പ്രതീകാത്മക ചിത്രം
റിയാദ്: സൗദിയിൽ ഈസ്റ്റ് വെസ്റ്റ് എണ്ണപൈപ്പും തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളവും ആക്രമിച്ചതായി യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ഇന്നലെ അറിയിച്ചു. ഇക്കാര്യത്തിൽ സൗദി പ്രതികരിച്ചില്ല. അതേസമയം, റിയാദിനു നേർക്കുവന്ന ബാലിസ്റ്റിക് മിസൈൽ വെടിവച്ചിട്ടതായി സൗദി നേതൃത്വം നല്കുന്ന സഖ്യകക്ഷി സേന അറിയിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനാ നഗരത്തിൽ മിസൈൽ വിക്ഷേപിണികൾ നശിപ്പിച്ചുവെന്നും കൂട്ടിച്ചേർത്തു.
കിംഗ് ഖാലിദ് വിമാനത്താവളത്തിൽ ഈ മാസമാദ്യമുണ്ടായ ഹൂതി ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അടച്ചിട്ട വിമാനത്താവളത്തിലെ രണ്ടു ടെർമിനലുകൾ തുറന്നതു ഞായറാഴ്ചയാണ്. ഗൾഫിൽനിന്നു ചെങ്കടൽ തുറമുഖങ്ങളിൽ ക്രൂഡ് എത്തിക്കാൻ സൗദി ആശ്രയിക്കുന്ന ഈസ്റ്റ് വെസ്റ്റ് പൈപ്പിനു നേർക്ക് സെപ്റ്റംബറിൽ ആക്രമണമുണ്ടായിരുന്നു. ഇതേത്തുടർന്ന് മുൻകരുതലെന്ന നിലയിൽ കുറച്ചുനാൾപൈപ്പ് പൂട്ടിയിരുന്നു.
അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിനു ദിവസങ്ങൾ ശേഷിക്കേ എണ്ണവില ഉയർത്താനാണ് ഹൂതികളുടെ ശ്രമമെന്നു സൂചനയുണ്ട്. ഇറാൻ യുദ്ധത്തെത്തുടർന്നുള്ള ഇന്ധന വിലവർധന പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കു വലിയ തിരിച്ചടിയാകുമെന്നാണു പ്രവചനം. ഇതിനിടെ, സൗദി, തുർക്കി, പാക്കിസ്ഥാൻ രാജ്യങ്ങൾ ഇന്നലെ ഇറാനുമായി ചർച്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ വിശദാംശങ്ങൾ വ്യക്തമല്ല. ഹൂതികൾ സൗദിയിൽ ആക്രമണം ആരംഭിച്ചശേഷം ആദ്യമാണ് ഇത്തരമൊരു ചർച്ച.
Tags : Houthis Attacks Houthis Houthi Attacks Yemen News Yemen Conflict Middle East Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews