Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houthis Attacks

ആ​ക്ര​മ​ണം തു​ട​ർ​ന്ന് ഹൂ​തി​ക​ൾ

റി​യാ​ദ്: സൗ​ദി​യി​ൽ ഈ​സ്റ്റ് വെ​സ്റ്റ് എ​ണ്ണ​പൈ​പ്പും ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ലെ കിം​ഗ് ഖാ​ലി​ദ് അ​ന്ത​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​വും ആ​ക്ര​മി​ച്ച​താ​യി യെ​മ​നി​ലെ ഇ​റാ​ൻ അ​നു​കൂ​ല ഹൂ​തി വി​മ​ത​ർ ഇ​ന്ന​ലെ അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സൗ​ദി പ്ര​തി​ക​രി​ച്ചി​ല്ല. അ​തേ​സ​മ​യം, റി​യാ​ദി​നു നേ​ർ​ക്കു​വ​ന്ന ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വെ​ടി​വ​ച്ചി​ട്ട​താ​യി സൗ​ദി നേ​തൃ​ത്വം ന​ല്കു​ന്ന സ​ഖ്യ​ക​ക്ഷി സേ​ന അ​റി​യി​ച്ചു. ഹൂ​തി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​നാ ന​ഗ​ര​ത്തി​ൽ മി​സൈ​ൽ വി​ക്ഷേ​പി​ണി​ക​ൾ ന​ശി​പ്പി​ച്ചു​വെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

കിം​ഗ് ഖാ​ലി​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഈ ​മാ​സ​മാ​ദ്യ​മു​ണ്ടാ​യ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ണ്ടു ടെ​ർ​മി​ന​ലു​ക​ൾ തു​റ​ന്ന​തു ഞാ​യ​റാ​ഴ്ച​യാ​ണ്. ഗ​ൾ​ഫി​ൽ​നി​ന്നു ചെ​ങ്ക​ട​ൽ തു​റ​മു​ഖ​ങ്ങ​ളി​ൽ ക്രൂ​ഡ് എ​ത്തി​ക്കാ​ൻ സൗ​ദി ആ​ശ്ര​യി​ക്കു​ന്ന ഈ​സ്റ്റ് വെ​സ്റ്റ് പൈ​പ്പി​നു നേ​ർ​ക്ക് സെ​പ്റ്റം​ബ​റി​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ കു​റ​ച്ചു​നാ​ൾ​പൈ​പ്പ് പൂ​ട്ടി​യി​രു​ന്നു. 

അ​മേ​രി​ക്ക​യി​ൽ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കേ എ​ണ്ണ​വി​ല ഉ​യ​ർ​ത്താ​നാ​ണ് ഹൂ​തി​ക​ളു​ടെ ശ്ര​മ​മെ​ന്നു സൂ​ച​ന​യു​ണ്ട്. ഇ​റാ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നു​ള്ള ഇ​ന്ധ​ന വി​ല​വ​ർ​ധ​ന പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണു പ്ര​വ​ച​നം. ഇ​തി​നി​ടെ, സൗ​ദി, തു​ർ​ക്കി, പാ​ക്കി​സ്ഥാ​ൻ രാ​ജ്യ​ങ്ങ​ൾ ഇ​ന്ന​ലെ ഇ​റാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മ​ല്ല. ഹൂ​തി​ക​ൾ സൗ​ദി​യി​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ശേ​ഷം ആ​ദ്യ​മാ​ണ് ഇ​ത്ത​ര​മൊ​രു ച​ർ​ച്ച. 

Latest News

Corehub Up