Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IbrahimBadusha

13 കി​ലോ എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സ്: മു​ഖ്യ​സൂ​ത്ര​ധാ​ര​ന്‍ അ​റ​സ്റ്റി​ല്‍

പെ​​​രി​​​ന്ത​​​ല്‍​മ​​​ണ്ണ: സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ല​​​ഹ​​​രി​​​വേ​​​ട്ട​​​ക​​​ളി​​​ലൊ​​​ന്നാ​​​യ 13 കി​​​ലോ​​​ഗ്രാം എം​​​ഡി​​​എം​​​എ ക​​​ട​​​ത്തി​​​യ കേ​​​സി​​​ല്‍ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ന്‍ അ​​​റ​​​സ്റ്റി​​​ല്‍.

മ​​​ല​​​പ്പു​​​റം പ​​​ന്ത​​​ല്ലൂ​​​ര്‍ ക​​​ട​​​മ്പോ​​​ട് സ്വ​​​ദേ​​​ശി ചാ​​​ത്ത​​​ന്‍​ചി​​​റ വീ​​​ട്ടി​​​ല്‍ ഇ​​​ബ്രാ​​​ഹിം ബാ​​​ദു​​​ഷ​​​യെ​​​യാ​​​ണ് (29) ജി​​​ല്ലാ പൊ​​​ലി​​​സ് മേ​​​ധാ​​​വി ചൈ​​​ത്ര തെ​​​രേ​​​സ ജോ​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം കൊ​​​ള​​​ത്തൂ​​​രി​​​ലെ ഒ​​​ളി​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

മ​​​ഞ്ചേ​​​രി​​​യി​​​ല്‍ 100 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി ആ​​​റം​​​ഗ സം​​​ഘം പി​​​ടി​​​യി​​​ലാ​​​യ കേ​​​സി​​​ന്‍റെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു ബാ​​​ദു​​​ഷ​​​യെ​​​ക്കു​​​റി​​​ച്ചു സൂ​​​ച​​​ന ല​​​ഭി​​​ച്ച​​​ത്. ഡ​​​ല്‍​ഹി, മും​​​ബൈ, ബം​​​ഗ​​​ളൂ​​​രു എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍നി​​​ന്ന് ആ​​​ഡം​​​ബ​​​ര​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ഹ​​​സ്യ അ​​​റ​​​ക​​​ളി​​​ല്‍ ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ക​​​ട​​​ത്തു​​​ന്ന സം​​​ഘ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നാ​​​ണ് ഇ​​​യാ​​​ള്‍. ആ​​​റു​​​മാ​​​സ​​​ത്തി​​​നി​​​ടെ 200 കി​​​ലോ​​​യി​​​ല​​​ധി​​​കം ല​​​ഹ​​​രി​​​മ​​​രു​​​ന്ന് ഇ​​​യാ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ല്‍ കൊ​​​ല​​​പാ​​​ത​​​ കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​യാ​​​യ ഇ​​​യാ​​​ളെ, ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ല്‍ പ​​​ത്തോ​​​ളം വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഇ​​​ടി​​​ച്ചു​​​ത​​​ക​​​ര്‍​ത്ത് ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞ സം​​​ഭ​​​വ​​​ത്തി​​​ല്‍ ബം​​​ഗ​​​ളൂ​​​രു പൊ​​​ലി​​​സും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​സി​​​ലെ മ​​​റ്റൊ​​​രു സൂ​​​ത്ര​​​ധാ​​​ര​​​നാ​​​യ വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി അ​​​ഖി​​​ല്‍ ജോ​​​യി​​​യെ ക​​​ഴി​​​ഞ്ഞ മാ​​​സം ബി​​​ഹാ​​​റി​​​ല്‍നി​​​ന്നു പൊ​​​ലി​​​സ് പി​​​ടി​​​കൂ​​​ടി​​​യി​​​രു​​​ന്നു.

Latest News

Corehub Up