x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ഴ​വു​ക​ൾ സ്വാ​ഭാ​വി​കം; നി​യ​മ​ന വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി പി​എ​സ്‌​സി

വെബ് ഡെസ്ക്
Published: July 7, 2026 06:43 PM IST | Updated: July 7, 2026 06:43 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ. ആ​യി​ര​ക്ക​ണ​ക്കി​ന് ത​സ്തി​ക​ക​ളി​ലേ​ക്ക് നി​യ​മ​ന പ്ര​ക്രി​യ​ക​ൾ ന​ട​ക്കു​മ്പോ​ൾ അ​ത്യ​പൂ​ർ​വ​മാ​യി ചി​ല പി​ഴ​വു​ക​ൾ ഉ​ണ്ടാ​യേ​ക്കാം. എ​ന്നാ​ൽ വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ അ​വ തി​രു​ത്താ​ൻ ക​മ്മീ​ഷ​ൻ എ​പ്പോ​ഴും ത​യാ​റാ​ണെ​ന്നും പി​എ​സ്‌​സി സെ​ക്ര​ട്ട​റി ഇ​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

പി​എ​സ്‌​സി ചെ​യ​ർ​മാ​നെ​തി​രെ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളും ക​മ്മീ​ഷ​ൻ ത​ള്ളി. ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര​വും സു​താ​ര്യ​വും ഭ​ര​ണ​ഘ​ട​നാ​ധി​ഷ്ഠി​ത​വു​മാ​ണ്. പി​എ​സ്‌​സി​യു​ടെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​ത്തി​നും വി​ശ്വ​സ്ത​ത​യ്ക്കും നേ​രി​യ പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

ഇ​ത്ത​രം ചെ​റി​യ പി​ഴ​വു​ക​ളെ പ​ർ​വ​തീ​ക​രി​ച്ച് കാ​ണി​ക്കു​ന്ന രീ​തി​യി​ൽ നി​ന്ന് മാ​ധ്യ​മ​ങ്ങ​ൾ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ട​റി അ​ഭ്യ​ർ​ഥി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലെ ര​ഹ​സ്യാ​ത്മ​ക​ത സൂ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും പ​ര​സ്യ​മാ​യി മ​റു​പ​ടി ന​ൽ​കു​ന്ന​തി​ൽ ക​മ്മീ​ഷ​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags : RecruitmentScam Explanation KeralaPsc PressRelease

Recent News

Corehub Up