x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

17കാരൻ കാറോടിച്ചുണ്ടായ അപകടം: ജഡ്ജിയായ പിതാവിൽ നിന്ന് വിശദീകരണം തേടും

കൊച്ചി ബ്യൂറോ
Published: October 26, 2026 12:42 PM IST | Updated: October 26, 2026 12:42 PM IST

ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും

കൊച്ചി: ചേരാനെല്ലൂരില്‍ 17കാരൻ ഓടിച്ചിരുന്ന കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പിതാവായ ജുഡീഷല്‍ ഓഫീസറിൽ നിന്ന് ഹൈക്കോടതി കൂടുതൽ വിശദീകരണം തേടിയേക്കും. സംഭവത്തിന്‍റെ പേരിൽ അപകടമുണ്ടാക്കിയ കാറിന്‍റെ ഉടമ എന്ന നിലയിൽ ജുഡീഷൽ ഓഫീസർക്കെതിരെ ഹൈക്കോടതി അനുമതിയോടെ പോലീസ് കേസെടുത്തിട്ടുണ്ട്.

മോട്ടോര്‍ വാഹന നിയമം വകുപ്പ് 199 എ പ്രകാരം 18 വയസില്‍ താഴെ പ്രായമുള്ളവര്‍ വാഹനമോടിച്ചുണ്ടാക്കുന്ന അപകടത്തിന്‍റെ ഉത്തരവാദിത്തം വാഹനയുടമക്കാണ്. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ പിതാവിൽ നിന്ന് ഹൈക്കോടതി വിശദീകരണം തേടുക.

കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ വാഹനയുടമയെ തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിക്കാം. വാഹനത്തിന്‍റെ രജിസ്‌ട്രേഷനും ഒരു വര്‍ഷം റദ്ദാക്കാം. ശിക്ഷയില്‍ നിന്ന് ഒഴിവാകണമെങ്കില്‍ തന്‍റെ അറിവോടെയല്ല മകന്‍ വാഹനം എടുത്തുകൊണ്ട് പോയതെന്ന് തെളിയിക്കേണ്ടിവരും. നിയമം കര്‍ശനമായതിനാലാണ് ചേരാനല്ലൂരിലെ അപകടത്തില്‍ ജുഡീഷല്‍ ഓഫീസര്‍ മറുപടി നല്‍കേണ്ടിവരുന്നത്.

ചേരാനല്ലൂരില്‍ അപകടത്തിനിരയായ കാര്‍ പിതാവിന്‍റെ പേരിലാണെന്നാണ് പൊലിസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് രക്ഷിതാക്കളുടെ അറിവോടെയാണെന്നാണ് നിയമം അനുമാനിക്കുന്നത്.

തുടര്‍നടപടികള്‍ അദ്ദേഹം നല്‍കുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഉണ്ടാകുക. എന്നാല്‍ കേസ് എടുത്തു എന്നതിന്‍റെ പേരില്‍ മാത്രം ജുഡീഷല്‍ ഓഫീസര്‍ അയോഗ്യനാക്കാനും നിയമപരമായി കഴിയില്ല.

Tags : CheranalloorRoadAccident Explanation Father Judge Police Minor

Recent News

Corehub Up