Kerala
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിനു വിവരങ്ങളും തെളിവുകളും കൈമാറിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയാറാകാത്തതിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ മറുപടി പറയണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
രാഷ്ട്രീയ അഴിമതി നടന്നുവെന്ന ആരോപണം ഗൗരവമായി അന്വേഷിക്കണം. മുൻ മുഖ്യമന്ത്രിയുടെ മകളുടെ കന്പനിക്കു സേവനം നൽകാതെ പണം നൽകിയെന്ന ആരോപണവും അതുമായി ബന്ധപ്പെട്ട രേഖകളും പൊതുസമൂഹത്തിനു മുന്നിലുണ്ട്.
സർക്കാർ എല്ലാം മറച്ചുവയ്ക്കാൻ ശ്രമിക്കുകയാതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Kerala
കൊച്ചി: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും തൊഴിലാളിക്കുമെതിരെ പറവൂർ പൊലിസ് കേസെടുത്തു. കള്ള് കുടിച്ച് മടങ്ങിയ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ശനിയാഴ്ചയാണ് മൂവർസംഘം പറവൂർ-ചെറായി റോഡിൽ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലെത്തിയത്. 16 വയസുള്ള രണ്ട് പെൺകുട്ടികൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുണ്ടായിരുന്നു.
ഷാപ്പിൽനിന്ന് കള്ള് കുടിച്ച ശേഷം മൂവരും ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടികളിലൊരാൾ അമിതമായി ഛർദിച്ചു. മുനമ്പം ഭാഗത്ത് ബസ് ഇറങ്ങിയതോടെ പെൺകുട്ടി തളർന്നുവീഴുകയും ചെയ്തു.
വിവരമറിഞ്ഞ് മുനമ്പം പൊലിസ് സ്ഥലത്തെത്തി കുട്ടികളെ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായി കള്ള് കുടിച്ചതാണ് ഛർദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടാകാൻ കാരണമെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ പറവൂർ പൊലിസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസെടുത്തത്.
Kerala
കൊച്ചി: ഉയര്ന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് ആരോപിച്ച് എറണാകുളത്ത് പ്രവര്ത്തിക്കുന്ന ആതിര ഗോള്ഡ് ആന്ഡ് സില്ക്സ് സ്ഥാപന ഉടമകള്ക്കെതിരേ പരാതി.
ആതിര ഗോള്ഡ് ആന്ഡ് സില്ക്സ് മാനേജിംഗ് പാര്ട്ട്നര്മാരായ ആര്.ജെ. ആന്റണി, ആര്.ജെ. ജോസഫ്, ആര്.ജെ. ജോണ്സണ്, ആര്.ജെ. ജോബി എന്നിവര്ക്കെതിരേ മുളവുകാട് സ്വദേശിനി ഉഷ രഘുവരന്റെ പരാതിയില് എറണാകുളം സെന്ട്രല് പൊലിസാണ് കേസെടുത്തത്.
സമ്പാദ്യപദ്ധതികളിലൂടെ ആറു വര്ഷത്തേക്ക് 12 ശതമാനം പലിശ നല്കാമെന്നു വിശ്വസിപ്പിച്ച് 2022 മുതല് 2024 വരെയുളള കാലയളവില് രണ്ടു തവണയായി 1,70,000 രൂപയാണ് ഉഷയില്നിന്നും മകനില്നിന്നുമായി സ്ഥാപനം വാങ്ങിയതായാണ് പരാതി.
നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത പലിശയോ നല്കാതെ സ്ഥാപനം പൂട്ടി പ്രതികള് കടന്നുകളയുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു.
National
ന്യൂഡൽഹി: യുഎസ് കേന്ദ്രീകരിച്ചുള്ള ക്രൈസ്തവ മിഷനറി സംഘമായ ദി തിമോത്തി ഇനിഷ്യേറ്റീവിനും (ടിടിഐ) ഇതുമായി സഹകരിക്കുന്ന ഏതാനും പേർക്കുമെതിരേ സിബിഐ കേസെടുത്തു.
വിദേശ സംഭാവന നിയന്ത്രണ ചട്ടം 2010 ലംഘിച്ചുവെന്നാണ് ആരോപണം. മിഷനറി പ്രവർത്തനങ്ങൾക്കായി 92.55 കോടി രൂപ ടിടിഐ ഉപയോഗിച്ചുവെന്നാണ് സിബിഐ പറയുന്നത്. ഇഡി അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ പരാതിയിലാണു കേസ്. സംഭവത്തെക്കുറിച്ച് ടിടിഐയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
2025 നവംബർ മുതൽ 2026 ഏപ്രിൽ വരെയുള്ള ആറ് മാസത്തിനിടെ വിദേശത്തുനിന്ന് കോടികൾ ഇന്ത്യയിൽ എത്തിച്ചുവെന്നാണ് സിബിഐ പറയുന്നത്. യുഎസിലെ ട്രുയിസ്റ്റ് ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 44 കോടി രൂപ സംഘടന പിൻവലിച്ചതായി ഇഡി സ്ഥിരീകരിച്ചെന്നും ആഭ്യന്തരമന്ത്രാലയം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കർണാടക, ചണ്ഡിഗഡ്, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 2024 ജനുവരിക്കും 2026 മാർച്ചിനും ഇടയിലാണ് പണം പിൻവലച്ചത്. ടിടിഐയുടെ ഇന്ത്യയിലെ പ്രവർത്തനചുമതലയുള്ള ജോനാഥൻ എസ്. രാജൻ, ധനകാര്യ വിഭാഗം തലവൻ അജിത് വർഗീസ് മത്തായി, മിഖാ മാർക്ക് എന്നിവരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഗീസ് ചാക്കോ, സുപ്രിമി ജോയ്, ബബ്ലു കുർമി എന്നിവരും പ്രതിസ്ഥാനത്തുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി പണം പിൻവലിക്കുന്നതിനുള്ള സൗകര്യമുണ്ടാക്കിയത് ജോനാഥൻ എസ്. രാജനാണെന്നാണ് ആരോപണം. കഴിഞ്ഞ ഏപ്രിൽ 18ന് ബംഗളൂരു കെംപഡൗഡ വിമാനത്താവളത്തിൽവച്ച് മിഖാ മാർക്കിനെ ഇഡി പിടികൂടിയിരുന്നു.
ട്രൂയിസ്റ്റ് ബാങ്കിന്റെ 24 വിദേശ ഡെബിറ്റ് കാർഡുകൾ ഇദ്ദേഹം കൈവശം വച്ചിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വിദേശത്തേക്കു നിരവധി തവണ യാത്ര ചെയ്തതിന്റെ രേഖകൾ പിടിച്ചെടുത്തു. വിദേശ ഡെബിറ്റ് കാർഡുകൾ ഇന്ത്യയിൽ എത്തിച്ചതിന്റെയും വിവരങ്ങൾ ലഭിച്ചു.
സന്തോഷ് കുമാർ എന്ന പേരിലാണ് ഡെബിറ്റ് കാർഡുകൾ അച്ചടിച്ചിരുന്നത്. ആയിരത്തിലധികം കാർഡുകൾ ഇത്തരത്തിൽ വിതരണം ചെയ്തിരുന്നത്. അന്വേഷണം ശക്തമായതോടെ ടിടിഐ ഗ്ലോബൽ പോർട്ടൽ ഇന്ത്യയിൽ ലഭിക്കാത്ത അവസ്ഥയിലായെന്നും അന്വേഷണസംഘങ്ങൾ പറയുന്നു.
Kerala
തിരുവനന്തപുരം: കൊല്ലം അഞ്ചലിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ട്യൂഷൻ സെന്റർ അധ്യാപകനെതിരേ കേസെടുത്ത് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. ആക്ടിംഗ് ചെയർപേഴ്സണ് സിസിലി ജോസഫാണ് സ്വമേധയാ കേസെടുത്തത്.
അഞ്ചൽ കരുകോണിൽ പ്രവർത്തിക്കുന്ന ട്യൂട്ടോറിയലിലെ അധ്യാപകനായ സൂഫിയാനെതിരേയാണ് പരാതി. മറ്റു കുട്ടികളെയും ഇയാൾ മർദിച്ചതായി വാർത്തകളുണ്ടായിരുന്നു.
സംഭവത്തിൽ അഞ്ചൽ പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫിസറോടും കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി.
Kerala
കൊച്ചി: ഫുട്ബോൾ ടൂർണമെന്റിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 21 വിദ്യാർഥികൾക്കെതിരെ തൃക്കാക്കര പൊലിസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ ദിവസം തൃക്കാക്കര ബിഎം നഗറിലെ സ്വകാര്യ ഫുട്ബോൾ ടർഫിൽ കുസാറ്റ് വിദ്യാർഥികൾ സംഘടിപ്പിച്ച ടൂർണമെന്റിനിടെയാണ് ആദ്യ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 14 വിദ്യാർഥികളുടെ പേരിലാണ് പൊലിസ് കേസ് എടുത്തത്.
മറ്റൊരു സംഭവത്തിൽ കാഴ്ചപരിമിതിയുള്ള വിദ്യാർഥിയെ മർദിച്ചതായാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് വിദ്യാർഥികൾക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തു. ഇരു സംഭവങ്ങളിലുമായി പ്രതികളായ 21 പേരും കുസാറ്റിലെ വിദ്യാർഥികളാണെന്ന് തൃക്കാക്കര പൊലിസ് വ്യക്തമാക്കി. പരാതികളിൽ അന്വേഷണം തുടരുകയാണ്.
Kerala
തിരുവനന്തപുരം: വിവിധ ജില്ലകളിലെ മള്ട്ടിപ്ലക്സുകളില് ഇതുവരെ നടന്ന 35 പരിശോധനകളില് 25 കേസുകള് രജിസ്റ്റര് ചെയ്തു. ഇതില് ലീഗല് മെട്രാളജി വകുപ്പ് 15 കേസുകളും ഉപഭോക്തൃകാര്യവകുപ്പും ഭക്ഷ്യവകുപ്പും നാലുകേസുകള് വീതവും രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് രണ്ടു കേസും രജിസ്റ്റര് ചെയ്തു.
കൊല്ലത്ത് മള്ട്ടിപ്ളക്സ് തിയറ്ററില് നടത്തിയ പരിശോധനയില് ലൈസന്സ് ഇല്ലാതെ പ്രവര്ത്തിച്ച ഷോപ്പ് ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു കേസ് രജിസ്റ്റര് ചെയ്തു. ഇവിടത്തെ ഫ്രീസറില് സൂക്ഷിച്ചിരുന്ന ഐസ്ക്രിമില് മുടിയുടെ അംശവും പ്രാണിയുടെ സാന്നിധ്യവും കാലാവധി കഴിഞ്ഞ പാലും കണ്ടെത്തി.
കാലവധി കഴിഞ്ഞതും അല്ലാത്തവയും ഒന്നിച്ചു സൂക്ഷിച്ച നിലയിലായിരുന്നു. നടത്തിപ്പുകാരനു കനത്ത പിഴ ചുമത്തുന്നതിന്റെ ഭാഗമായി നോട്ടീസ് നല്കി. പോപ്കോണ് ബില്ലില് തൂക്കം രേഖപ്പെടുത്താത്തതിനും കേസെടുത്തു.
ലീഗല് മെട്രാളജി വകുപ്പ് പിഴയായി ഇതുവരെ 62,000 രൂപ ഈടാക്കി. ഇതില് പോപ്കോണ്, ശീതളപാനീയങ്ങള് വില്പന നടത്തിയതില് വ്യാപകമായി കുറവ് കണ്ടെത്തിയതിനെ തുടര്ന്ന് ലീഗല് മെട്രോളജി ആക്ട് 2009 സെക്ഷന് 30 പ്രകാരം അളവില് കുറവ് വില്പ്പന നടത്തിയതിന് ഇതുവരെ നാലു കേസുകള് രജിസ്റ്റര് ചെയ്തു. പോലീസ് കേസ് രജിസ്റ്റര് ചെയ്ത് നടപടി സ്വീകരിക്കുന്നതു പരിശോധിച്ചുവരുന്നു.
പോപ്കോണിന് 75 ഗ്രാം അളവ് പ്രഖ്യാപിച്ചിരുന്നതില് 25 ഗ്രാം വരെ കുറവും 450 മില്ലിഗ്രാം വരെയും ശീതള പാനീയത്തില് 35 മി.ഗ്രാം വരെയും കുറവു കണ്ടെത്തി. ത്രാസുകള് കൃത്യത ഉറപ്പുവരുത്തി മുദ്രവച്ച് സാക്ഷ്യപ്പെടുത്തി ഉപയോഗിക്കണമെന്നാണു ചട്ടം. ഇതു പാലിക്കാത്തതിനെതിരേ 3 തീയറ്ററുകള്ക്കെതിരെ സെക്ഷന് 24, 33 എന്നിവ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
ലീഗല് മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റീസ് റൂള്സ് 6 (1) പ്രകാരം നിര്ദ്ദിഷ്ട പ്രഖ്യാപനങ്ങള് ഇല്ലാത്ത ഒരു സ്ഥാപനത്തിനെതിരെയും കേസ് രജിസ്റ്റര് ചെയ്തു. അളവ് കൃത്യമായി പറയാതെ ലാര്ജ്, മീഡിയം, സ്മാള് എന്നിങ്ങനെ നോണ് സ്റ്റാന്ഡേര്ഡ് ആയി വില്പ്പന നടത്തുന്നതിന് ലീഗല് മെട്രോളജി ആക്ട് സെക്ഷന് 34 പ്രകാരം ആകെ ഏഴു കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. മള്ട്ടിപ്ലക്സുകളില് മതിയായ രീതിയില് കുടിവെള്ളം വയ്ക്കണമെന്ന് നിര്ദ്ദേശിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട സംഭവത്തിൽ കേസെടുത്ത് പോലീസ്. രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. എസ്സി, എസ്റ്റി വകുപ്പടക്കം ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗവുമായി നേരിട്ട് ബന്ധമില്ലാത്ത പാളയം പ്രദീപ് യോഗത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. രമ്യ ഹരിദാസുമായി അടുത്ത ബന്ധമുള്ളയാളാണ് പാലക്കാട് സ്വദേശിയായ പാളയം പ്രദീപ്. ഇത് ചിലർ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചത്.
യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ എംഎൽഎ രമ്യ ഹരിദാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തു പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചതോടെയാണ് തർക്കം കൂടുതൽ രൂക്ഷമായത്.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു. തന്നെ ക്ഷണിച്ചതുകൊണ്ടാണ് ജില്ലാ പഞ്ചായത്തംഗം സജാദ് എന്നയാളുടെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയപ്പോൾ സജാദും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചു. ഇവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞിരുന്നു.
ബ്ലോക്ക് പഞ്ചായത്തിൽ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ മോശം പ്രചരണം നടത്തുന്ന ആളാണ് സജാദെന്നും രമ്യ ഹരിദാസ് ആരോപിച്ചു.
അതേസമയം, എംഎൽഎ ആക്രമിച്ചെന്നാണ് സജാദിന്റെ ആരോപണം. തന്റെ പരാതിയിൽ പൊലിസ് കേസെടുത്തില്ലെന്നും ഇയാൾ പറഞ്ഞു. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രൊജക്ട് ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു.
യോഗത്തിൽ രമ്യ ഹരിദാസിന്റെ പിഎ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്കു നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതു ചോദ്യംചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എംഎൽഎയും പിഎയും കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി സംസാരിക്കുന്നതിനിടെയാണ് കൈയാങ്കളിയുണ്ടായത്.
Kerala
കൊച്ചി: വഴിയാത്രികരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസ് എടുത്തു. പെരുമ്പടപ്പ്-കളമശേരി റൂട്ടിലോടുന്ന സജിമോൻ എന്ന ബസിലെ ജീവനക്കാരാണ് എറണാകുളം നോർത്തിന് സമീപത്തെ പെട്രോൾ പമ്പിനു സമീപത്തുവച്ച് വഴിയാത്രികരെ കൈയേറ്റം ചെയ്തത്.
യാത്രക്കാരുമായി എത്തിയ ബസ് റോഡിൽ ഒതുക്കി നിർത്തിയശേഷം വഴിയാത്രികരെ ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങ ളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസ് മൂന്ന് ജീവനക്കാർക്കെതിരെ സ്വമേധയാ കേസ് എടുത്തു.
അടുത്തിടെ സമാനമായ രീതിയിൽ ബസ് ജീവനക്കാർ വഴിയാത്രികരെ ആക്രമിച്ചിരുന്നു. ഈ സംഭവത്തിലും പോലീസ് സ്വമേധയാ കേസ് എടുത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
കൊച്ചി: കടവന്ത്ര സൗത്ത് ജനതാ റോഡില് വിദ്യാര്ഥികള് ഏറ്റുമുട്ടിയ സംഭവത്തില് 12 പേര്ക്കെതിരെ പോലീസ് കേസ് എടുത്തു. തേവര സേക്രട്ട് ഹാര്ട്ട് കോളജിലെയും ലോ കോളജിലെയും വിദ്യാര്ഥികളാണ് നടുറോഡില് ഏറ്റുമുട്ടിയത്.
20 ഓളം വിദ്യാര്ഥിള്ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. എസ്എച്ച് കോളജില് നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് തര്ക്കം നടന്നിരുന്നു. ഇതിന്റെ തുടര്ച്ചയായിട്ടായിരുന്നു രാത്രിയിലെ ഏറ്റുമുട്ടല്.
പാലാരിവട്ടം പോലീസില് ലഭിച്ച പരാതിയെ തുടര്ന്നാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാത്രി നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. വർക്കല റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ രണ്ടംഗസംഘം അക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി.
യുവാക്കൾ യാത്രക്കാരെ അസഭ്യം വിളിച്ചത് ഉദ്യോഗസ്ഥൻ തടഞ്ഞതാണ് ആക്രമണത്തിന് പ്രകോപനമായത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥനെ തള്ളി മാറ്റി യുവാക്കൾ ബൈക്കിൽ സ്ഥലത്തുനിന്നും കടന്ന് കളഞ്ഞു.
ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുന്നതായി പോലീസ് അറിയിച്ചു.
Kerala
വടകര: കാഫിര് സ്ക്രീന്ഷോട്ട് കേസില് പ്രതിചേര്ക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുന്കൂര് ജാമ്യം ലഭിച്ചതിനാല് റിബേഷിനെ ചോദ്യം ചെയ്തശേഷം അന്വേഷണ ഉദ്യോഗസ്ഥന് ജാമ്യത്തില് വിട്ടു.
ഇന്നലെ രാവിലെയാണു റിബേഷ് വടകരയിലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരന് മുമ്പാകെ ഹാജരായത്. ചോദ്യംചെയ്യലിനു ഹാജരാകണമെന്നു കാണിച്ച് അന്വേഷണസംഘം റിബേഷിനു നോട്ടീസ് നല്കിയിരുന്നു.
കേസില് ഇതുവരെ മൂന്നുപേര് അറസ്റ്റിലായി. വിവാദ സ്ക്രീന്ഷോട്ട് ആദ്യം വ്യാപകമായി ഷെയര് ചെയ്ത വ്യക്തികളില് ഒരാള് റിബേഷ് രാമകൃഷ്ണനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
റിബേഷ് ഇത് നിരവധി ഗ്രൂപ്പുകളിലേക്ക് ഷെയര് ചെയ്തിട്ടുണ്ട്. ജിതിന് ഭാസ്കര് നിര്മിച്ച കാഫിര് സ്ക്രീന്ഷോട്ട് റിബേഷിനാണ് ആദ്യം അയച്ചത്. റിബേഷ് ഇത് റെഡ് എന്കൗണ്ടേഴ്സ് എന്ന ഗ്രൂപ്പില് പങ്കുവച്ചു.
ഈ ഗ്രൂപ്പില്നിന്ന് സിപിഎം വടകര കണ്ണങ്കുഴി ബ്രാഞ്ച് അംഗം അമല് റെഡ് ബറ്റാലിയനിലേക്ക് ഷെയര് ചെയ്തു. ഈ മൂന്നുപേരുടെയും അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഇവ ഇപ്പോള് ജാമ്യത്തിലാണ്.
District News
ആലുവ: ലഹരിമരുന്നുകൾക്ക് എതിരെയുള്ള ഓപ്പറേഷൻ തൂഫാനമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത 330 കേസുകൾ 390 പേരെ അറസ്റ്റ് ചെയ്തു. അടുത്ത ഘട്ടത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പെരുമ്പാവൂർ സബ് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് -130. അറസ്റ്റിലായവർ-155. ആലുവയിൽ 75 കേസുകളിലായി 101 പേർ അറസ്റ്റിലായി. ഈ കാലയളവിൽ 145 കിലോയോളം കഞ്ചാവും പിടികൂടി. ഇതിൽ 17 കിലോയോളം പെരുമ്പാവൂരിൽ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവാണ്. ഇതുമായി ബന്ധപ്പെട്ട് പ്രധാനപ്രതിയടക്കം ദമ്പതികൾ ഉൾപ്പെടെ പത്തു പേരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ അടക്കം ആറു വാഹനങ്ങൾ പിടികൂടി. തായ്ലൻഡിലേക്ക് ടൂറിസ്റ്റ് വിസയടക്കം എടുത്തുകൊടുത്ത് അവിടെ നിന്നു ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സംഘമാണ് പോലീസ് വലയിലായത്. കടത്തുകാരെ അടക്കം പോലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയായിരുന്നു ഇത്. പിടികൂടിയ കഞ്ചാവിന് 18 കോടിയോളം വില വരും. 35 ഗ്രാം എംഡിഎംഎയാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടിയത്. ഇതിൽ 24 ഗ്രാം അത്താണി ജംഗ്ഷനിൽ വച്ച് കാറിൽ കടത്തുന്നതിനിടയിലാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. 790 ഗ്രാം ഹാഷിഷ് ഓയിലും 200 ഗ്രാം ഹെറോയിനും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടി. ഹെറോയിന് വില്പന സംഘത്തിലെ പ്രധാന കണ്ണിയായ അസം നഗോൺ സ്വദേശി ഷെഫീഖുൽ ഇസ്ലാമിനെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലേക്ക് ഹെറോയിൻ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വിവിധയിടങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. റെസിഡന്റ്സ് അസോസിയേഷൻ, വ്യാപാരികൾ, സന്നദ്ധ സംഘടന ഭാരവാഹികൾ, ക്ലബ്ബുകൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലാണ് റൂറൽ ജില്ലയിൽ ഓപ്പറേഷൻ തൂഫാൻ പദ്ധതി നടക്കുന്നത്.
Kerala
കൊച്ചി: കുറഞ്ഞ വിലയ്ക്ക് ക്രിപ്റ്റോ കറന്സി നല്കാമെന്നു വിശ്വസിപ്പിച്ച് 16 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില് എറണാകുളം നോര്ത്ത് പോലീസ് കേസെടുത്തു.
കണ്ണൂര് സ്വദേശി കൈലാസ്, എറണാകുളം സ്വദേശികളായ വിഷ്ണു, ജെറീഷ് എന്നിവര്ക്കെതിരേയാണ് വിശ്വാസവഞ്ചനയ്ക്കും ചതിക്കും കേസെടുത്തത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷമാല് ഷാജഹാന്റെ പരാതിയിലാണു നടപടി.
കൈലാസും വിഷ്ണുവും ജെറീഷും ചേര്ന്നുണ്ടാക്കിയ തട്ടിപ്പുകമ്പനിയുടെ രേഖകള് കാണിച്ചു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. യുഎസ്ഡിടി എന്ന ക്രിപ്റ്റോ കറന്സി കുറഞ്ഞ വിലയ്ക്കു നല്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ 14 മുതല് 16 വരെ മൊത്തം 16,54,000 രൂപയാണ് പ്രതികള് വാങ്ങിയത്. ക്രിപ്റ്റോ കറന്സി ലഭിക്കാത്തതിനെത്തുടര്ന്ന് കോട്ടയം സ്വദേശി പ്രതികളുമായി ബന്ധപ്പെട്ടെങ്കിലും പ്രതികള് കടന്നുകളഞ്ഞതായി ബോധ്യമായതിനെത്തുടർന്ന് പോലീസില് പരാതി നല്കുകയായിരുന്നു.
Kerala
കാസർഗോഡ്: പ്ലസ് വൺ പ്രവേശനോത്സവത്തിനു തൊട്ടുപിന്നാലെ റാഗിംഗുമായി ബന്ധപ്പെട്ട് ജില്ലയിൽ മൂന്നു സ്കൂളുകളിൽ സംഘർഷം. എടനീർ, ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ വിദ്യാർഥികൾക്കും കുമ്പളയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്കുമാണ് സീനിയർ വിദ്യാർഥികളുടെ മർദനമേറ്റത്.
എടനീർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയെ തടഞ്ഞുനിർത്തി കൈപിടിച്ചു തിരിക്കുകയും തുടർന്ന് തള്ളി നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന പരാതിയിൽ 20 പ്ലസ്ടു വിദ്യാർഥികൾക്കെതിരേ വിദ്യാനഗർ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം.
ഇന്നലെ രാവിലെയാണ് ബെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി അക്രമത്തിനിരയായത്. ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ ഇട്ടില്ലെന്നുപറഞ്ഞ് നാലു പ്ലസ്ടു വിദ്യാർഥികൾ ചേർന്ന് തടഞ്ഞുനിർത്തി അടിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തതായാണ് പരാതി. മർദനമേറ്റ കുട്ടിയെ മുള്ളേരിയയിലെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. തുടർന്ന് വിദ്യാർഥിയും സ്കൂൾ അധികൃതരും ആദൂർ പോലീസിൽ പരാതി നൽകി.
ചൊവ്വാഴ്ച ഈ സ്കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ബസിനകത്തുവച്ച് സംഘർഷമുണ്ടായിരുന്നു. തുടർന്ന് ബുധനാഴ്ച പ്ലസ്ടു വിദ്യാർഥികൾക്ക് അവധി നൽകിയിരുന്നു. ഇന്നലെ ഇവർ തിരിച്ചെത്തിയതിനു പിന്നാലെയാണു വീണ്ടും സംഘർഷമുണ്ടായത്.
കുമ്പളയിൽ സ്കൂൾവിട്ടു മടങ്ങുകയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസുകാർ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. കുട്ടിയെ മർദിക്കുകയും താക്കോൽകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതി.
Kerala
ഹരിപ്പാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സാമൂഹ മാധ്യമത്തിൽ കമന്റിട്ടയാൾക്കെതിരെ കേസെടുത്ത് പോലീസ്. ഒരു വാർത്താ മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമന്റിട്ട ആർഎസ്എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് കേസെടുത്തത്.
ഹരിപ്പാട് പോലീസ് ഈ കേസെടുത്തത്. ക്രിമിനൽ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിന്റെ ഫേസ്ബുക്ക് കമന്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പോലീസ് കാണിച്ചാൽ അതു നീതിന്യായ വ്യവസ്ഥയ്ക്കു കൂടുതൽ കരുത്താകുമെന്നായിരുന്നു കമന്റിലെ ഉള്ളടക്കം.
കാര്യങ്ങൾ വിശദീകരിക്കുക എന്നതിനപ്പുറം അധിക്ഷേപകരമായോ മോശമായോ ഉള്ള യാതൊരു പരാമർശങ്ങളും ഈ കമന്റിൽ ഇല്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ, ഈ കമന്റ് ആഭ്യന്തരമന്ത്രിയുടെ കീർത്തിക്കു ഹാനികരമാണെന്നാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ അനിൽകുമാറിന്റെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Kerala
കൊല്ലം: പുകവലി ചോദ്യം ചെയ്തതിന് രോഗിയുടെ കൂട്ടിരിപ്പുകാരൻ നഴ്സിനോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. കൊല്ലം ജില്ലാ ആശുപത്രിയിലെ എംഎം വാർഡിലാണ് സംഭവം നടന്നത്.
ആശുപത്രി കെട്ടിടത്തിൽ നിന്ന് പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നഴ്സ് ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ നഴ്സിന്റെ മുഖത്തേക്ക് പുക ഊതി വിടുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
ആശുപത്രിയ്ക്കുള്ളിൽ നിന്ന് പുറത്ത് വന്നാൽ കായികമായി കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ആരോഗ്യ പ്രവർത്തകയുടെ പരാതിയിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.
ആരോഗ്യ സംരക്ഷണ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നഴ്സിനെ അസഭ്യം പറഞ്ഞു, ആശുപത്രിയ്ക്ക് അകത്ത് പുകവലി നടത്തി എന്നിവയും ഇതിൽ ഉൾപ്പെടും.
Kerala
കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയില് കോണ്ഗ്രസ് പ്രവര്ത്തകനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ആദം കുട്ടി എന്നയാള്ക്കെതിരെയാണ് കേസെടുത്തത്.
കെഎസ്ആര്ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്ഐ തടയും എന്ന് റഹീമിന്റെ ഫോട്ടോ ഉള്പ്പെടുത്തി പ്രചരിപ്പിച്ചതിനാണ് കേസ്. കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പേരാമ്പ്ര വള്ളിക്കുന്ന് സ്വദേശിയാണ് ആദംകുട്ടി. ഈ മാസം 12നാണ് റഹീമിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്.
മുൻപും എ.എ. റഹീം എംപിക്കെതിരെ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. കാഫിര് സ്ക്രീന്ഷോട്ട് നിര്മിക്കാന് ആഹ്വാനം ചെയ്തത് റഹീമാണെന്ന് പ്രതി ജിതിന് ഭാസ്കര് മൊഴി നല്കിയെന്നും വ്യാജ പ്രചരണമുണ്ടായി.
അഗസ്റ്റിന് ചെറുപുഴ, സാജന് അല്ഫോണ്സ് എന്നീ പ്രൊഫൈലുകളില് നിന്നായിരുന്നു പോസ്റ്റ്. ഇതിലും റഹീം പരാതി നല്കിയിരുന്നു. ഓപ്പറേഷന് തൂഫാനെതിരെ എ.എ. റഹീം രംഗത്തു വന്നു എന്ന വ്യാജ പ്രചരണവും നടന്നിരുന്നു. ഇതില് പരാതി നല്കിയതിനെ തുടര്ന്ന് ശ്രീകാന്ത് പള്ളിത്തോട്, റിയാസ് തത്തോത്ത് എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം ഓപ്പറേഷൻ തൂഫാനിലൂടെ 2954 കേസുകൾ രജിസ്റ്റർ ചെയ്തെന്നു മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്നുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ടു സംസ്ഥാനത്താകെ 3176 പേരെ അറസ്റ്റു ചെയ്തു.
കൂടാതെ പുകയില ഉത്പന്നങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സിഒടിപിഎ നിയമപ്രകാരം 1421 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്തെ 84 പോലീസ് സബ് ഡിവിഷനുകളിലായി പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
▲അഴിമതി: ഉദ്യോഗസ്ഥരെ പിടിക്കുന്നതിനു ട്രാപ്പ് കേസുകൾ രജിസ്റ്റർ ചെയ്തു വരുന്നു
അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ പിടിക്കുന്നതിലേക്കായി ട്രാപ്പ് കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്തു വരികയാണെന്നു മന്ത്രി രമേശ് ചെന്നിത്തല. അഴിമതി സംബന്ധമായ വിവരങ്ങൾ പൊതുജനങ്ങൾക്കു യഥാസമയം വിജിലൻസ് ആസ്ഥാനത്ത് അറിയിക്കുന്നതിലേക്കായി 1064 എന്ന ട്രോൾ -ഫ്രീ നന്പർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
▲വിജിലൻസ് മാന്വൽ അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്പു പരിഷ്കരിക്കും
വിജിലൻസ് മാന്വൽ അടുത്ത നിയമസഭാ സമ്മേളനത്തിനു മുന്പായി പരിഷ്കരിക്കുമെന്നു മന്ത്രി രമേശ് ചെന്നിത്തല. നിലവിലുള്ള വിജിലൻസ് മാന്വലിന്റെ പോരായ്മകൾ സർക്കാർ പരിശോധിച്ചു വരികയാണെന്നും കാലാനുസൃതമായ മാറ്റങ്ങൾ വിജിലൻസ് വകുപ്പിലും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Kerala
കോഴിക്കോട്: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ ഫേസ്ബുക്കില് വിദ്വേഷ കമന്റിട്ട സിപിഎം പ്രവര്ത്തകനെതിരെ കേസെടുത്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെ ആണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്.
കെ. മുരളീധരന്റെ വാര്ത്താ സമ്മേളനത്തിന്റെ വാര്ത്തക്ക് താഴെ ആയിരുന്നു കമന്റ്. കെ.മുരളീധരനെ കിങ്ങിണി മോന് എന്ന് വിളിച്ച് ആക്ഷേപിക്കുക ആയിരുന്നു. താമരശേരി പോലീസ് ആണ് കേസെടുത്തത്. കോണ്ഗ്രസ് നേതാവ് നല്കിയ പരാതിയിലാണ് പോലീസ് നടപടി.
Kerala
വൈപ്പിന്: കറണ്ട് പോയതിനെ തുടര്ന്ന് ലൈന്മാനെ ആക്രമിച്ച സംഭവത്തില് മൂന്ന് പേര്ക്കെതിരെ എറണാകുളം ഞാറക്കല് പോലീസ് കേസ് എടുത്തു. മാലിപ്പുറം കര്ത്തേടം സ്വദേശികളായ സനോജ്, നിബി, നിക്സണ് എന്നിവര്ക്കെതിരെയാണ് കേസ് എടുത്തത്.
മാലിപ്പുറം കെഎസ്ഇബി ഓഫീസിലെ ലൈന്മാനായ അലക്സാണ്ടര് പ്രതീഷിനെ (45) ആണ് മൂന്നംഗ സംഘം ആക്രമിച്ചത്. ഫീല്ഡിലെ ജോലി കഴിഞ്ഞു ഓഫീസിലേക്ക് മടങ്ങുകയായിരുന്ന അലക്സാണ്ടര് പ്രതീഷിനെ കര്ത്തേടം ഭാഗത്ത് വഴിയില് തടഞ്ഞു നിര്ത്തി കറണ്ട് ഇല്ലാത്തത് എന്താണ് എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതിയില് പറയുന്നത്.
Kerala
ആലപ്പുഴ: ഹരിപ്പാട്ടെ ഫുട്ബോൾ വിളംബര ജാഥയുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ഹരിപ്പാട് പോലീസ് ആണ് കേസെടുത്തത്.
പൊതുജനശല്യം ഉണ്ടാക്കി, ഉച്ചഭാഷിണിയിലൂടെ ശബ്ദമലിനീകരണം, ദേശീയപാതയിൽ അന്യായമായി സംഘം ചേർന്നു, വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഡിവൈഎഫ്ഐ വിളംബര ജാഥ തടഞ്ഞത്.
മുൻകൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐയുടെ ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ പൊലീസ് തടഞ്ഞത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ഹരിപ്പാടാണ് സംഭവം.
ജാഥ തടഞ്ഞതിനെ തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും ഹരിപ്പാട് എസ്ഐ ബാബുജിയും തമ്മിൽ നടുറോഡിൽ പരസ്യമായി കൊമ്പുകോർത്തു. ഇത് പ്രവർത്തകരും പൊലീസും തമ്മിലുള്ള വലിയ വാക്കുതർക്കത്തിലേക്കും സംഘർഷാവസ്ഥയിലേക്കും വഴിമാറി.
ഹരിപ്പാട് ടൗൺഹാളിൽ നിന്നും ആവേശത്തോടെ ആരംഭിച്ച വിളംബര ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോഴാണ് എസ്ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്. ഡിവൈഎഫ്ഐ ജാഥയ്ക്ക് കുറുകെ പോലീസ് ജീപ്പ് വട്ടംവെച്ചാണ് തടഞ്ഞതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു.
പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികൾ തുടരുകയാണെങ്കിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വഴിയിൽ തടയുമെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ഭീഷണി മുഴക്കി.
Kerala
കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ പേരിൽ തട്ടിപ്പ് നടത്തിയ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം.
എറണാകുളം സ്വദേശികളായ ദിൽന അഞ്ചു, അഭിഷേക്, ജോഷി ജോർജ് എന്നിവർക്കെതിരെയാണ് കേസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കേസ് എടുത്തത്. ഡിസംബർ 20 മുതൽ മേയ് 30 വരെ പല തവണകളായി 97 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
ഷെയര് ട്രേഡിംഗ് നടത്തിയാല് കുറഞ്ഞ സമയത്തിനുള്ളില് വന് ലാഭമുണ്ടാക്കാമെന്നും അതിനാവശ്യമായ എല്ലാ നിര്ദേശങ്ങളും നല്കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പരാതികള് ഉയർന്നുവരുന്നുണ്ട്.
District News
ഇരിങ്ങാലക്കുട: തൂഫാന് ദ നാര്ക്കോ ഹണ്ട് സ്പെഷല് ഡ്രൈവിന്റെ ഭാഗമായി പരിശോധന കടുപ്പിച്ചു. ബാലനീതി നിയമത്തിലെ ജാമ്യമില്ലാവകുപ്പ് കൂട്ടിച്ചേര്ത്ത് ആറു കേസുകളും മയക്കുമരുന്ന് ഉപയോഗിച്ചതിന് എട്ട് കേസുകളുമാണ് രജിസ്റ്റര് ചെയ്തത്.
കാറളം പുല്ലത്തറ സ്വദേശി പെരുമ്പുള്ളി വീട്ടില് സുമേഷ്(47), വയനാട് നെടുംപാല ഉപ്പുപാറ സ്വദേശി തട്ടാരത്തുപി വീട്ടില് ജിത്തു(21), മറ്റത്തൂര് വില്ലേജ്, മാങ്കുറ്റിപ്പാടം സ്വദേശി പള്ളത്ത് വീട്ടില് അഭിലാഷ്(33), കൊടുങ്ങല്ലൂര് സുനാമി ഉന്നതി സ്വദേശി മന്നശ്ശേരിവീട്ടില് ജോണ്സണ്(22), തിരുപഴഞ്ചേരി സ്വദേശി കൂന്തറവീട്ടില് രാഹുല്(21), നെടുമ്പാള് സ്വദേശി തൊഴുക്കാട്ടു വീട്ടില് ബാബു (55) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷല് സ്ക്വാഡായ ഡാന്സാഫ് ടീമിലെ പോലീസ് ഉദ്യോഗസ്ഥരും കൊടുങ്ങല്ലൂര്, മതിലകം, കൈപ്പമംഗലം, വലപ്പാട്, ഇരിങ്ങാലക്കുട, ചേര്പ്പ്, കാട്ടൂര്, വെള്ളിക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാരും മറ്റ് പോലീസുദ്യോഗസ്ഥരുമാണ് അന്വേഷണസംഘങ്ങളിലുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്. സംഭവത്തിൽ അയിലം സ്വദേശി സജിക്കെതിരെ പോലീസ് കേസെടുത്തു.
കുഞ്ഞിന്റെ തല ചുമരിലിടിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്രൂരമായ മർദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ ഉണ്ടായിരിക്കുന്നത്.
അയിലം നെല്ലിമൂട് സ്വദേശിയായ സജി കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഇക്കാലമത്രയും യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു എന്നിങ്ങനെയാണ് സജി പറയുന്ന കാരണങ്ങൾ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
Kerala
കണ്ണൂര്: വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാതിയില് കേസെടുത്തു. അഡ്വ. കെ.ജെ. ജോസഫ്, അബ്ദുള് ഖാദര് എന്നിവര്ക്കെതിരെയാണ് കേസെടുത്തത്. കണ്ണൂര് എംപി കെ. സുധാകരന് നിയമസഭ തെരഞ്ഞെടുപ്പില് സീറ്റ് നല്കരുതെന്നാവശ്യപ്പെട്ട് എഐസിസി അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെക്ക് സണ്ണി ജോസഫ് കത്ത് നല്കി എന്ന തരത്തിലായിരുന്നു പ്രചരണം.
രണ്ട് പേരുടെയും ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു പ്രചരണം. സണ്ണി ജോസഫിന്റെ പരാതിയില് സൈബര് പോലീസ് ആണ് കേസെടുത്തത്. കണ്ണൂര് നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്ഹെഡില് നിന്ന് കത്ത് പോയെന്ന തരത്തില് സമൂഹമാധ്യമത്തില് പ്രചരിക്കുന്ന വാര്ത്ത വ്യാജമാണെന്നാണ് പരാതിയില് പറയുന്നത്.
മണ്ഡലത്തില് ടി.ഒ. മോഹനനെ പിന്തുണച്ചും കെ. സുധാകരന്റെ വിജയസാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചും എഐസിസി അധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയ്ക്ക് കെപിസിസിയുടെ ലെറ്റര്ഹെഡില് നിന്ന് കത്ത് നല്കിയെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിലാണ് സണ്ണി ജോസഫിന്റെ ലെറ്റര്പാഡില് തയ്യാറാക്കിയ കത്ത് പ്രചരിക്കുന്നത്.
Kerala
തിരുവനന്തപുരം: പാറശാലയിൽ കെഎസ്ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് പാറശാല പോലീസ് കേസെടുത്തിരിക്കുന്നത്.
കുഴഞ്ഞുവീണ ഉടൻ സന്തോഷിനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ നൽകിയില്ല എന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചിരുന്നു. സന്തോഷിന്റെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പാറശാല താലൂക്ക് ആശുപത്രിയുടെ അനാസ്ഥയ്ക്കെതിരെ സന്തോഷിന്റെ മൃതദേഹവുമായി അമ്പൂരിയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സഹപ്രവർത്തകർ അറിയിച്ചു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ഗുരുതര ചട്ടലംഘനവുമായി ബന്ധപ്പെട്ടു പോലീസ് 180 കേസുകൾ എടുത്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.
പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് 8.6 ലക്ഷം പരാതികൾ ലഭിച്ചു.1200 പേർക്കെതിരേ നടപടിയെടുത്തു. സമൂഹമാധ്യമത്തിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ട് 3387 പരാതികൾ ലഭിച്ചു. 46 എഫ്ഐആറുകൾ സൈബർ പോലീസ് രജിസ്റ്റർ ചെയ്തു.
അഭിപ്രായ സർവേയുമായി ബന്ധപ്പെട്ടു വോട്ടെടുപ്പു ദിവസം വൈകുന്നേരം ആറു വരെ നിരോധനമുണ്ടാകും. എക് സിറ്റ് പോളിന് അവസാനഘട്ട വോട്ടെടുപ്പു നടക്കുന്ന ഏപ്രിൽ 29നു വൈകുന്നേരം 6.30 വരെ നിയന്ത്രണവുമുണ്ടാകും.
ഇന്നലെ വൈകുന്നേരം മുതൽ മദ്യനിരോധനം നിലവിൽ വന്നു. നാളെ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കില്ല.
Kerala
കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരില് വാടകവീട്ടില് അനുമതിയില്ലാതെ പ്രവര്ത്തിച്ചിരുന്ന പടക്കനിര്മാണ കേന്ദ്രത്തിലെ സ്ഫോടനത്തിൽ കേസെടുത്തു. വീട് വാടകയ്ക്കെടുത്ത വിഷ്ണുവിനെതിരെയാണ് മനപൂര്വ്വമല്ലാത്ത നരഹത്യ ഉള്പ്പെടെയുള്ള വകുപ്പുകള് ചുമത്തി കുന്ദമംഗലം പോലീസ് കേസെടുത്തത്.
വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് അഞ്ചുപേരാണ് വീട്ടില് ഉണ്ടായിരുന്നതെന്നും പടക്കനിര്മ്മാണ കേന്ദ്രം പ്രവര്ത്തിക്കാന് അനുമതിക്കായി അപേക്ഷ നല്കിയിരുന്നുവെന്നും ചോദ്യം ചെയ്യലില് വിഷ്ണു പൊലീസിനോട് പറഞ്ഞു.
വിഷ്ണുവും ഭാര്യ സിമിയുമാണ് വീട് വാടകയ്ക്ക് എടുത്തത്. സ്ഫോടനത്തില് പരിക്കേറ്റ് ചികിത്സയില് തുടരുന്ന സിമി ഒന്നരമാസം ഗര്ഭിണിയാണ്.
അനുമതിയില്ലാതെയാണ് പടക്കനിര്മാണ കേന്ദ്രം പ്രവര്ത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. വീടിനുള്ളില് വെടിമരുന്ന് ശേഖരവും കണ്ടെത്തിയിരുന്നു. പടക്കനിര്മാണത്തിന് അനുമതിയുണ്ടെന്ന് പ്രദേശവാസികളെ വിശ്വസിപ്പിച്ചായിരുന്നു നിര്മാണം നടന്നിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി 9.45ഓടെയായിരുന്നു രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനമുണ്ടായത്. രാമനാട്ടുകര സ്വദേശി രാഹുല് (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരന് രാഹുല് (27) എന്നിവരാണ് മരിച്ചത്.
Kerala
തൃശൂർ: ഒളരിയിൽ വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. തൃശൂർ വെസ്റ്റ് പോലീസാണ് കേസെടുത്തത്.
കിറ്റുകൾ ഓർഡർ ചെയ്ത രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഇയാൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 900 രൂപ വിലയുള്ള 26 കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് ഇലക്ഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടിയത്.
തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ നിന്ന് അമ്പതോളം പേർ കിറ്റ് വാങ്ങിയെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുള്ളത്. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബിജെപി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയത് എന്നും സിപിഎം ആരോപിക്കുന്നു.
Kerala
മലപ്പുറം: തവനൂരില് യുഡിഎഫ് സ്ഥാനാര്ഥിയെ വിജയിപ്പിച്ചാല് സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിക്കെതിരെ കേസെടുത്തു. തിരൂര് എസ്എച്ച്ഒയ്ക്കാണ് അന്വേഷണ ചുമതല.
മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസെടുത്തത്. പ്രസംഗത്തില് നേരത്തെ ജില്ലാ കളക്ടര് റിപ്പോര്ട്ട് തേടിയിരുന്നു.
തവനൂരിലെ തെരഞ്ഞെടുപ്പ് കണ്വന്ഷനിലായിരുന്നു. പതിനഞ്ച് ദിവസത്തെ ഗള്ഫ് യാത്രയാണ് ബാവ ഹാജി ഓഫര് ചെയ്തിരിക്കുന്നത്. വിഎസ് ജോയ്ക്ക് ഏറ്റവും കൂടുതല് ലീഡ് നല്കുന്ന കമ്മിറ്റിക്കാണ് ഗള്ഫ് യാത്രയ്ക്കുള്ള ഭാഗ്യം ഉണ്ടാകുക.
15 ദിവസത്തെ താമസം, പോക്കിനും വരവിനുമുള്ള ടിക്കറ്റ് അടക്കമുള്ള സമ്പൂര്ണ പാക്കേജായിരുന്നു ബാവ ഹാജിയുടെ ഓഫര്.
Kerala
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കേസെടുത്ത് പോലീസ്. പീഡനം, എസ്സി- എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്.
നിലവിൽ ഒളിവിലാണ് പ്രശോഭ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്.
മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രശോഭിനെതിരെ കേസെടുത്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം തമ്പാനൂർ പോലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മരിച്ച കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.കെ. വിജിഷയുടെ സംസ്കാരം ബുധനാഴ്ചയാണ്.
അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വിജിഷയുടെ കുടുംബത്തിന്റെ ആരോപണം. വിജിഷയും വിജിഷയോടൊപ്പം പൊങ്കാലയ്ക്ക് പോയ മറ്റുള്ളവരും ഇക്കാര്യം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഉണ്ടായില്ല.
വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും വിജിഷയുടെ ഭർത്താവ് ദിനേശ് കുമാർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്ന വിജിഷയെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിജിഷ മരിച്ചത്.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് മാനവീയം വീഥിയിൽ യുവതിയും ആൺസുഹൃത്തും തമ്മിലടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് മ്യൂസിയം പോലീസ് കേസെടുത്തത്.
വീഡിയോയിൽ ഉണ്ടായിരുന്ന യുവതീ യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനും ഇയാളുടെ കാമുകിയായ എറണാകുളം സ്വദേശിനിയായ യുവതിയുമാണ് ആളുകൾ നോക്കി നിൽക്കെ തമ്മിലടിച്ചത്.
ഇരുവരും മാനവീയത്തിൽ കണ്ട് സുഹൃത്തുക്കളയവരാണ്. പിന്നീട് ഇവർ പ്രണയത്തിലായി. എന്നാൽ യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞ യുവതി മദ്യപിച്ചെത്തിയ ശേഷം യുവാവുമായി വാക്കു തർക്കമായി. പിന്നാലെ ഇത് തമ്മിലടിയിൽ കലാശിക്കുകയുമായിരുന്നു.
യുവാവും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഡിയോ വൈറലായതോടെ രണ്ട് പേരെയും മ്യൂസിയം പോലീസ് വിളിച്ചു വരുത്തി. എന്നാൽ സംഭവത്തിൽ രണ്ട് പേർക്കും പരാതിയില്ലെന്ന് ഇവർ പോലീസോട് പറഞ്ഞു.
എന്നാൽ പൊതുസ്ഥലത്ത് അടിയുണ്ടാക്കിയതിന് ഇവർക്കെതിരെ മ്യൂസിയം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നാവശ്യപ്പെട്ട് രണ്ട് പേരെയും പൊലീസ് പറഞ്ഞയച്ചു.
കഴിഞ്ഞ ദിവസമാണ് രാത്രിയോടെയായിരുന്നു സംഭവം. വഴിയിലും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്.
ഒപ്പം നിൽക്കുന്നവർ പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. മാനവീയം വീഥിയില് തന്നെ പോലീസ് പോസ്റ്റ് ഉണ്ടെങ്കിലും ഒരു പോലീസുകാരന് പോലും സ്ഥലത്തെത്തിയില്ല. പിന്നീട് നാട്ടുകാര് തന്നെ ഇരുവരേയും പിടിച്ചു മാറ്റുകയായിരുന്നു.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്ജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രതിഷേധത്തില് 25 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോണ്ഗ്രസ് ജില്ലാ അധ്യക്ഷന് നേമം ഷെജീര് അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്.
പൊതുമുതല് നശിപ്പിക്കല്, ഔദ്യോഗിക കൃത്യനിര്വഹണം തടസ്സപ്പെടുത്തല്, പൊലീസുകാരെ അതിക്രമിക്കുക തുടങ്ങിയ വകുപ്പുകള് ചേര്ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കന്റോൺമെന്റ് പോലീസിന്റേതാണ് നടപടി. അഞ്ച് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു മന്ത്രി വീണാ ജോര്ജിന്റെ ഔദ്യോഗിക വസതിയിലേയ്ക്ക് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് പ്രതിഷേധമാര്ച്ച് നടത്തിയത്. വണ്ടാനം മെഡിക്കല് കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവര്ത്തകര് വീടിന്റെ വാതിലിന് മുന്നില് റീത്ത് വച്ചിരുന്നു. വസതിക്ക് മുന്നില് രണ്ട് പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതല് പോലീസുകാര് സ്ഥലത്തേയ്ക്ക് എത്തി. ഇതിനിടെ പ്രവര്ത്തകര് വീടിന് മുന്നില് കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റില് കരിങ്കൊടി തൂക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരും തമ്മില് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവര്ത്തകര് വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാര് ശ്രമിച്ചു. ഇതോടെ പോലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഇതിനിടെ പ്രവര്ത്തകര് വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞിരുന്നു.
തുടർന്ന് പ്രവര്ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തില് കയറ്റി. ഈ സമയം നേമം ഷജീര് അടക്കമുള്ള പ്രവര്ത്തകര് പോലീസ് വാഹനത്തിന് മുന്നില് കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവര്ത്തകര് ഉപരോധിക്കുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: അഞ്ചു വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ 59 കാരി ഉഷയുടെ വയറിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യാൻ 2021 മേയ് 10 നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
വീട്ടിലെത്തിയ ശേഷം കടുത്ത വേദനയും തുടർച്ചയായ രക്തസ്രാവവുമുണ്ടായി. വർഷങ്ങളോളം മരുന്ന് കഴിക്കുകയായിരുന്നു. ഒടുവിൽ ഒരു യൂറോളജി ഡോക്ടറാണ് വയറ്റിൽ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.
National
ന്യൂഡൽഹി: നന്ദ് നഗരിയിലെ സ്കൂൾ പരിസരത്ത് യുവാവ് വെടിയേറ്റ് മരിച്ചു. ബെയ്ഡ് സ്കൂൾ പരിസരത്താണ് സംഭവം.
35 വയസുകാരനായ മുഹമ്മദ് ഉമർ ദിൻ ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് മുഹമ്മദ് ഉമറിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്തതായും മുഹമ്മദ് ഉമറിനെ വെടിവച്ചവരെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.
National
ന്യൂഡല്ഹി: 1872ലെ ഇന്ത്യന് ക്രിസ്ത്യന് മാര്യേജ് ആക്ടിനു (ഐസിഎം) കീഴില് നടന്ന വിവാഹങ്ങള് സംസ്ഥാന അധികാരികള് നിര്ബന്ധമായും രജിസ്റ്റര് ചെയ്യണമെന്ന സുപ്രധാന ഉത്തരവുമായി രാജസ്ഥാന് ഹൈക്കോടതി.
രാജസ്ഥാനില് വിവാഹങ്ങള് രജിസ്റ്റര് ചെയ്യാനുള്ള നിയമങ്ങളായ 2009ലെ രാജസ്ഥാന് നിര്ബന്ധ വിവാഹ രജിസ്ട്രേഷന് ആക്ടും (ആര്സിഎംആര്) ഐസിഎം ആക്ടും തമ്മില് ക്രൈസ്തവര്ക്ക് നിലനിന്നിരുന്ന ആശയക്കുഴപ്പമാണ് കോടതി ഉത്തരവിലൂടെ ഇല്ലാതായത്.
ഐസിഎം ആക്ടും 2009 ലെ ആര്സിഎംആര് ആക്ടും തമ്മില് പ്രകടമായ പൊരുത്തക്കേടുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയ കോടതി ആര്സിഎംആര് ആക്ടില്നിന്ന് ക്രിസ്ത്യന് വിവാഹങ്ങളെ ഉള്പ്പെടുത്താതിരുന്നത് "ഒഴിവാക്കല്’ എന്നതിനേക്കാളുപരി "സംരക്ഷിക്കാനുള്ള’ സംവിധാനത്തിനായിരുന്നുവെന്ന് കൂട്ടിച്ചേര്ത്തു.
ജയ്പൂരിലെ വികാരിയായ ഫാ. പോള്, സൂസന് മാത്യു എന്ന അഭിഭാഷക മുഖേന നല്കിയ പൊതുതാത്പര്യ ഹര്ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നേരത്തെ ക്രൈസ്തവ വിവാഹങ്ങള് സംസ്ഥാനത്തിന്റെ വിവാഹരജിസ്ട്രേഷനുകളുടെ പരിധിയില് വരാതിരുന്നതിനാല് വീസ പോലെയുള്ള പൗരത്വരേഖകള്ക്ക് തടസം നേരിട്ടിരുന്നുവെന്നും പുതിയ ഉത്തരവിലൂടെ ഈ സങ്കീര്ണത ഇല്ലാതായെന്നും സൂസന് പറഞ്ഞു.
Kerala
തിരുവനന്തപുരം: നഗരൂരിൽ എസ്ഐയെ പോലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. നഗരൂരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നഗരൂർ എസ്ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സിപിഓ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേർന്ന് മർദിച്ചത്.
നഗരൂരിൽ ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയ ചന്ദു അടക്കം ഉള്ളവരെ പോലീസ് പിടിച്ചു മാറ്റിയിരുന്നു. ഗാനമേള കഴിഞ്ഞ ശേഷം ചന്ദുവും സഹോദരനും നാട്ടുകാരും ചേർന്ന് പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
എസ്ഐ അൻസറിനെ ഓടയിലേക്ക് തള്ളിയിട്ടു. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് തന്നെ ചന്ദുവും സഹോദരനും അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റടിയിലെടുത്തു. ഇവർക്കെതിരെ പോലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും കേസെടുത്തു.
Kerala
പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിനിമാ ഷൂട്ടിംഗ് നടത്തിയതിന് സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയതിന് വനംവകുപ്പാണ് കേസെടുത്തത്.
പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
പമ്പയിൽ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകന്റെ വാദം.
National
പാറ്റ്ന: ബിഹാറിലെ ഹൈവേയിൽ അപകടകരമായ ബൈക്ക് യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് ട്രാഫിക്ക് പോലീസ്. യുവാക്കൾ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രാഫിക്ക് പോലീസ് കേസെടുത്തത്.
തിരക്കേറിയ റോഡിൽ അപകടമുണ്ടാകുന്ന തരത്തിൽ യുവാക്കൾ ബൈക്കോടിക്കുന്നതും ഒരു പോലീസ് വാഹനത്തെ പേടികൂടാതെ മറികടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗത്തിൽ പായുന്ന രണ്ട് ബൈക്കുകളിൽ ഇരു കൈകളും ചേർത്ത് പിടിച്ച് സീറ്റിൽ നിന്നു കൊണ്ട് ബൈക്കോടിക്കുന്ന യുവാക്കൾ പോലീസ് വാഹനത്തെ ധൈര്യത്തോടെ മറികടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിഹാർ പോലീസിനെതിരെ നിരവധി ആളുകൾ രംഗത്തെത്തി. ബിഹാറിലെ ആളുകൾക്ക് പോലീസിനെ ഭയമില്ലാതെയായെന്നും അതുകൊണ്ടാണ് അപകടരമായ രീതിയിൽ യുവാക്കൾ ബൈക്ക് ഓടിക്കുന്നതെന്ന് പലരും വിമർശിച്ചു. പോലീസ് ഇതോക്കെ വെറുതെ കണ്ടിരിക്കുമോ അതോ നടപടിയെടുക്കുമോയെന്നും പലരും ചോദിച്ചു.
Kerala
മലപ്പുറം: നിലമ്പൂരിൽ നടുറോഡിൽ ബസ് ജീവനക്കാർ ഏറ്റുമുട്ടി. ഒരേ റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് സമയത്തെ ചൊല്ലി തമ്മിലടിച്ചത്. സംഭവത്തിൽ നിലമ്പൂര് പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. നിലമ്പൂര് വഴി കരുളായിയിലേയ്ക്ക് തിരിച്ച ബസിലെ ജീവനക്കാരും നിലമ്പൂര് വഴി വഴിക്കടവിലേയ്ക്ക് പോയ ബസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.
നിലമ്പൂര് ബസ് സ്റ്റാന്ഡിന് മുൻവശത്തെ റോഡിലായിരുന്നു അടിപിടി. തര്ക്കം രൂക്ഷമായതോടെ ഗതാഗതം തടസപ്പെട്ടു. തുടര്ന്ന് പോലീസുകാര് സ്ഥലത്തെത്തി ജീവനക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. പിന്നീട് ഇരു ബസുകളിലേയും ജീവനക്കാരെ പ്രതി ചേര്ത്ത് കേസെടുക്കുകയായിരുന്നു.
ആറുപേര്ക്കെതിരെയാണ് എഫ്ഐആറ് രജിസ്റ്റർ ചെയ്തത്. പൊതുമധ്യത്തിൽ സംഘം ചേര്ന്ന് തല്ലുകൂടൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ഗതാഗത തടസമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. രണ്ടു ബസുകളും പോലീസ് കസ്റ്റഡിയിലുമെടുത്തു.
Kerala
ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്. ആശുപത്രി അധികൃതർക്കെതിരെ ചികിത്സ പിഴവിനാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 125, 106(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യൂണിറ്റ് ജീവനക്കാർ എന്നിവർ പ്രതികളാകും. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പുതിയ മെഡിക്കൽ ബോർഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ഡയാലിസിസ് ചെയ്ത രണ്ട് പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡയാലിസിനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടിയിരുന്നു.
കഴിഞ്ഞ ഡിസംബര് 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്തു മടങ്ങിയ 26 പേരിൽ ആറു പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്ക് വിധേയരാക്കി.
ഹരിപ്പാട് സ്വദേശി 60 കാരനായ രാമചന്ദ്രൻ, കായംകുളം സ്വദേശി മജീദ് എന്നിവരാണ് മരിച്ചത്. ഡയാലിസിസ് സെന്ററിലെ അണുബാധയാണ് മരണകാരണമെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും ആശുപത്രിയിൽ നിന്ന് ഒരു പരിഗണനയും ലഭിച്ചില്ലെന്നും മരിച്ച രാമചന്ദ്രന്റെ കുടുംബം ആരോപിച്ചിരുന്നു.
ഡയാലിസിസ് ഉപകരണങ്ങൾ, വെള്ളം എന്നിവ പരിശോധിച്ചെങ്കിലും അണുബാധ കണ്ടെത്താനായില്ലെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. സ്ഥലം എംഎൽഎയായ രമേശ് ചെന്നിത്തല ആരോഗ്യ മന്ത്രിയുമായി വിഷയം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
Kerala
തൊടുപുഴ: ബംഗളൂരുവില് നിര്മാണഘട്ടത്തിലിരുന്ന ബസുകള് നിര്മാണം പൂര്ത്തിയാകുന്നതിന് മുമ്പേ രജിസ്റ്റര് ചെയ്ത് നല്കിയതിന് മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടറെ സസ്പെന്ഡ് ചെയ്തു.
തൊടുപുഴ സബ് ആര്ടിഒ ഓഫീസിലെ മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര് പി.ജി. കിഷോറിനാണ് സസ്പെന്ഷന്. രജിസ്ട്രേഷന് അഥോറിറ്റിയുടെ മുന്നില് പരിശോധനയ്ക്ക് ഹാജരാക്കാതെതന്നെ ബസുകള് രജിസ്റ്റര്ചെയ്തു നല്കി എന്ന് കണ്ടെത്തിയതിനെ തുടര്ന്ന് കഴിഞ്ഞ ശനിയാഴ്ച ട്രാന്സ്പോര്ട്ട് കമ്മിഷണറാണ് നടപടി സ്വീകരിച്ചത്.
നാലു ബസുകളാണ് ഇത്തരത്തില് തൊടുപുഴയില് രജിസ്റ്റര് ചെയ്തിരിക്കുന്നത്. ഈ സമയം വാഹനങ്ങള് ബോഡി നിര്മാണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ ഒരുസ്ഥാപനത്തിലായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. രജിസ്ട്രേഷന് തീയതിക്കു ശേഷമാണ് ഈ സ്ഥാപനം ഇന്വോയിസ് തയാറാക്കി ഗേറ്റ് പാസ് നല്കിയിരുന്നതെന്നും അന്വേഷണത്തില് വ്യക്തമായി.
സസ്പെന്ഷന് എത്ര നാളത്തേക്കെന്നത് ഉത്തരവില് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില് ട്രാന്സ്പോര്ട്ട് കമ്മീഷണര് 15 ദിവസത്തിനകം റിപ്പോര്ട്ട് സമര്പ്പിക്കാന് ആവശ്യപ്പെട്ട് നോട്ടീസ് നല്കിയതായി തൊടുപുഴ ആര്ടിഒ സ്ഥിരീകരിച്ചു.
Kerala
കോഴിക്കോട്: കാക്കൂരിൽ നാടിനെ നടുക്കി ദാരുണ കൊലപാതകം. ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. ആറു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ മാനസിക പ്രശ്നത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മകനെ കൊലപ്പെടുത്തിയശേഷം അമ്മ തന്നെ പോലീസ് കണ്ട്രോള് റൂമിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി തുടര് നടപടികള് സ്വീകരിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികള്ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി കൊണ്ടുപോകും. പോലീസ് സംഭവത്തിൽ കേസെടുത്തു.
Kerala
മലപ്പുറം: തെന്നലയിൽ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവിനെതിരെ പോലീസ് കേസെടുത്തു. സിപിഎം തെന്നല ലോക്കൽ കമ്മിറ്റി സെക്രട്ടറി സെയ്ദലി മജീദിനെതിരെയാണ് കേസെടുത്തത്.
വനിതാ ലീഗ് പ്രവർത്തക ബി.കെ. ജമീലയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വോട്ടിന് വേണ്ടി വിവാഹം കഴിച്ചുകൊണ്ടുവന്ന പെണ്ണുങ്ങളെ കാഴ്ച വെക്കരുത് തുടങ്ങിയ പരാമർശമാണ് സെയ്ദലി മജീദ് നടത്തിയത്. പ്രസംഗം വിവാദമായതോടെ തിങ്കളാഴ്ച ഖേദ പ്രകടനം നടത്തിയിരുന്നു.
പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നുമാണ് സെയ്ദലി മജീദ് ഖേദപ്രകടനത്തിൽ പറഞ്ഞത്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതൃത്വം ഇടപെട്ട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു.
തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിലാണ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് പരിധി കടന്നതെന്നും സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് താനെന്നുമാണ് സെയ്ദലി മജീദ് പറഞ്ഞത്.
Kerala
മലപ്പുറം: പുളിക്കലിൽ വ്യാജരേഖയുണ്ടാക്കി വോട്ടര് പട്ടികയിൽ പേര് ചേര്ത്തെന്ന പരാതിയിൽ എൽഡിഎഫ് സ്ഥാനാര്ഥിക്കെതിരെ കേസെടുത്തു. 16-ാം വാര്ഡ് സ്ഥാനാര്ഥി കെ.ഒ. നൗഫലിനെതിരെയാണ് കേസെടുത്തത്.
സിപിഎം പ്രവർത്തകന്റെ മകളുടെ വോട്ടു ചേർക്കാൻ കൃത്രിമം കാട്ടിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ നൗഫൽ മൂന്നാം പ്രതിയാണ്.
എസ്എസ്എൽസി ബുക്കിലെ ജനന തീയതിയിൽ കൃത്രിമം കാട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 19-02-2007 എന്ന ജനന തീയതി 19-02-2006 എന്ന് തിരുത്തിയാണ് വോട്ടർ പട്ടികയിൽ പേരുചേര്ത്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ 01-01-2025ന് 18 വയസ്സ് തികയണമായിരുന്നു. കേസിൽ പെൺകുട്ടി ഒന്നാം പ്രതിയും അച്ഛൻ രണ്ടാം പ്രതിയുമാണ്.
Kerala
കൊച്ചി: കിഴക്കമ്പലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
സംഘം ചേർന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെയായിരുന്നു മാധ്യമപ്രവർത്തകരം സംഘം കൈയേറ്റം ചെയ്തത്. കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് സെന്റ് മേരീസ് ചർച്ച് ബൂത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
സ്വകാര്യ ചാനലിന്റെ ക്യാമറമാൻ കൃഷ്ണ കുമാറിനെ മർദിച്ച സംഘം ക്യാമറ തകർത്തു. റിപ്പോർട്ടർ അശ്വിൻ വല്ലത്തിന് നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. മറ്റു മാധ്യമ പ്രവർത്തകരെയും സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
ട്വന്റി 20 ചീഫ് കോര്ഡിനേറ്റര് സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടയുകയും കൈയേറ്റം
ചെയ്യുകയും ചെയ്തത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധവുമായി ഇവര് എത്തിയത്.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴയിൽ പെട്രോൾ പമ്പ് ജീവനക്കാരെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മണ്ണാർക്കാട് തൃക്കല്ലൂർ സ്വദേശി ബാസിൽ സൽമാനെതിരെയാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
വാഹനത്തിൽ പെട്രോൾ കഴിഞ്ഞതോടെയാണ് ബാസിലും സുഹൃത്തും തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് പെട്രോൾ പമ്പിലെത്തിയത്. പെട്രോൾ നിറയ്ക്കാനായി പമ്പ് ജീവനക്കാരോട് ക്യാൻ ആവശ്യപ്പെട്ടു.
ക്യാനില്ലെന്നും പുറത്ത് കടയിൽ നിന്നും വരണമെന്നും ജീവനക്കാരൻ പറഞ്ഞു. ഇതിൽ പ്രകോപിതനായ ബാസിൽ സൽമാൻ പമ്പിലെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. തോമസ് മാത്യു, സിന്ധു എന്നിവർക്കാണ് പരിക്കേറ്റത്. ഈ സംഭവത്തിലാണ് ബാസിൽ സൽമാനെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തത്.
അതേസമയം, അക്രമത്തിനിടെ തനിക്കും പരിക്കേറ്റെന്ന് ചൂണ്ടിക്കാട്ടി ബാസിലും പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പമ്പ് ജീവനക്കാരായ തോമസ് മാത്യു, സിന്ധു, പമ്പുടമ ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കും. ചൊവ്വാഴ്ച ലഭിച്ചത് പരാതിയിലാണ് കേസ് എടുക്കുക. ഗുരുതര സ്വഭാവമുള്ള പരാതി തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കാനാണ് തീരുമാനമെന്നും പോലീസ് അറിയിച്ചു.
അതേ സമയം രാഹുലിനെതിരെ നടപടി കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കോണ്ഗ്രസ് നേതൃത്വം. രാഹുലിനെ പാര്ട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം. കെപിസിസി ശുപാര്ശയോടെ എഐസിസി തീരുമാനമെടുക്കും. തീരുമാനം ഉടൻ പ്രഖ്യാപിക്കും.
Kerala
തൃശൂർ: കേച്ചേരിയിൽ നിർത്തിയിട്ട ഓട്ടോ-ടാക്സി മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇയ്യാൽ ചിറനെല്ലൂർ സ്വദേശി വൈശ്യം വീട്ടിൽ ഇബ്രാഹിം (40) ആണ് അറസ്റ്റിലായത്. കുന്നംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എയ്യാൽ സ്വദേശി ഒലക്കേങ്കിൽ വീട്ടിൽ വർഗീസിന്റെ (70) ഓട്ടോ-ടാക്സിയാണ് പ്രതി മോഷ്ടിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം. പട്ടിക്കര മുസ്ലിം പള്ളിക്ക് സമീപത്ത് ഓട്ടോ ടാക്സി പാർക്ക് ചെയ്തതിനുശേഷം സമീപത്തെ കടയിലേക്ക് സാധനം വാങ്ങാൻ പോയി തിരിച്ചെത്തിയപ്പോഴാണ് ഓട്ടോ-ടാക്സി നഷ്ടപ്പെട്ട വിവരം അറിയുന്നത്.
തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. തുടർന്ന് സമീപ സ്റ്റേഷനുകളിലേക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ എരുമപ്പെട്ടി തിച്ചൂരിൽ ഓട്ടോ ടാക്സിയെ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്.
Kerala
കണ്ണൂര്: പയ്യന്നൂരില് ബിഎല്ഒ അനീഷ് ജോര്ജ് ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ജോലിയിലെ മാനസിക സമ്മര്ദ്ദത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി എഫ്ഐആര് ചുമത്തി.
എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില് സമ്മര്ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞുവെന്ന് പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് സുനില്കുമാര് പറഞ്ഞു.അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അനീഷിന്റെ കുടുംബം.
എന്യൂമറേഷന് ഫോറം 15നകം വോട്ടര്മാര്ക്ക് നല്കണമെന്ന് നിര്ദേശമുണ്ടായിരുന്നു. എന്നാല് 200ലധികം ഫോറം അനീഷിന് എത്തിക്കാന് കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്തു. വോട്ടര്മാരെ തിരിച്ചറിയാന് കഴിയാത്തതും അനീഷിന് വെല്ലുവിളിയായി. അനീഷ് ഈ വര്ഷമാണ് പുതുതായി ബിഎല്ഒ ആയി ചുമതലയേറ്റത്.
Kerala
തൃശൂർ: സംസ്ഥാനപാതയിലെ ഡിവൈഡര് തല്ലിത്തകര്ത്ത സംഭവത്തിൽ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയ്ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡറാണ് അനിൽ അക്കര തകർത്തത്.
ബിഎൻഎസ് 324(4) പ്രകാരമാണ് കേസെടുത്തത്. 19160 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് എഫ്ഐആറിലുണ്ട്. സഞ്ചാരസൗകര്യം തടഞ്ഞുവെന്നാരോപിച്ചാണ് ഡിവൈഡർ തകർത്തത്.
മുതുവറ ക്ഷേത്രത്തിന് മുന്നില് ഉണ്ടായിരുന്ന യു ടേണ് അടച്ചു കെട്ടിയതോടെയാണ് ഡിവൈഡര് തല്ലിപ്പൊളിച്ച് അനില് അക്കരയുടെ പ്രകോപനം. തൃശൂര് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള് ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കില് അമല ആശുപത്രി വരെ പോയി യൂടേണ് എടുത്തു വരേണ്ട അവസ്ഥയാണ്. ഇതില് പ്രതിഷേധിച്ചായിരുന്നു അനില് അക്കരയുടെ നടപടി.