Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stealing

വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഭ​വം; പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് പു​തു​ക്കോ​ട് മ​ണ​പ്പാ​ടം ക​ണ​ക്ക​ന്നൂ​ർ സ്വ​ദേ​ശി ഷി​ജു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി മാ​തേ​ഷ് നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ലൈ 18നാ​ണ് വ​ട​ക്ക​ഞ്ചേ​രി പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മ​ണ​പ്പാ​ണ​ത്തെ വീ​ട്ടി​ൽ നി​ന്നും രാ​ത്രി ബൈ​ക്ക് മോ​ഷ​ണം പോ​യ​ത്.

തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​മാ​ണ് ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത് ബൈ​ക്ക് കൈ​വ​ശം വ​ച്ചി​രു​ന്ന മാ​തേ​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് മ​ണ​പ്പാ​ടം സ്വ​ദേ​ശി​യാ​യ ഷി​ജു​വാ​ണ് ബൈ​ക്ക് മോ​ഷ്ടി​ച്ച് കൈ​മാ​റി​യ​തെ​ന്ന് വി​വ​രം ല​ഭി​ച്ച​ത്.

പി​ന്നീ​ട് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഷി​ജു​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം മ​ണ​പ്പാ​ട​ത്തെ നി​ന്നും പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ര​ണ്ടു​പേ​രും മു​ൻ​പ് നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ലും, വാ​ഹ​നം മോ​ഷ​ണ കേ​സി​ലും പ്ര​തി​ക​ളാ​ണെ​ന്ന് വ​ട​ക്ക​ഞ്ചേ​രി പൊ​ലി​സ് പ​റ​ഞ്ഞു.

Kerala

താ​മ​ര​ശേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ‌

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. ത​ച്ചം​പൊ​യി​ൽ സ്വ​ദേ​ശി ഒ.​പി. അ​ന​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. താ​മ​ര​ശേ​രി കാ​ര​ടി മാ​നി​പു​രം റോ​ഡി​ൽ പു​തി​യ ബ​സ്റ്റാ​ന്‍റി​ന് സ​മീ​പം കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം.

ചെ​മ്പു​ക​മ്പി, വ​യ​ർ, തു​ട​ങ്ങി​യ സാ​മ​ഗ്രി​ക​ൾ ക​വ​ർ​ന്ന അ​ന​സി​നെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച ന​ട​ത്തി ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് തൊ​ണ്ടി​യോ​ടെ പൊ​ക്കി​യ​ത്.

മു​ൻ​പും പ​ല​ത​വ​ണ ഇ​തേ കെ​ട്ടി​ട​ത്തി​ൽ സ​മാ​ന രീ​തി​യി​ൽ അ​ന​സ് ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ബാ​ലു​ശേ​രി, കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യും ക​ഴി​ഞ്ഞ ദി​വ​സ​വും മോ​ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

അ​മ്മ​യു​ടെ സ്വ​ർ​ണം മോ​ഷ്ടി​ച്ച് ആ​ൺ സു​ഹൃ​ത്തി​നൊ​പ്പം പോ​യ യു​വ​തി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: അ​മ്മ​യു​ടെ സ്വ​ര്‍​ണം മോ​ഷ്ടി​ച്ച് ആ​ണ്‍ സു​ഹൃ​ത്തി​നൊ​പ്പം പോ​യ യു​വ​തി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് വ​ട​ക്ക​ഞ്ചേ​രി മ​ണ​പ്പാ​ടം പാ​ട്ടോ​ല സ്വ​ദേ​ശി​നി ശ്രു​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ശ്രു​തി​യു​ടെ സു​ഹൃ​ത്ത് കി​ഴ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ലി​ന്‍റോ കു​ര്യാ​ക്കോ​സി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ്രു​തി​യു​ടെ അ​മ്മ​യു​ടെ ഏ​ഴ​ര​പ്പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യാ​ണ് ഇ​രു​വ​രും ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് ക​ട​ന്ന​ത്. വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് ക​ന്യാ​കു​മാ​രി​യി​ലെ​ത്തി ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ശ്രു​തി​ക്ക് ഭ​ര്‍​ത്താ​വും ഏ​ഴും മൂ​ന്നും വ​യ​സ് പ്രാ​യ​മു​ള​ള മ​ക്ക​ളു​മു​ണ്ട്. മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് പോ​യ​തി​നും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച​തി​നും ശ്രു​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. മോ​ഷ​ണ​ത്തി​ന് കൂ​ട്ടു​നി​ന്ന​തി​നും സ്വ​ര്‍​ണം പ​ണ​യം വെ​ച്ച​തി​നും ലി​ന്‍റോ​യ്ക്ക് എ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

ക​ട​യി​ൽ നി​ന്ന് ബാ​റ്റ​റി​ക​ൾ ക​വ​ർ​ന്ന സം​ഭ​വം; മോ​ഷ്ടാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബാ​റ്റ​റി ഷോ​പ്പി​ൽ നി​ന്ന് ബാ​റ്റ​റി​ക​ൾ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ കാ​പ്പ കേ​സ് പ്ര​തി പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് പ​റ​യ​രു​ക​ണ്ടി സ്വ​ദേ​ശി അ​നീ​ഷ് എ​ന്ന ബാ​റ്റ​റി അ​നീ​ഷ്(42)​ആ​ണ് പി​ടി​യി​ലാ​യ​ത്.

സി​റ്റി ക്രൈം ​സ്‌​ക്വാ​ഡും ചേ​വാ​യൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ചേ​ര്‍​ന്നാ​ണ് അ​നീ​ഷി​നെ പി​ടി​കൂ​ടി​യ​ത്. പാ​റോ​പ്പ​ടി​യി​ലെ സ്വ​കാ​ര്യ ബാ​റ്റ​റി ഷോ​പ്പി​ലെ അ​ന്‍​പ​തോ​ളം പ​ഴ​യ ബാ​റ്റ​റി​ക​ളാ​ണ് ഇ​ത്ത​വ​ണ അ​നീ​ഷ് മോ​ഷ്ടി​ച്ച​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ക​ട ഉ​ട​മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​നീ​ഷി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​റ​ഹ്‌​മാ​ന്‍, ഹാ​ദി​ല്‍ കു​ന്നു​മ്മ​ല്‍, അ​നീ​ഷ് മൂ​സേ​ന്‍ വീ​ട്, ഷാ​ഫി പ​റ​മ്പ​ത്ത്, ഷ​ഹീ​ര്‍ പെ​രു​മ​ണ്ണ തു​ട​ങ്ങി​യ​വ​രും മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Kerala

ബാ​ങ്കി​ൽ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു; യു​വ​തി അ​റ​സ്റ്റി​ൽ

കൊ​ച്ചി: ബാ​ങ്കി​ൽ ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി സ്വ​ദേ​ശി അ​നു​ഷ ആ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യ​ത്.

2019 മു​ത​ൽ കോ​ത​മം​ഗ​ല​ത്തു​ള്ള ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ബ​ന്ധു​ക്ക​ളി​ൽ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ൽ നി​ന്നു​മാ​ണ് ഇ​വ​ർ ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​ത്.

ജോ​ലി​ക്ക് പോ​കാ​നെ​ന്ന വ്യാ​ജേ​ന ദി​വ​സ​വും വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങും. ബാ​ങ്കി​ൽ സ്വ​ർ​ണം വ​ച്ചാ​ൽ കൂ​ടു​ത​ൽ പ​ലി​ശ കി​ട്ടു​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ സ്വ​ർ​ണം വാ​ങ്ങി​യെ​ടു​ത്ത​ത്. ഇ​ങ്ങ​നെ ല​ഭി​ച്ച സ്വ​ർ​ണം പ്ര​തി കൈ​ക്കാ​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 21ന് ​പ്ര​മോ​ഷ​ന് വേ​ണ്ടി​യു​ള്ള ഇ​ന്‍റ​ർ​വ്യൂ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ അ​നു​ഷ പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ല.

ഭാ​ര്യ​യെ കാ​ണാ​താ​യ​തോ​ടെ ഭ​ർ​ത്താ​വ് അ​രു​ൺ കോ​ത​മം​ഗ​ല​ത്തെ ബാ​ങ്ക് ശാ​ഖ​യി​ൽ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്. അ​നു​ഷ എ​ന്ന പേ​രി​ൽ ഒ​രാ​ൾ അ​വി​ടെ ജോ​ലി ചെ​യ്യു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ജോ​ലി വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

എ​ട്ട് വ​ർ​ഷം മു​മ്പാ​യി​രു​ന്നു അ​നു​ഷ​യു​ടെ​യും അ​രു​ണി​ന്‍റെ​യും വി​വാ​ഹം. 2019ൽ ​അ​രു​ൺ വി​ദേ​ശ​ത്തേ​ക്ക് പോ​യ സ​മ​യ​ത്ത് ത​നി​ക്ക് ബാ​ങ്കി​ൽ ജോ​ലി ല​ഭി​ച്ചെ​ന്ന് പ്ര​തി അ​നു​ഷ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​ദേ​ശ​ത്തു​നി​ന്ന് അ​രു​ൺ മ​ട​ങ്ങി​യെ​ത്തി​യ ശേ​ഷ​വും ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ ച​മ​ഞ്ഞ് അ​നു​ഷ ത​ട്ടി​പ്പ് തു​ട​ർ​ന്നു.

സ്വ​ർ​ണം നി​ക്ഷേ​പി​ച്ച​വ​ർ തി​രി​കെ ചോ​ദി​ച്ചു വ​ന്ന​തോ​ടെ​യാ​ണ് പ്ര​തി ഡ​ൽ​ഹി​യി​ലേ​ക്ക് ക​ട​ന്ന​തെ​ന്നാ​ണ് വി​വ​രം. ഡ​ൽ​ഹി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി.

Kerala

പ​ട്ടാ​മ്പി​യി​ല്‍ പോ​ത്തി​നെ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ‌

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ല്‍ മേ​യാ​ന്‍ വി​ട്ട പോ​ത്തി​നെ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്നം​കു​ളം ചി​റ​മ​നേ​ങ്ങാ​ട് റ​ഹ്നാ​സ്(22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ന​മ്പ്ര​ത്ത് പു​ല്ല​വും വെ​ള്ള​വും ക​ഴി​ക്കു​ക​യാ​യി​രു​ന്ന പോ​ത്തി​നെ റ​ഹ്നാ​സ് മോ​ഷ്ടി​ക്കു​ക​യും പി​ക്ക​പ്പ് വാ​നി​ൽ ക​ട​ത്തി​ക്കൊ​ണ്ട് പോ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ച​ന്ത​യി​ലെ​ത്തി​ച്ച് വി​ൽ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് റ​ഹ്നാ​സ് പി​ടി​യി​ലാ​യ​ത്.

റ​ഹ്നാ​സ് പോ​ത്തി​നെ കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ട് തി​രി​ച്ച​റി​ഞ്ഞ ഉ​ട​മ പോ​ത്തി​നെ തി​രി​ച്ച​റി​യു​ക​യും പി​ന്നാ​ലെ ഓ​ള്‍ കേ​ര​ള കാ​റ്റി​ല്‍ മ​ര്‍​ച്ച​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​നെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. അ​ങ്ങ​നെ ച​ന്ത​യി​ലെ പോ​ത്തി​ന്‍റെ വി​ല്‍​പ്പ​ന ത​ട​ഞ്ഞ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

ക്ഷേ​ത്ര​ഭ​ണ്ഡാ​രം ത​ക​ർ​ത്ത് പ​ണം മോ​ഷ്‌​ടി​ക്കു​ന്ന​തി​നി​ടെ മോ​ഷ്‌​ടാ​വ് പി​ടി​യി​ൽ

തളിപ്പറമ്പ്: ക്ഷേത്രഭണ്ഡാരം തകർത്തു പണം കവരുന്നതിനിടെ മോഷ്ടാവ് പിടിയില്‍. പരിയാരം ഐടിസി കോളനിയിലെ ജോഷിയാണ് പിടിയിലായ മോഷ്ടാവ്. കൂടെ ഉണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പുളിമ്പറമ്പില്‍ ഇന്നു പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.

നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ ജോഷി തോട്ടാറമ്പ് മുത്തപ്പന്‍ക്ഷേത്രത്തിലെ ഭണ്ഡാരമാണു കവര്‍ച്ച ചെയ്തത്. ഭണ്ഡാരം തകര്‍ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ നൈറ്റ് വാച്ച്‌മാനായ ബക്കളത്തെ എം.ഷാജിയാണ് ആദ്യം ഓടിയെത്തിയത്. ഷാജിയെ കണ്ട ഉടനെ ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ ജോഷി പിടിയിലായി.

ഈ സമയത്ത് അതുവഴി വന്ന പട്ടുവം സ്വദേശിയായ ഓട്ടോ ഡ്രൈവറും ചേര്‍ന്നാണ് മോഷ്ടാവിനെ കീഴ്‌പ്പെടുത്തിയത്. തളിപ്പറമ്പ് പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഓടി രക്ഷപ്പെട്ടത് ഇയാളുടെ കൂട്ടാളിയായ ബംഗാളി റോബിനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 950 രൂപയുടെ നോട്ടുകളും ചില്ലറനാണയങ്ങളുമാണ് ഭണ്ഡാരത്തില്‍നിന്നു കവര്‍ച്ച ചെയ്തത്.

Latest News

Corehub Up