x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമ്പാശേരിയിൽ കാർ ഇടിച്ച് മൂന്ന് പേർക്ക് മരിച്ചു

വെബ് ഡെസ്ക്
Published: October 11, 2026 07:02 AM IST | Updated: October 11, 2026 07:02 AM IST

അപകടത്തിൽപെട്ട വാഹനം

കൊച്ചി: നെടുമ്പാശേരിയിൽ മിനിക്കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവതികളെയും ഒരു യുവാവിനെയുമാണ് അതിവേഗതയിലെത്തിയ മിനിക്കൂപ്പർ ഇടിച്ചുതെറിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ടിനുണ്ടായ അപകടത്തിൽ ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരണപ്പെട്ടത്.

അപകടത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവർ സുഹൈൽ സജീവിനെ നാട്ടുകാർ തടഞ്ഞുനിർത്തി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുള്ളതിനാൽ പൊലിസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags : Accident Car People Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up