x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 47 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ന്‍ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 26, 2026 04:15 PM IST | Updated: October 26, 2026 04:15 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: വീടി​ന്‍റെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​നു​ള്ളി​ൽ ര​ഹ​സ്യ അ​റ​യു​ണ്ടാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 47 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​ന്‍ പി​ടി​യി​ൽ. പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി വി​നീ​ഷ് (47) ആ​ണ് ഹ​രി​പ്പാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ്ര​തി വ​ള​രെ നാ​ളു​ക​ളാ​യി പ്ര​ദേ​ശ​ത്ത് നി​യ​മ​വി​രു​ദ്ധ​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. മു​ൻ​പും എ​ക്സൈ​സ് സം​ഘം ഇ​യാ​ളു​ടെ വീ​ട്ടി​ൽ പ​ല​ത​വ​ണ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും മ​ദ്യം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ഇ​ന്ന് ല​ഭി​ച്ച കൃ​ത്യ​മാ​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​നു​ള്ളി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ ര​ഹ​സ്യ അ​റ​യി​ൽ നി​ന്ന് മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

Tags : Excise Middle-aged Man arrested foreign liquor Bedroom

Recent News

Corehub Up