x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാർ ബേസിൽ പ്രതീക്ഷ

വെബ്ഡെസ്ക്
Published: October 27, 2026 12:00 AM IST | Updated: October 27, 2026 12:00 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ വ​ര്‍​ഷം കൈ​വി​ട്ടു​പോ​യ അ​ത്‌​ല​റ്റി​ക്‌​സ് വി​ഭാ​ഗ​ത്തി​ലെ ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചെ​ത്താ​ന്‍ ഉ​റ​ച്ച പ്ര​തീ​ക്ഷ​യു​മാ​യി കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ എ​ച്ച്എ​സ്എ​സ്.

സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ഇ​ത്ത​വ​ണ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 45 താ​ര​ങ്ങ​ളു​മാ​യാ​ണ് മാ​ര്‍ ബേ​സി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​രും പു​തു​താ​യി ടീ​മി​ലെ​ത്തി​യ​വ​രു​മാ​യി 25 കു​ട്ടി​ക​ള്‍ ഇ​ത്ത​വ​ണ സം​ഘ​ത്തി​ലു​ണ്ട്.

1999 മു​ത​ല്‍ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ മാ​ര്‍ ബേ​സി​ല്‍, ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​ഴാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടി​രു​ന്നു. അ​തി​നു മു​ന്‍​പു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രു​ന്ന സ്‌​കൂ​ളി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ്ര​ക​ട​നം വ​ലി​യ തി​രി​ച്ച​ടി​യാ​യി.

“ജി​ല്ലാ​ത​ല​ത്തി​ല്‍ നേ​രി​ട്ട​തി​നേ​ക്കാ​ള്‍ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​ക​ളാ​ണ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഉ​ണ്ടാ​കു​ക. എ​ങ്കി​ലും ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളി​ലാ​യി വി​വി​ധ കാ​യി​ക​മേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​തി​ലൂ​ടെ ല​ഭി​ച്ച മ​ത്സ​ര​പ​രി​ച​യം കു​ട്ടി​ക​ള്‍​ക്ക് ക​രു​ത്താ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ’’-ഷി​ബി മാ​ത്യു പ​റ​ഞ്ഞു.

കോ​ത​മം​ഗ​ലം സെ​ന്‍റ് ജോ​ര്‍​ജ് സ്‌​കൂ​ളും കാ​യി​ക​രം​ഗ​ത്ത് ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി​രു​ന്ന കാ​ല​ത്ത് തു​ട​ര്‍​ച്ച​യാ​യ എ​ട്ടു വ​ര്‍​ഷ​ത്തോ​ളം മാ​ര്‍ ബേ​സി​ലും സെ​ന്‍റ് ജോ​ര്‍​ജും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ മാ​റി​മാ​റി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ആ ​പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്താ​നാ​കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് മാ​ര്‍ ബേ​സി​ല്‍ ടീം. ​പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം പു​തി​യ കു​ട്ടി​ക​ള്‍ കൂ​ടി എ​ത്തു​ന്ന​തോ​ടെ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : Athletics Sports MarBasilHSS Kothamangalam

Recent News

Corehub Up