പ്രതീകാത്മക ചിത്രം
കൊല്ലം: നിർമ്മാണം നടക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് സാധനങ്ങളും വയറുകളും മോഷ്ടിക്കുന്ന സഹോദരന്മാർ പിടിയിൽ. ആലുംമൂട് എല്ലുകുഴി വയലിൽ അനീഷർ ഷാ (28), അക്ബർ ഷാ (30) എന്നിവരാണ് പിടിയിലായത്.
കുണ്ടറ പൊലിസിന്റെ പിടിയിലായത്. ഈ മാസം 10ന് കരിക്കോട് മേക്കോണിൽ ഹാരിഷ് കമാലുദ്ദീന്റെ നിർമ്മാണം പുരോഗമിക്കുന്ന വീട്ടിലായിരുന്നു ഒടുവിലത്തെ കവർച്ച. 5.5 ലക്ഷം രൂപയുടെ വയറിംഗ് സാധനങ്ങളാണ് സംഘം മോഷ്ടിച്ചത്.
വയറുകളും സ്വിച്ചുകളും കൂടാതെ വയറിങ്ങിനായി പൈപ്പുകളിൽ ഇട്ടിരുന്ന കേബിളുകളും മോഷ്ടിച്ച പ്രതികൾ, നിർമ്മാണ ഉപകരണങ്ങളായ കട്ടറും രണ്ട് ഡ്രില്ലറുകളും കൂടി കവർന്നു. അന്വേഷണത്തിലാണ് കൂടുതൽ ഇടങ്ങളിൽ നിന്ന് വയറിംഗ് സാമഗ്രികൾ മോഷ്ടിച്ചത് ഇവരാണെന്ന് പോലീസ് മനസ്സിലാക്കിയത്.
കൂടാതെ കുണ്ടറയിലും പരിസരപ്രദേശങ്ങളിലുമുള്ള പണി നടക്കുന്ന വീടുകളിൽ നിന്ന് ഇലക്ട്രിക് സാമഗ്രികൾ മോഷണം പോകുന്നതയി പരാതികളും ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പ്രദേശത്തെ സമാനമായ മറ്റ് മോഷണക്കേസുകളിലും ഇവർക്ക് പങ്കുള്ളതായാണ് പൊലിസ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച് പൊലിസ് പരിശോധിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : stealing Brothers arrested electrical items wires under-construction houses