. പാണതൊടി അബ്ദുൾ റഹ്മാന്റെ ഭാര്യ സെൽമത്തിനാണ് (53) പരിക്കേത്.
ഒപ്പമുണ്ടായിരുന്ന മകൾ ഫൗസിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. സെൽമത്തിനു കാലിൽ രണ്ടിടങ്ങളിൽ പൊട്ടലുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം നാലോടെ തുടിക്കോട് ഉന്നതിക്കു മുകളിൽ റബർ തോട്ടത്തിൽ ഒട്ടുപാൽ ശേഖരിക്കുന്നതിനിടയിൽ ഇരുവരെയും പുറകിൽനിന്നെത്തിയ കാട്ടാന ഓടിക്കുകയായിരുന്നു. നിലത്തുവീണാണു സെൽമത്തിനു പരിക്കേറ്റത്. പിന്നീട് സെൽമത്ത് ഇഴഞ്ഞാണു താഴെയെത്തിയത്.
Tags : WildElephant Fear Fleeing Housewife Injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash