പിഎസ്സി ചെയർമാൻ എം.ആർ. ബൈജു (പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: പരീക്ഷാത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിഎസ്സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ബുധനാഴ്ച രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം അദ്ദേഹത്തിന് നോട്ടീസ് നൽകി.
ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിഎസ്സി ചെയർമാന് നോട്ടീസ് നൽകിയത്. ഔദ്യോഗിക ഇമെയിൽ വഴിയാണ് നോട്ടീസ് കൈമാറിയത്.
ചെയർമാന് പുറമേ കമ്മീഷൻ അംഗങ്ങളായ സൈഫ്, ശ്രീകുമാർ എന്നിവരോടും ഇന്ന് ഉച്ചയ്ക്ക് 2:30-ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്
നാളെയും മറ്റ് രണ്ട് അംഗങ്ങൾക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിട്ടുണ്ട്.
ഹൈക്കോടതിയിൽ നിന്ന് മുൻപ് കടുത്ത വിമർശനങ്ങളും തിരിച്ചടികളും നേരിട്ട ഈ കേസിൽ, അന്വേഷണവുമായി സഹകരിക്കാൻ പിഎസ്സി യോഗം തീരുമാനിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ ഈ നിർണായക നീക്കം.
Tags : PSCChairman Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash