x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ര​ട്ട ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടി ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ‘മ​യൂ​ര സ​ഹ​സ്ര’ ക​മ്മ​ലു​ക​ൾ

വെബ്ഡെസ്ക്
Published: October 26, 2026 10:58 PM IST | Updated: October 26, 2026 10:58 PM IST

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഭാ​​​ര​​​വും വ​​​ലി​​​പ്പ​​​വു​​​മു​​​ള്ള സ്വ​​​ർ​​​ണ ക​​​മ്മ​​​ലു​​​ക​​​ളു​​​ടെ ഗി​​​ന്ന​​​സ് വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡുമായി ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ

്ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലു​​​തും ഭാ​​​ര​​​മേ​​​റി​​​യ​​​തു​​​മാ​​​യ സ്വ​​​ർ​​​ണ​​​ക്ക​​​മ്മ​​​ലു​​​ക​​​ൾ നി​​​ർ​​​മി​​​ച്ച് ഇ​​​ര​​​ട്ട ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡ് നേ​​​ടി ആ​​​ഗോ​​​ള ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പാ​​​യ ജോ​​​യ്ആ​​​ലു​​​ക്കാ​​​സ്. 22 കാ​​​ര​​​റ്റ് സ്വ​​​ർ​​​ണ​​​ത്തി​​​ൽ നി​​​ർ​​​മി​​​ച്ച ക​​​മ്മ​​​ലു​​​ക​​​ളു​​​ടെ ആ​​​കെ തൂ​​​ക്കം 16.514 കി​​​ലോ​​​ഗ്രാ​​​മാ​​​ണ്.

ഇ​​​ന്ത്യ​​​ൻ മ​​​യി​​​ലി​​​ന്‍റെ സൗ​​​ന്ദ​​​ര്യ​​​ത്തി​​​ൽ​​​നി​​​ന്ന് പ്ര​​​ചോ​​​ദ​​​നം ഉ​​​ൾ​​​ക്കൊ​​​ണ്ട് രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്ത ക​​​മ്മ​​​ലു​​​ക​​​ൾ​​​ക്ക് ആ​​​യി​​​രം മ​​​യി​​​ലു​​​ക​​​ൾ എ​​​ന്ന അ​​​ർ​​​ഥം വ​​​രു​​​ന്ന ‘മ​​​യൂ​​​ര സ​​​ഹ​​​സ്ര’ എ​​​ന്നാ​​ണു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ജി​​​മി​​​ക്കി ശൈ​​​ലി​​​യി​​​ലു​​​ള്ള ക​​​മ്മ​​​ലു​​​ക​​​ൾ 55 ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ 5,840 മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം സ​​​മ​​​യ​​​മെ​​​ടു​​​ത്താ​​​ണ് നി​​​ർ​​​മി​​​ച്ച​​​ത്.

ക​​​മ്മ​​​ലു​​​ക​​​ൾ ദു​​​ബാ​​​യ് ഗോ​​​ൾ​​​ഡ് ഡി​​​സ്ട്രി​​​ക്ടി​​​ലെ ജോ​​​യ്ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ ‘ജ്യു​​​വ​​​ൽ ഓ​​​ഫ് ജോ​​​യ്’ ഷോ​​​റൂ​​​മി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു.

മു​​​ൻ ലോ​​​ക റി​​​ക്കാ​​​ർ​​​ഡി​​​നേ​​​ക്കാ​​​ൾ അ​​​ഞ്ചി​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം ഭാ​​​ര​​​മാ​​​ണ് ‘മ​​​യൂ​​​ര സ​​​ഹ​​​സ്ര’ ക​​​മ്മ​​​ലു​​​ക​​​ൾ​​​ക്കു​​​ള്ള​​​ത്. യു​​​എ​​​ഇ സാ​​​ന്പ​​​ത്തി​​​ക-​​​ടൂ​​​റി​​​സം മ​​​ന്ത്രി അ​​​ബ്ദു​​​ല്ല ബി​​​ൻ തൗ​​​ഖ് അ​​​ൽ മ​​​ർ​​​റി ക​​​മ്മ​​​ലു​​​ക​​​ൾ അ​​​നാഛാ​​​ദ​​​നം ചെ​​​യ്തു.

ഗി​​​ന്ന​​​സ് വേ​​​ൾ​​​ഡ് റി​​​ക്കാ​​​ർ​​​ഡ്സ് പ്ര​​​തി​​​നി​​​ധി ര​​​ണ്ട് റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു​​​മു​​​ള്ള സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​നും ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് ജ്വ​​​ല്ല​​​റി സി​​​ഇ​​​ഒ ജോ​​​ണ്‍ പോ​​​ൾ ആ​​​ലു​​​ക്കാ​​​സി​​​നും കൈ​​​മാ​​​റി. ദു​​​ബാ​​​യ് ന​​​ഗ​​​ര​​​ത്തി​​​നു​​​ള്ള ആ​​​ദ​​​ര​​​മാ​​​ണ് ഈ ​​​ക​​​മ്മ​​​ലെ​​​ന്നും, നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി റി​​​ക്കാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്നെ​​​ന്നും ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.

ക​​​മ്മ​​​ലു​​​ക​​​ൾ വി​​​ൽ​​​പ്പ​​​ന​​​യ്ക്കു​​​ള്ള​​​ത​​​ല്ലെ​​​ങ്കി​​​ലും ദു​​​ബാ​​​യ് ഗോ​​​ൾ​​​ഡ് ഡി​​​സ്ട്രി​​​ക്ടി​​​ലെ ഷോ​​​റൂ​​​മി​​​ൽ സ്ഥി​​​ര​​​മാ​​​യി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും. രാ​​​വി​​​ലെ 10 മു​​​ത​​​ൽ രാ​​​ത്രി 10 വ​​​രെ സൗ​​​ജ​​​ന്യ​​​മാ​​​യി കാ​​​ണാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു.

Tags : ThousandPeacocks Joyalukkas Business DoubleGuinness WorldRecord

Recent News

Corehub Up