പ്രതീകാത്മക ചിത്രം
തൃശൂർ: 14 വയസുകാരിയെ എംഡിഎംഎ നൽകി പീഡിപ്പിച്ച സംഭവത്തിൽ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സ്ത്രീയുടെ പേരിൽ പുതുക്കാട് പൊലീസ് കേസെടുത്തു. ഞെള്ളൂർ താഴത്ത് വീട്ടിൽ സംഗീതയുടെ പേരിലാണ് കേസെടുത്തത്.
അതിജീവിതയുടെ വീട്ടിലെത്തിയ സംഗീത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്തയാളുടെ പേരിലുള്ള പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. തുടർന്നാണ് സംഗീതയ്ക്കെതിരേ പൊലിസ് കേസെടുത്തത്.
കഴിഞ്ഞദിവസമാണ് 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കല്ലൂർ സ്വദേശി അമൽകൃഷ്ണ(20)യെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പൊലിസ് അറസ്റ്റ് ചെയ്തത്. ഇതേ പെൺകുട്ടിയെ കുഴൽപ്പണക്കടത്തിന് ഉപയോഗിച്ചതിന് അമൽകൃഷ്ണയുടെ സഹോദരൻ അതുൽകൃഷ്ണ(25)യും അറസ്റ്റിലായിരുന്നു.
Tags : Sexual Assault Police Registered Case MDMA Woman