ഇബ്രാഹിം ബാദുഷ
പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നായ 13 കിലോഗ്രാം എംഡിഎംഎ കടത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍.
മലപ്പുറം പന്തല്ലൂര്‍ കടമ്പോട് സ്വദേശി ചാത്തന്‍ചിറ വീട്ടില്‍ ഇബ്രാഹിം ബാദുഷയെയാണ് (29) ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കൊളത്തൂരിലെ ഒളിത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
മഞ്ചേരിയില്‍ 100 ഗ്രാം എംഡിഎംഎയുമായി ആറംഗ സംഘം പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണു ബാദുഷയെക്കുറിച്ചു സൂചന ലഭിച്ചത്. ഡല്‍ഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് ആഡംബരവാഹനങ്ങളുടെ രഹസ്യ അറകളില്‍ ലഹരിമരുന്ന് കടത്തുന്ന സംഘത്തിന്റെ പ്രധാന ഇടനിലക്കാരനാണ് ഇയാള്‍. ആറുമാസത്തിനിടെ 200 കിലോയിലധികം ലഹരിമരുന്ന് ഇയാളുടെ നേതൃത്വത്തില്‍ കടത്തിയിട്ടുണ്ട്.
വയനാട്, മലപ്പുറം ജില്ലകളില്‍ കൊലപാത കേസുകളില്‍ പ്രതിയായ ഇയാളെ, ബംഗളൂരുവില്‍ മദ്യലഹരിയില്‍ പത്തോളം വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്ത് കടന്നുകളഞ്ഞ സംഭവത്തില്‍ ബംഗളൂരു പൊലിസും അന്വേഷണം നടത്തിവരികയായിരുന്നു. കേസിലെ മറ്റൊരു സൂത്രധാരനായ വയനാട് സ്വദേശി അഖില്‍ ജോയിയെ കഴിഞ്ഞ മാസം ബിഹാറില്‍നിന്നു പൊലിസ് പിടികൂടിയിരുന്നു.
Tags : masterminds Arrested seizure Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash IbrahimBadusha