Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seizure

വീ​ട്ടി​ല്‍ നി​ന്ന് മ​ദ്യം പി​ടി​കൂ​ടി​യ കേ​സ്: ആ​ന്‍റോ അ​ഗ​സ്റ്റി​നെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വീ​ട്ടി​ൽ നി​ന്ന് അ​ന​ധി​കൃ​ത മ​ദ്യം ക​ണ്ടെ​ത്തി​യ കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ആ​ന്‍റോ അ​ഗ​സ്റ്റി​നെ 24 മ​ണി​ക്കൂ​ർ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

മ​ദ്യ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള എ​ക്സൈ​സ് ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ പാ​നീ​യം എ​വി​ടെ നി​ർ​മി​ച്ചു എ​ന്ന് അ​റി​യേ​ണ്ട​തു​ണ്ട്. മ​ദ്യം എ​വി​ടെ​നി​ന്ന് കൊ​ണ്ടു​വ​ന്നു, ഏ​ത് മാ​ർ​ഗം കൊ​ണ്ടു​വ​ന്നു എ​ന്നെ​ല്ലാം അ​ന്വേ​ഷി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

43.85 ലി​റ്റ​ർ മ​ദ്യം കൊ​ണ്ടു​വ​ന്നാ​ൽ 5000 രൂ​പ​യും ത​ട​വും മാ​ത്ര​മാ​ണ് വ​രു​ന്ന​തെ​ന്നും എ​ന്തി​നാ​ണ് പ്ര​തി​യെ മാ​ധ്യ​മ​ങ്ങ​ളി​ൽ മു​ന്നി​ൽ വ​ലി​ച്ചി​ഴ​ക്കു​ന്ന​തെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു. എ​ന്നാ​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ച് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ടു​ക​യാ​യി​രു​ന്നു. മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് പി​ന്നാ​ലെ ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ചി​ല്ല. ഹൈ​ക്കോ​ട​തി ഹ​ർ​ജി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.

ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ടെ​ന്നും, വീ​ടി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്ക​ങ്ങ​ളു​ണ്ടെ​ന്നും ആ​ന്റോ അ​ഗ​സ്റ്റി​ൻ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു. ആ​ന്റോ​യു​ടെ വീ​ട്ടി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ, 138 കു​പ്പി​ക​ളി​ലാ​യി അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 67 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ മ​ദ്യ​ത്തി​ൽ 12.75 ലി​റ്റ​ർ വ്യാ​ജ​മ​ദ്യ​മാ​ണെ​ന്നും എ​ക്സൈ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Latest News

Corehub Up