x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി​ക്കേ​സ്: അ​ന്വേ​ഷ​ണം ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്

വെബ് ഡെസ്‌ക്
Published: October 26, 2026 04:33 PM IST | Updated: October 26, 2026 04:34 PM IST

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കൊ​ച്ചി: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ വി​ജി​ല​ൻ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് ഡി​വി​ഷ​ൻ‌ ബെ​ഞ്ച്. പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​പ്പീ​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ത​ട​യു​ക​യും എ​ഫ്ഐ​ആ​റി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പി​ണ​റാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന​വം​ബ​ർ 25ന് ​വാ​ദം തു​ട​ങ്ങും. കേ​സ് പ​രി​ഗ​ണി​ച്ച സ​മ​യം മു​ത​ൽ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ൽ വ​രെ നി​ര​വ​ധി പി​ഴ​വു​ക​ളു​ണ്ടെ​ന്നും വി​ധി സ്റ്റേ ​ചെ​യ്ത് അ​പ്പീ​ൽ ഫ​യ​ലി​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി ഹാ​ജ​രാ​യ സി​ദ്ധാ​ർ​ഥ് ലൂ​ത്ര വാ​ദി​ച്ചു.

ഇ​ഡി​യി​ൽ നി​ന്ന് വി​വ​രം ല​ഭി​ച്ച​പ്പോ​ൾ അ​തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ന്നും പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​മ്പോ​ൾ ര​ണ്ടു ദി​വ​സ​ത്തി​ന​കം ഹ​ർ​ജി​ക്കാ​ര​നാ​യ കെ.​എം. ഷാ​ജ​ഹാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ച​ത് സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ അ​പ​ക്വ​മാ​യ ഇ​ട​പെ​ട​ലി​ലേ​ക്കും പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്കും വ​ഴി​തു​റ​ന്നു​വെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ഡി ന​ൽ​കി​യ മു​ദ്ര​വെ​ച്ച ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ഫ്ഐ​ആ​ർ ഇ​ടാ​ൻ സിം​ഗി​ൾ ബെ​ഞ്ച് പ​റ​ഞ്ഞ​തി​നെ ചോ​ദ്യം ചെ​യ്ത സ​ർ​ക്കാ​ർ, എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന ഉ​ത്ത​ര​വ് അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും എ​ഫ്ഐ​ആ​ർ ഇ​ട്ട സ്ഥി​തി​ക്ക് ഇ​നി അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ട​പെ​ട​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്. ഞ​ങ്ങ​ൾ​ക്ക് ആ​കെ ല​ഭി​ച്ച​ത് ഇ​ഡി​യു​ടെ ഒ​രു ക​ത്ത് മാ​ത്ര​മാ​ണ്. തെ​ളി​വു​ക​ൾ എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ ശ്ര​മി​ച്ചു. ഇ​ഡി മു​ഴു​വ​ൻ സാ​ധ​ന സാ​മ​ഗ്രി​ക​ളും മു​ദ്ര​വെ​ച്ച ക​വ​റി​ലാ​ണ് ന​ൽ​കി​യ​ത്. അ​ത​നു​സ​രി​ച്ച് എ​ഫ്ഐ​ആ​ർ‌ ഇ​ടാ​ൻ സിം​ഗി​ൾ ബെ​ഞ്ച് പ​റ​ഞ്ഞു. അ​ത് ശ​രി​യാ​ണോ​യെ​ന്നും സ​ർ​ക്കാ​ർ ചോ​ദി​ച്ചു.

എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി അ​പ്പീ​ലി​ന് അ​നു​മ​തി ന​ൽ​കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഇ​സി​ഐ​ആ​റി​നും എ​ഫ്ഐ​ആ​റി​നും സ്റ്റേ​യി​ല്ലെ​ന്നും കേ​ന്ദ്ര​വും ഇ​ഡി​യും ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്വേ​ഷ​ണ​ത്തി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ തെ​ളി​വു​ക​ളു​ള്ള ഡ​യ​റി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മു​ൻ മ​ന്ത്രി​യു​ടെ ഭാ​ര്യ​യു​ടെ​യും പേ​രു​ക​ളു​ണ്ടെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.

പി​സി ആ​ക്ട് പ്ര​കാ​രം കേ​സ് എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് PMLA 66(2) പ്ര​കാ​രം ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കേ​ന്ദ്രം, അ​പ്പീ​ലി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്നും എ​ന്നാ​ൽ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​രു​തെ​ന്നും കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു

Tags : Pinarayi Vijayan Massappady Case High Court Division Bench stays investigation

Recent News

Corehub Up