Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Explanation

ശ​ബ​രി​മ​ല ദ​ർ​ശ​നം പോലീസ് ത​ട​ഞ്ഞെ​ന്ന്; ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല ദ​​​​ർ​​​​ശ​​​​നം പോ​​​ലീ​​​സ് ത​​​​ട​​​​ഞ്ഞെ​​​​ന്ന ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​ർ യു​​​​വ​​​​തി​​​​യു​​​​ടെ ഹ​​​​ർ​​​​ജി​​​​യി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ​​​​യും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി.

വ്ര​​​​ത​​​​മെ​​​​ടു​​​​ത്ത് ഇ​​​​രു​​​​മു​​​​ടി​​​​ക്കെ​​​​ട്ടു​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ 20ന് ​​​​പ​​​​മ്പ ഗ​​​​ണ​​​​പ​​​​തികോ​​​​വി​​​​ലി​​​​നു സ​​​​മീ​​​​പ​​​​മെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ത​​​​ന്നെ ത​​​​ട​​​​ഞ്ഞെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി സ​​​​ത്യ​​​​ശ്രീ ശ​​​​ർ​​​​മി​​​​ള റ​​​​ഹ്‌​​​​മ​​​​ത്ത​​​​ലി(48) ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ പി. ​​​​ഗോ​​​​പി​​​​നാ​​​​ഥ്, എ​​​​സ്. മ​​​​നു എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ജ​​​​നു​​​​വ​​​​രി മൂ​​​​ന്നി​​​​നും ഏ​​​​പ്രി​​​​ൽ 15നും ​​​​താ​​​​ൻ ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ ശ​​​​ബ​​​​രി​​​​മ​​​​ല ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​ണ്. വൈ​​​​ദ്യ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചി​​​​ട്ടും വ​​​​ഴ​​​​ങ്ങാ​​​​തി​​​​രു​​​​ന്ന അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ൽ​​​നി​​​​ന്നു​​​​ള്ള മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മ​​​​ട​​​​ക്കി​​​​ അയ​​​​യ്​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​രു​​​​മു​​​​ടി​​​​ക്കെ​​​​ട്ട് ബ​​​​ല​​​​മാ​​​​യി പി​​​​ടി​​​​ച്ചു​​​​വാ​​​​ങ്ങി​​​​വ​​​​ച്ച​​​​ത് വ​​​​ലി​​​​യ മാ​​​​ന​​​​സി​​​​കവി​​​​ഷ​​​​മ​​​​മു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഹ​​​​ർ​​​​ജി സെ​​​​പ്റ്റം​​​​ബ​​​​ർ മൂ​​​​ന്നി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ മാ​​​​റ്റി.

Kerala

പി​ഴ​വു​ക​ൾ സ്വാ​ഭാ​വി​കം; നി​യ​മ​ന വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പി​എ​സ്‌​സി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ. ആ​യി​ര​ക്ക​ണ​ക്കി​ന് ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന പ്ര​ക്രി​യ​ക​ൾ ന​ട​ക്കു​മ്പോ​ൾ അ​ത്യ​പൂ​ർ​വ​മാ​യി ചി​ല പി​ഴ​വു​ക​ൾ ഉ​ണ്ടാ​യേ​ക്കാം. എ​ന്നാ​ൽ വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ അ​വ തി​രു​ത്താ​ൻ ക​മ്മീ​ഷ​ൻ എ​പ്പോ​ഴും ത​യാ​റാ​ണെ​ന്നും പി​എ​സ്‌​സി സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

പി​എ​സ്‌​സി ചെ​യ​ർ​മാ​നെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളും ക​മ്മീ​ഷ​ൻ ത​ള്ളി. ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര​വും സു​താ​ര്യ​വും ഭ​ര​ണ​ഘ​ട​നാ​ധി​ഷ്ഠി​ത​വു​മാ​ണ്. പി​എ​സ്‌​സി​യു​ടെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​ത്തി​നും വി​ശ്വ​സ്ത​ത​യ്ക്കും നേ​രി​യ പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

ഇ​ത്ത​രം ചെ​റി​യ പി​ഴ​വു​ക​ളെ പ​ർ​വ​തീ​ക​രി​ച്ച് കാ​ണി​ക്കു​ന്ന രീ​തി​യി​ൽ നി​ന്ന് മാ​ധ്യ​മ​ങ്ങ​ൾ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി അ​ഭ്യ​ർ​ഥി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലെ ര​ഹ​സ്യാ​ത്മ​ക​ത സൂ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും പ​ര​സ്യ​മാ​യി മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ ക​മ്മീ​ഷ​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Movies

ഇ​തി​നൊ​ന്നും തു​ട​ക്ക​മി​ട്ട​ത് ഞാ​ന​ല്ല, വീ​ഡി​യോ നീ​ക്കം ചെ​യ്ത​തി​ന് പി​ന്നി​ലെ കാ​ര​ണം പ​റ​ഞ്ഞ് അ​ഹാ​ന

അ​മ്മൂ​മ്മ​യു​മാ​യു​ള്ള ത​ർ​ക്ക​വും കു​ടും​ബ​ത്തി​ലെ മ​റ്റ് പ്ര​ശ്ന​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ അ​ഹാ​ന കൃ​ഷ്ണ​യു​ടെ കു​ടും​ബം വി​വാ​ദ​ത്തി​ലാ​യി​രു​ന്നു. പി​ന്നാ​ലെ അ​ഹാ​ന ത​ന്‍റെ വീ​ഡി​യോ യു​ട്യൂ​ബി​ൽ നി​ന്നും നീ​ക്കം ചെ​യ്തി​രു​ന്നു.

താ​ൻ വീ​ഡി​യോ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ങ്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്യാ​മെ​ന്ന് ക​സി​ൻ ത​ൻ​വി സ​മ്മ​തി​ച്ച​താ​യും അ​ഹാ​ന പു​തി​യ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. 

‘‘കു​ടും​ബ​ത്തി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്ന​ങ്ങ​ൾ പൊ​തു​വേ​ദി​യി​ൽ ച​ർ​ച്ച​യാ​ക്കേ​ണ്ട​വ​യ​ല്ലെ​ന്ന് മു​തി​ർ​ന്ന​വ​ർ സം​സാ​രി​ച്ച് ത​ൻ​വി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

ഞാ​ൻ എ​ന്‍റെ വീ​ഡി​യോ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ങ്കി​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​ക​ൾ താ​നും നീ​ക്കം ചെ​യ്യാ​മെ​ന്ന് അ​വ​ൾ സ​മ്മ​തി​ച്ചു. അ​ത​നു​സ​രി​ച്ച് എ​ന്‍റെ വീ​ഡി​യോ ഞാ​ൻ ഇ​പ്പോ​ൾ​ത​ന്നെ പി​ൻ​വ​ലി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ര​മാ​വ​ധി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഈ ​വീ​ഡി​യോ ഞാ​ൻ മാ​റ്റു​മെ​ന്ന് അ​തി​ൽ​ത്ത​ന്നെ വ്യ​ക്ത​മാ​യി പ​റ​ഞ്ഞി​രു​ന്ന​തു​മാ​ണ്.

യ​ഥാ​ർ​ഥ​ത്തി​ൽ, ഈ ‘​സ​ർ​ക്ക​സി​നു’ തു​ട​ക്ക​മി​ട്ട​ത് ഞാ​ന​ല്ല. അ​വ​ൾ ഒ​രി​ക്ക​ലും ചെ​യ്യാ​ൻ പാ​ടി​ല്ലാ​തി​രു​ന്ന ഒ​രു പ്ര​വൃ​ത്തി​ക്കു​ള്ള പ്ര​തി​ക​ര​ണം മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്. ത​ൻ​വി ന​ൽ​കി​യ വാ​ക്കി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും, വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി സ്വ​ന്തം കു​ടും​ബ​കാ​ര്യ​ങ്ങ​ൾ ഇ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കി​ല്ലെ​ന്നും ഞ​ങ്ങ​ൾ ആ​ത്മാ​ർ​ഥ​മാ​യി പ്ര​ത്യാ​ശി​ക്കു​ന്നു.’’​അ​ഹാ​ന കൃ​ഷ്ണ കു​റി​ച്ചു. 

ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​തെ​യാ​യി​രു​ന്നു ത​ൻ​വി ഈ ​വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്. ‘‘കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ച് തെ​റ്റി​ദ്ധാ​ര​ണ​ക​ൾ നീ​ക്കാ​നാ​ണ് ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​നും അ​ഹാ​ന​യും വീ​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്യു​ക​യും സം​സാ​രി​ച്ച് കാ​ര്യ​ങ്ങ​ൾ തീ​ർ​ക്കു​ക​യും ചെ​യ്യും.’’​ത​ൻ​വി​യു​ടെ വാ​ക്കു​ക​ൾ.

അ​ഹാ​ന​യു​ടെ അ​മ്മ സി​ന്ധു കൃ​ഷ്ണ​യു​ടെ അ​നു​ജ​ത്തി​യു​ടെ മ​ക​ളാ​യ ത​ൻ​വി പ​ങ്കു​വ​ച്ച ഒ​രു വ്ലോ​ഗാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. അ​ഹാ​ന​യു​ടെ കു​ടും​ബം അ​മ്മൂ​മ്മ​യെ ഒ​റ്റ​പ്പെ​ടു​ത്തി​യെ​ന്ന രീ​തി​യി​ലാ​യി​രു​ന്നു ത​ൻ​വി​യു​ടെ ആ​ദ്യ വീ​ഡി​യോ. ഇ​തി​ന് മ​റു​പ​ടി​യു​മാ​യി, ത​ന്‍റെ അ​മ്മ​യ്ക്കെ​തി​രെ ഉ​യ​ർ​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ഹാ​ന രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​ശ്നം കൊ​ഴു​ക്കു​ക​യാ​യി​രു​ന്നു. 

 

 

 

 

 

 

Movies

ഞാ​നൊ​രു സം​ഘി​യോ ക​മ്മി​യോ അ​ല്ല, രാ​ജി വ​ച്ച​ത് ആ​ത്മാ​ഭി​മാ​നം ഉ​ള്ള​തി​നാ​ൽ: വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി ശ്വേ​ത മേ​നോ​ൻ

അ​മ്മ സം​ഘ​ട​ന​യി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി വ​ച്ച​ത് ബ​ല​ഹീ​ന​ത കൊ​ണ്ട​ല്ലെ​ന്നും ആ​ത്മാ​ഭി​മാ​നം ഉ​ള്ള​തു​കൊ​ണ്ടാ​ണെ​ന്നും ന​ടി ശ്വേ​ത മേ​നോ​ൻ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ന​ടി വി​ശ​ദീ​ക​ര​ണം ന​ട​ത്തി​യ​ത്.

യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത വ്യ​ക്തി​ഹ​ത്യ​യും വ്യ​ക്തി അ​ധി​ക്ഷേ​പ​വും തു​ട​ർ​ച്ച​യാ​യി നേ​രി​ട്ട​പ്പോ​ൾ നി​ല​പാ​ടു​ള്ള ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ൽ അ​മ്മ​യി​ൽ നി​ന്നും രാ​ജി​വെ​ക്കാ​നാ​ണ് താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ആ ​തീ​രു​മാ​നം ബ​ല​ഹീ​ന​ത​കൊ​ണ്ടാ​യി​രു​ന്നി​ല്ല ആ​ത്മാ​ഭി​മാ​നം​കൊ​ണ്ടാ​യി​രു​ന്നു​വെ​ന്നും ശ്വേ​താ മേ​നോ​ൻ വ്യ​ക്ത​മാ​ക്കി.

ശ്വേ​ത​യു​ടെ കു​റി​പ്പ്

ഭാ​ഗം 1

എ​ന്നോ​ടൊ​പ്പം നി​ന്ന എ​ല്ലാ​വ​ർ​ക്കും ഞാ​ൻ ന​ന്ദി പ​റ​യു​ന്നു. എ​ന്നാ​ൽ എ​ന്‍റെ വാ​ക്കു​ക​ൾ ഞാ​ൻ ത​ന്നെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു.

ആ​രു​ടേ​യും ക​ളി​പ്പാ​വ​യാ​കാ​ൻ മ​ന​സി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഞാ​ൻ രാ​ജി​വെ​ച്ച​ത്. അ​മ്മ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ത​ന്നെ ക്രൈം ​ന​ന്ദ​കു​മാ​ർ, മാ​ർ​ട്ടി​ൻ മേ​നാ​ച്ചേ​രി പോ​ലു​ള്ള​വ​രെ മു​ന്നി​ൽ നി​ർ​ത്തി എ​നി​ക്കെ​തി​രെ ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ളും കെ​ട്ടി​ച്ച​മ​ച്ച ആ​രോ​പ​ണ​ങ്ങ​ളും ന​ട​ത്തി.

അ​തി​നി​ട​യി​ലും, അ​മ്മ​യി​ലെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ഞാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചു. എ​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി ഞാ​ൻ എ​ല്ലാം ന​ന്നാ​യി ചെ​യ്തു​വെ​ന്ന് ഞാ​ന​വ​ർ​ക്ക് ഉ​റ​പ്പ് ന​ൽ​കാം.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ചി​ല മു​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തെ​റ്റാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും അ​വ​സ​രം ല​ഭി​ക്കി​ല്ലെ​ന്ന് ചി​ല താ​ത്പ്പ​ര്യ​ക്കാ​ർ ഉ​റ​പ്പാ​ക്കി. ക​ഴി​ഞ്ഞ ര​ണ്ട് ടേ​മു​ക​ളി​ലെ​യും അ​ക്കൗ​ണ്ടു​ക​ൾ, ഞ​ങ്ങ​ളു​ടെ​തും ഉ​ൾ​പ്പെ​ടെ, സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്ക​ണം.

പൂ​ർ​ണ​മാ​യ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പാ​ക്കാ​ൻ ഒ​രു ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ് ന​ട​ത്ത​ണം. എ​ന്‍റെ രാ​ജി​ക്ക് ശേ​ഷ​വും, പു​തു​താ​യി ഇ​റ​ക്കു​മ​തി ചെ​യ്ത ചി​ല ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ളും കെ​ട്ടി​ച്ച​മ​ച്ച ആ​രോ​പ​ണ​ങ്ങ​ളും വ്യ​ക്തി​ഹ​ത്യാ ശ്ര​മ​ങ്ങ​ളും തു​ട​രു​ക​യാ​ണ്. അ​തു​കൊ​ണ്ട് ഞാ​ൻ ഒ​രു കാ​ര്യം വ​ള​രെ വ്യ​ക്ത​മാ​ക്ക​ട്ടെ, ഞാ​ൻ സം​ഘി​യു​മ​ല്ല, ക​മ്യൂ​ണി​സ്റ്റു​മ​ല്ല.

ബി​ജെ​പി ന​യി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യോ അ​ല്ലെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് ന​യി​ച്ച മു​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യോ ഒ​രു ച​ട​ങ്ങി​ന് പോ​ലും ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്നി​ട്ടും ഞാ​ൻ പോ​യി​ട്ടി​ല്ല. അ​മ്മ പ്ര​സി​ഡ​ന്‍റ്ആ​കു​ന്ന​തി​ന് മു​മ്പോ, അ​മ്മ പ്ര​സി​ഡ​ന്‍റ് ആ​യ​തി​ന് ശേ​ഷ​മോ അ​ങ്ങ​നെ​യു​ണ്ടാ​യി​ട്ടി​ല്ല.

എ​ല്ലാ​വ​രും ഈ ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി തി​ര​ക്കി​ട്ടു​ന​ട​ന്ന​പ്പോ​ൾ ഞാ​ൻ അ​ക​ന്നു​നി​ന്നു. യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത വ്യ​ക്തി​ഹ​ത്യ​യും വ്യ​ക്തി അ​ധി​ക്ഷേ​പ​വും തു​ട​ർ​ച്ച​യാ​യി നേ​രി​ട്ട​പ്പോ​ൾ, നി​ല​പാ​ടു​ള്ള ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ൽ അ​മ്മ​യി​ൽ നി​ന്നും രാ​ജി​വെ​ക്കാ​നാ​ണ് ഞാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ ​തീ​രു​മാ​നം ബ​ല​ഹീ​ന​ത​കൊ​ണ്ടാ​യി​രു​ന്നി​ല്ല. അ​ത് ആ​ത്മാ​ഭി​മാ​നം​കൊ​ണ്ടാ​യി​രു​ന്നു.​തു​ട​രും...​പി​ക്ച​ർ അ​ബീ ബാ​ക്കി ഹെ ​മേ​രെ ദോ​സ്ത്. ശ്വേ​താ മേ​നോ​ൻ

 

Movies

രാ​വി​ലെ ത​ന്നെ മ​ദ്യ​പാ​നം, നേ​രെ നി​ൽ​ക്കാ​ൻ പോ​ലും ആ​കു​ന്നി​ല്ല; ധ​ർ​മ​ജ​നെ പ​രി​ഹ​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യാ, മ​റു​പ​ടി​യു​മാ​യി ബി​ബി​ൻ ജോ​ർ​ജ്  

ന​ട​ൻ ബി​ബി​ന്‍ ജോ​ര്‍​ജി​ന്‍റെ പു​തി​യ റ​സ്റ്റ​റ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ ധ​ർ​മ​ജ​ൻ മ​ദ്യ​പി​ച്ചാ​ണ് എ​ത്തി​യ​തെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു.

പി​ന്നാ​ലെ ധ​ർ​മ​ജ​നെ​തി​രെ വി​മ​ർ​ശ​ന​വും ട്രോ​ളു​ക​ളും ഉ​യ​ർ​ന്നു. താ​ര​ത്തി​ന്‍റെ ശ​രീ​ര​ഭാ​ഷ​യും പെ​രു​മാ​റ്റ​വു​മാ​ണ് ഇ​ത്ത​ര​മൊ​രു വാ​ർ​ത്ത ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്.

പി​ന്നാ​ലെ ബി​ബി​ൻ ജോ​ർ​ജ് ത​ന്നെ ഇ​തി​ന് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. ധ​ര്‍​ജ​മ​നെ ട്രോ​ളു​ന്നൊ​രു വീ​ഡി​യോ​യു​ടെ ക​മ​ന്‍റി​ലൂ​ടെ​യാ​യി​രു​ന്നു ബി​ബി​ന്‍ ജോ​ര്‍​ജി​ന്‍റെ പ്ര​തി​ക​ര​ണം. 

‘‘നി​ങ്ങ​ളു​ടെ വ​ര്‍​ക്കി​നെ ബ​ഹു​മാ​നി​ക്കു​ന്നു. പ​ക്ഷെ ദൈ​വം സ​ത്യം. അ​ദ്ദേ​ഹം ക​ഴി​ച്ചി​ട്ടി​ല്ല. ദൈ​വം നി​ങ്ങ​ളെ അ​നു​ഗ്ര​ഹി​ക്ക​ട്ടെ’’ എ​ന്നാ​യി​രു​ന്നു ബി​ബി​ന്‍ ജോ​ര്‍​ജി‍ന്‍റെ പ്ര​തി​ക​ര​ണം.

 

Kerala

'സിപിഎം കലാപശ്രമം നടത്തി, പോലീസ് സംയമനം പാലിച്ചു': ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി ഡിജിപി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി ഡിജിപി റവാഡ ചന്ദ്രശേഖര്‍.

സിപിഎം കലാപശ്രമം നടത്തിയെന്നും കലാപം ഒഴിവാക്കാനായത് പോലീസ് സംയമനം പാലിച്ചതോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസ് പാര്‍ട്ടി ഓഫീസില്‍ കയറാതിരുന്നത് കലാപം ഒഴിവാക്കാനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ ഡിജിപി ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി വിശദീകരണം നൽകിയിരുന്നു. ഇന്‍റലിജൻസ് ഐജി പി. വിജയൻ, ഉപദേഷ്ടാവും മുൻ ഡിജിപിയുമായ ഹേമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബുധനാഴ്ചയുണ്ടായ പോലീസ് വീഴ്ച ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടായെന്ന വിലയിരുത്തലിനു പിന്നാലെ, ആഭ്യന്തര മന്ത്രി ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ നേരിട്ട് കാണാൻ ഡിജിപി എത്തിയത്.

ഇഡി ഉദ്യോ​ഗസ്ഥർ ആക്രമിക്കപ്പെ‌ട്ടതിൽ കേന്ദ്ര സർക്കാരും ​ഗവർണറും ആഭ്യന്തര വകുപ്പിനോടു വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ ആഭ്യന്തര മന്ത്രിയും ഡിജിപിയും ഫോണിൽ ഏറെ നേരം സംസാരിച്ചിരുന്നു.

Kerala

ലോ​ഡ് ഷെ​ഡിം​ഗ്: വി​ശ​ദീ​ക​ര​ണ​വു​മാ​യി വൈ​ദ്യു​തി ബോ​ർ​ഡ്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ല്‍ പ്ര​ഖ്യാ​പി​ച്ച ലോ​ഡ് ഷെ​ഡ്‌​ഡി​ങ്ങി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി കെ​എ​സ്‌​ഇ​ബി. അ​ധി​ക​നാ​ള്‍ ലോ​ഡ് ഷെ​ഡ്‌​ഡിം​ഗ് വേ​ണ്ടി​വ​രി​ല്ലെ​ന്നും നി​ല​വി​ല്‍ കു​റ​വു​ള്ള​ത് 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി മാ​ത്ര​മാ​ണെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

കൂ​ടം​കു​ളം ആ​ണ​വോ​ർ​ജ നി​ല​യ​ത്തി​ല്‍ നി​ന്ന് വൈ​ദ്യു​തി ല​ഭി​ച്ചു തു​ട​ങ്ങി. വേ​ന​ല്‍ മ​ഴ ല​ഭി​ച്ച​ത് ആ​ശ്വാ​സ​മെ​ന്നും കെ​എ​സ്‌​ഇ​ബി വ്യ​ക്ത​മാ​ക്കി.

കൂ​ടം​കു​ള​ത്ത് നി​ന്ന് 200 മെ​ഗാ​വാ​ട്ട് കി​ട്ടി തു​ട​ങ്ങി. നേ​ര​ത്തെ​യു​ള്ള ക​രാ​ർ പ്ര​കാ​രം പ​വ​ർ എ​ക്സ്ചേ​ഞ്ച് വ​ഴി 150 മെ​ഗാ വാ​ട്ട് ല​ഭ്യ​മാ​യി​ട്ടു​ണ്ട്. വേ​ന​ല്‍ മ​ഴ തു​ട​ങ്ങി​യ​തും ശു​ഭ സൂ​ച​ന​യാ​ണ്. ഇ​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കെ​എ​സ്‌​ഇ​ബി ക​ണ​ക്കു​കൂ​ട്ടു​ന്നു.

മേ​യ് ആ​ദ്യ വാ​രം ഉ​ഷ്ണ ത​രം​ഗം ഉ​ണ്ടാ​വു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​പ്പോ​ഴേ​ക്കും ക​ഴി​ഞ്ഞ ദി​വ​സം പ​വ​ർ എ​ക്സ്ചേ​ഞ്ച് വ​ഴി അ​പേ​ക്ഷി​ച്ച 250 മെ​ഗാ വാ​ട്ട് പൂ​ർ​ണ​മാ​യി കി​ട്ടി തു​ട​ങ്ങു​മെ​ന്നും പ്ര​തി​സ​ന്ധി കു​റ​യു​മെ​ന്നും കെ​എ​സ്‌​ഇ​ബി വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം, ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് ഡാം ​മാ​നേ​ജ്‍​മെ​ന്‍റി​ലു​ണ്ടാ​യ വീ​ഴ്ച കാ​ര​ണ​മാ​യെ​ന്നാ​ണ് വി​വ​രം. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​വും ഉ​യ​ർ​ന്ന തോ​തി​ല്‍ വെ​ള്ളം എ​ത്തി. എ​ന്നാ​ല്‍, ഈ ​അ​ധി​ക​ജ​ലം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ച്ചി​ല്ല.

സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ​യാ​ണ് അ​ര മ​ണി​ക്കൂ​ർ വ​രെ ലോ​ഡ് ഷെ​ഡ്ഡിം​ഗ് പ്ര​ഖ്യാ​പി​ച്ച​ത്. വൈ​കി​ട്ട് ആ​റ് മ​ണി മു​ത​ല്‍ 12 മ​ണി വ​രെ​യു​ള്ള പീ​ക്ക് അ​വ​റി​ലാ​ണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണം

Kerala

തൃശൂര്‍ പൂരത്തിന് ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി വിശദീകരണം തേടി

കൊ​​​ച്ചി: വേ​​​ന​​​ൽ​​​ച്ചൂ​​​ടി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ തൃ​​​ശൂ​​​ര്‍ പൂ​​​ര​​​ത്തി​​​ന് ആ​​​ന​​​ക​​​ളെ എ​​​ഴു​​​ന്ന​​​ള്ളി​​​ക്കു​​​ന്ന​​​തി​​​ല്‍ കൃ​​​ത്യ​​​മാ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍പ്പി​​​ച്ച പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. സ​​​ര്‍ക്കാ​​​രി​​​ന്‍റെ​​​യും തി​​​രു​​​വ​​​മ്പാ​​​ടി, പാ​​​റ​​​മേ​​​ക്കാ​​​വ് ദേ​​​വ​​​സ്വ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ട​​​ക്ക​​​മാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ത്.

നാ​​​ളെ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന പൂ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആ​​​ന​​​ക​​​ളോ​​​ട് ക്രൂ​​​ര​​​ത കാ​​​ട്ടു​​​ന്ന​​​ത് ത​​​ട​​​യുന്നതിന് അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ല്‍ വേ​​​ണ​​​മെ​​​ന്നാ​​​ണ് തൃ​​​ശൂ​​​ര്‍ തി​​​രു​​​വ​​​മ്പാ​​​ടി സ്വ​​​ദേ​​​ശി വി.​​​കെ. വെ​​​ങ്കി​​​ടാ​​​ച​​​ല​​​ത്തി​​​ന്‍റെ ഹ​​​ര്‍ജി​​​യി​​​ലെ ആ​​​വ​​​ശ്യം. ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എ.​​​എ. സി​​​യാ​​​ദ് റ​​​ഹ്മാ​​​നും കെ.​​​വി. ജ​​​യ​​​കു​​​മാ​​​റും ഉ​​​ള്‍പ്പെ​​​ട്ട അ​​​വ​​​ധി​​​ക്കാ​​​ല ബെ​​​ഞ്ചാ​​​ണു ഹ​​​ര്‍ജി ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്.

ക​​​ന​​​ത്ത വെ​​​യി​​​ല​​​ത്ത് ആ​​​ന​​​ക​​​ളെ എ​​​ഴു​​​ന്ന​​​ള്ളി​​​ക്കു​​​ന്ന​​​തും സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​തെ വെ​​​ടി​​​ക്കെ​​​ട്ട് ന​​​ട​​​ത്തു​​​ന്ന​​​തും ആ​​​ന​​​ക​​​ളു​​​ടെ വി​​​ശ്ര​​​മം ഇ​​​ല്ലാ​​​താ​​​ക്കു​​​ന്ന​​​തും നി​​​യ​​​മ​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. വ​​​ന്യ​​​ജീ​​​വി സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മം, കേ​​​ര​​​ള എ​​​ലി​​​ഫ​​​ന്‍റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് റൂ​​​ള്‍സ് എ​​​ന്നി​​​വ​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.
ആ​​​ന​​​ക​​​ള്‍ ഇ​​​ട​​​യു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ള്‍ സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ല്‍ അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​രാ​​​ജ​​​യപ്പെട്ടെന്നും ഹ​​​ര്‍ജി​​​യി​​​ൽ പറയുന്നു.

Kerala

കോഴിക്കോട്ട് സ്ടോംഗ് റൂം തുറന്ന സംഭവം: ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകൾ തുറന്നെന്ന പരാതിയിൽ ജില്ലാ കളക്ടർ ഉടൻ വിശദീകരണം നൽകും. ചീഫ് ഇലക്ട്രൽ ഓഫീസറാണ് റിപ്പോർട്ട് തേടിയത്.

പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം കൺവെൻഷൻ സെന്‍ററിലെ സ്ട്രോംഗ് റൂമുകൾ അനുമതിയില്ലാതെ തുറന്നെന്നാണ് യുഡിഎഫ് പരാതി.

വോ​ട്ടെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് എം.​കെ രാ​ഘ​വ​ൻ എം​പി ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് വി​ഷ​യം ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ലെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലെ സ്ട്രോം​ഗ് റൂം ​രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കാ​തെ തു​റ​ന്നു​വെ​ന്നാ​ണ് യു​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്ന​ത്. ഇ​ത് വോ​ട്ട് അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ കു​മാ​ർ, എം.​കെ രാ​ഘ​വ​ൻ എംപി എ​ന്നി​വ​ർ ആ​രോ​പി​ച്ചു.

എ​ന്നാ​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്ട്രോം​ഗ് റൂ​മ​ല്ല തു​റ​ന്ന​തെ​ന്നും പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ച മു​റി​യാ​ണ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി തു​റ​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ​യാ​ണ് മു​റി തു​റ​ന്ന​തെ​ന്ന് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​ർ തെ​റ്റാ​യ മു​റി​യാ​ണ് തു​റ​ന്ന​തെ​ന്ന് ക​രു​തി​യാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക പ​ക്ഷം. എ​ന്നാ​ൽ ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി. പ്ര​ദേ​ശ​ത്ത് കേന്ദ്ര സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Kerala

തെ​റ്റ് ചെ​യ്തി​ട്ടി​ല്ല, പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി എ. ​പ​ത്മ​കു​മാ​ർ

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്നും എ. ​പ​ത്മ​കു​മാ​ർ. സി​പി​എ​മ്മി​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് എ. ​പ​ത്മ​കു​മാ​റി​ന്‍റെ മ​റു​പ​ടി.

പ​ത്ത​നം​തി​ട്ട ജി​ല്ലാ നേ​തൃ​ത്വം ത​പാ​ലി​ലൂ​ടെ വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ദൂ​ത​ൻ വ​ഴി​യാ​ണ് പ​ത്മ​കു​മാ​ര്‍ മ​റു​പ​ടി കൈ​മാ​റി​യ​ത്. പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി​ക്ക് മു​ന്നോ​ടി​യാ​യി​യാ​ണ് വി​ശ​ദീ​ക​ര​ണം തേ​ടി​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള കേ​സ് പ്ര​തി​യും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ എ. ​പ​ത്മ​കു​മാ​റി​നോ​ട് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യി​ട്ടാ​ണ് വി​ശ​ദീ​ക​ര​ണം ദൂ​ത​ൻ വ​ഴി കൈ​മാ​റി​യ​ത്.

സി​പി​എം സം​സ്ഥാ​ന സ​മി​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ന​ട​പ​ടി. സ്വ​ർ​ണ്ണ​ക്കൊ​ള്ള കേ​സി​ൽ പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യ​തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

Kerala

'സ​​​ർ​​​വേ​​​യ​​​ല്ല, വി​​​​വ​​​​രശേ​​​​ഖ​​​​ര​​​​ണം'; ന​വകേ​ര​ള സി​റ്റി​സ​ണ്‍ റസ്‌​പോ​ണ്‍​സ് പോ​ഗ്രാമിൽ സർക്കാരിന്‍റെ വിശദീകരണം

കൊ​​​​ച്ചി: ക്ഷേ​​​​മ​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള വി​​​​വ​​​​ര​​​ശേ​​​​ഖ​​​​ര​​​​ണ​​​​മാ​​​​ണു ന​​​​വ​​​​കേ​​​​ര​​​​ള സി​​​​റ്റി​​​​സ​​​​ണ്‍ റ​​​​സ്‌​​​​പോ​​​​ണ്‍​സ് പ്രോ​​​​ഗ്രാ​​​​മെ​​​​ന്നും സ​​​​ര്‍​വേ​​​യ​​​ല്ലെ​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍.

പൊ​​​​തു​​​​ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ന​​​​വ​​​കേ​​​​ര​​​​ള സ​​​​ര്‍​വേ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ കെ​​​​എ​​​​സ്‌​​​​യു സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ലോ​​​​ഷ്യ​​​​സ് സേ​​​​വ്യ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു സ​​​​ര്‍​ക്കാ​​​​രി​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ചെ​​​​ല​​​​വി​​​​ലേ​​​​ക്കാ​​​​യി 20 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഈ ​​​​മാ​​​​സം 31 ഓ​​​​ടെ ഭ​​​​വ​​​​ന​​​സ​​​​ന്ദ​​​​ര്‍​ശ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​കു​​​​മെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലു​​​​ണ്ട്.

ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ ഫെ​​​​ബ്രു​​​​വ​​​​രി 28 വ​​​​രെ ന​​​​ട​​​​ത്തു​​​​ന്ന വി​​​​വ​​​​ര​​​ശേ​​​​ഖ​​​​ര​​​​ണ പ്ര​​​​ക്രി​​​​യ​​​യ്​​​​ക്കു രാ​​​​ഷ്‌​​​ട്രീ​​​​യ​​​നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നി​​​​ല്ല. ഇ​​​​തി​​​​നാ​​​​യി നി​​​​യോ​​​​ഗി​​​​ക്കു​​​​ന്ന വോ​​​​ള​​​​ന്‍റി​​​​യ​​​​ര്‍​മാ​​​​ര്‍​ക്കു പ്ര​​​​തി​​​​ഫ​​​​ല​​​​വും ന​​​​ല്‍​കു​​​​ന്നി​​​​ല്ലെ​​​​ന്ന് പ​​​​ബ്ലി​​​​ക് റി​​​​ലേ​​​​ഷ​​​​ന്‍​സ് അ​​​​ണ്ട​​​​ര്‍ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​വി. സു​​​​ഭാ​​​​ഷ് സ​​​​മ​​​​ര്‍​പ്പി​​​​ച്ച മ​​​​റു​​​​പ​​​​ടി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

മ​​​​റു​​​​പ​​​​ടി ന​​​​ല്‍​കാ​​​​ന്‍ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ സ​​​​മ​​​​യം തേ​​​​ടി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് ഹ​​​​ര്‍​ജി വീ​​​​ണ്ടും 29ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് ശ്യാം ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് മാ​​​​റ്റി.

സാ​​​​മൂ​​​​ഹി​​​​ക സ​​​​ന്ന​​​​ദ്ധ പോ​​​​ര്‍​ട്ട​​​​ലി​​​​ല്‍നി​​​​ന്നാ​​​​ണു വോ​​​​ള​​​​ന്‍റി​​​​യ​​​​ര്‍​മാ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ന്നി​​​​ൽ​​​ ക​​​​ണ്ടു​​​​കൊ​​​​ണ്ടു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണെ​​​​ന്ന ആ​​​​രോ​​​​പ​​​​ണം അ​​​​ടി​​​​സ്ഥാ​​​​നര​​​​ഹി​​​​ത​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

Kerala

ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​നി​ടെ പോ​ലീ​സ് അ​തി​ക്ര​മ​മെ​ന്ന പ​രാ​തി; വി​ശ​ദീ​ക​ര​ണ​വു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്

പ​ത്ത​നം​തി​ട്ട: ജി​യോ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ത്തി​നി​ടെ പോ​ലീ​സ് അ​തി​ക്ര​മ​മെ​ന്ന പ​രാ​തി​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പ​ത്ത​നം​തി​ട്ട പോ​ലീ​സ്. സ്ഥ​ല​ത്ത് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തോ​ടെ ഇ​ട​പെ​ടു​ക​യാ​ണു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് പ​രി​പാ​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യും എ​ന്നാ​ൽ‌ അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും പ​ത്ത​നം​തി​ട്ട പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഡി​ജെ ക​ലാ​കാ​ര​ന്‍റെ ലാ​പ്ടോ​പ് ത​ക​ർ​ത്തെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പോ​ലീ​സ് വി​ശ​ദീ​ക​രി​ച്ചു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​രി​പാ​ടി​ക്കി​ടെ സ്റ്റേ​ജി​ലേ​ക്ക് ക​യ​റി ലാ​പ്ടോ​പ് ച​വി​ട്ടി​പൊ​ട്ടി​ച്ചു​വെ​ന്നാ​യി​രു​ന്നു ഡി​ജെ ക​ലാ​കാ​ര​ൻ അ​ഭി​രാം സു​ന്ദ​റി​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും അ​ഭി​രാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു.

Kerala

കൊ​ട്ടി​യ​ത്ത് ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്ന സം​ഭ​വം; എ​ൻ​എ​ച്ച്എ​ഐ അ​ധി​കൃ​ത​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടും

കൊ​ല്ലം: കൊ​ട്ടി​യ​ത്ത് നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ഴ്ന്ന സം​ഭ​വ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ൻ​എ​ച്ച്എ​ഐ അ​ധി​കൃ​ത​രി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടും. സം​ഭ​വ​ത്തി​ൽ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് യോ​ഗം ചേ​രും.

ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി റീ​ജി​യ​ണ​ൽ ഓ​ഫീ​സ​ർ, പ്രോ​ജ​ക്ട് ഹെ​ഡ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള​ള ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ‌‌

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ വി​ദ​ഗ്ദ്ധ സം​ഘം ഉ​ട​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും. ക​രാ​ർ ക​മ്പ​നി​യാ​യ ശി​വാ​ല​യ ക​ൺ​സ്ട്ര​ക്ഷ​നോ​ട് എ​ൻ​എ​ച്ച്എ​ഐ റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച കൊ​ട്ടി​യം മൈ​ല​ക്കാ​ട് മ​ണ്ണി​ടി​ഞ്ഞ് താ​ഴ്ന്ന് സൈ​ഡ് വാ​ളും സ​ർ​വീ​സ് റോ​ഡും ത​ക​ർ​ന്ന അ​പ​ക​ട​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് സ്കൂ​ൾ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചെ​ങ്കി​ലും വീ​ഴ്ച​യി​ല്ലെ​ന്നാ​യി​രു​ന്നു ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ മ​റു​പ​ടി.

National

താ​ൻ പ​റ​ഞ്ഞ​ത് വി​ജ​യ്‌‍​യെ എ​തി​ർ​ത്ത​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ൻ അ​ജി​ത്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ക​രൂ​ർ സം​ഭ​വ​ത്തെ പ​റ്റി താ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ൾ വി​ജ​യ്‌​യെ എ​തി​ർ​ത്തു​കൊ​ണ്ട​ല്ല എ​ന്ന് ന​ട​ൻ അ​ജി​ത് കു​മാ​ർ. ദി ​ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​ർ ഇ​ന്ത്യ​യ്ക്ക് അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ജി​ത് പ​റ​ഞ്ഞ വാ​ക്കു​ക​ൾ ഏ​റെ ച​ർ​ച്ചാ​വി​ഷ​യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

"ഞാ​ൻ എ​ന്നും വി​ജ​യ്ക്ക് ന​ന്മ വ​ര​ണ​മെ​ന്ന് മാ​ത്ര​മേ ആ​ഗ്ര​ഹി​ച്ചി​ട്ടു​ള്ളൂ. എ​ന്‍റെ അ​ഭി​മു​ഖം അ​ദ്ദേ​ഹ​ത്തി​നെ​തി​രെ തി​രി​ക്കു​ന്ന​വ​ർ ദ​യ​വാ​യി ഇ​ത് നി​ർ​ത്ത​ണം'. -അ​ജി​ത്, രം​ഗ​രാ​ജ് പാ​ണ്ഡെ​യു​മാ​യി ന​ട​ത്തി​യ ഓ​ഡി​യോ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ക​രൂ​ർ സം​ഭ​വ​ത്തി​ന് കാ​ര​ണം ആ ​ഒ​രു പ്ര​ത്യേ​ക വ്യ​ക്തി മാ​ത്ര​മ​ല്ല, നാ​മെ​ല്ലാ​വ​രു​മാ​ണ്. ആ​ളു​ക​ളെ അ​നാ​വ​ശ്യ​മാ​യി കൂ​ട്ടു​ന്ന പ്ര​വൃ​ത്തി​യി​ൽ എ​ല്ലാ​വ​രും അ​ഭി​ര​മി​ച്ചി​രി​ക്കു​ന്നു. ത​ന്‍റെ ശ​ക്തി കാ​ണി​ക്കാ​ൻ എ​ല്ലാ​വ​രും ഇ​ങ്ങ​നെ ആ​ളു​ക​ളെ കൂ​ട്ടു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​ർ ഇ​ന്ത്യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

അ​തേ​സ​മ​യം, അ​ജി​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് വി​ജ​യ് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up