x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊലിസ് മ​തി​ൽ​ക്കെ​ട്ടു​ക​ൾ ഭേ​ദി​ച്ചും പ്ര​തി​ഷേ​ധ​ത്തിര

സീ​​​​നോ സാ​​​​ജു
Published: October 11, 2026 05:41 AM IST | Updated: October 11, 2026 05:41 AM IST

ജ​​​​ന്ത​​​​ർ ​​​​മ​​​​ന്ത​​​​റി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ ഡ​​​​ൽ​​​​ഹി പൊ​​​​ലി​​​​സ് തീ​​​​ർ​​​​ത്ത സു​​​​ര​​​​ക്ഷാ​​​ കോ​​​​ട്ട​​​​ക​​​​ളും ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ളും ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ. ജ​​​​ന്ത​​​​ർ ​​​​മ​​​​ന്ത​​​​റി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​മ​​​​തി നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും ന​​​​ഗ​​​​ര​​​​ത്തി​​​​ൽ നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തെ​​​​ങ്കി​​​​ലും ത​​​​ങ്ങ​​​​ൾ സ​​​​മ​​​​രം ചെ​​​​യ്യു​​​​ന്ന സ്ഥ​​​​ല​​​​മേ​​​​താ​​​​ണോ അ​​​​താ​​​​ണു ജ​​​​ന്ത​​​​ർ​​​​ മ​​​​ന്ത​​​​ർ എ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വു​​​​മാ​​​​യി സ​​​​മ​​​​ര​​​​ക്കാ​​​​ർ മു​​​​ന്നേ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

സ​​​​ഞ്ചാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു ക​​​​ടി​​​​ഞ്ഞാ​​​​ൺ

ഡി​​​​ജി​​​​റ്റ​​​​ൽ യു​​​​ഗ​​​​ത്തി​​​​ൽ ജ​​​​ന്ത​​​​ർ​​​​ മ​​​​ന്ത​​​​റി​​​​ന്‍റെ നാ​​​ലു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ചു​​​​റ്റ​​​​ള​​​​വി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് വി​​​​ച്ഛേ​​​​ദി​​​​ച്ചും നാല്പതില​​​​ധി​​​​കം മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ അ​​​​ട​​​​ച്ചി​​​​ട്ടും ന​​​​ഗ​​​​ര​​​​ത്തെ പൂ​​​​ർ​​​​ണ​​​മാ​​​​യി സ്തം​​​​ഭി​​​​പ്പി​​​​ച്ചാ​​​​ണ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ്ര​​​​തി​​​​രോ​​​​ധം തീ​​​​ർ​​​​ത്ത​​​​ത്. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ഒ​​​​ന്ന​​​​ട​​​​ങ്കം ഒ​​​​രു സ്ഥ​​​​ല​​​​ത്ത് ചേ​​​​രു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് നി​​​​രോ​​​​ധ​​​​നം അ​​​​ധി​​​​കൃ​​​​ത​​​​രെ സ​​​​ഹാ​​​​യി​​​​ച്ചു.

വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ നി​​​​ര​​​​വ​​​​ധി​​​​യാ​​​​യി ഡ​​​​ൽ​​​​ഹി​​​​യി​​​​ലെത്തി​​​​യെ​​​​ങ്കി​​​​ലും എ​​​​വി​​​​ടെ​​​​യാ​​​​ണു സ​​​​മ​​​​രം ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നോ സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ സ്വ​​​​ഭാ​​​​വ​​​​മെ​​​​ന്തെ​​​​ന്നോ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​ല്ല. ഇ​​​​വ​​​​രി​​​​ൽ പ​​​​ല​​​​രെ​​​​യും അ​​​​തി​​​​ർ​​​​ത്തി പോ​​​​യി​​​​ന്‍റു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു പൊ​​​​ലി​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ക്കു​​​​ന്ന​​​​ സാ​​​​ഹ​​​​ച​​​​ര്യ​​​​വു​​​​മു​​​​ണ്ടാ​​​​യി.

അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ലും വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി സു​​​​ര​​​​ക്ഷ​​​​യ്ക്കു നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ധി​​​​കം അ​​​​ർ​​​​ധ​​​​സൈ​​​​നി​​​​ക​​​​രു​​​​ൾ​​​​പ്പെ​​​​ടെ 25,000 സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെ നേ​​​​രി​​​​ടാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​ല​​​​സ്ഥാ​​​​ന​​​​ത്ത് വി​​​​ന്യ​​​​സി​​​​ച്ച​​​​ത്. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റും ഭ​​​​ര​​​​ണ​​​​നി​​​​ർ​​​​വ​​​​ഹ​​​​ണ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മു​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന ന്യൂ​​​​ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്ക് ക​​​​യ​​​​റാ​​​​നു​​​​ള്ള ഓ​​​​രോ വ​​​​ഴി​​​​യും ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷാ​​​​ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​മു​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ സ​​​​ഞ്ചാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നും അ​​​​ധി​​​​കൃ​​​​ത​​​​ർ "വി​​​​ല​​​​ങ്ങി​​​​ട്ടു'. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ കൂ​​​​ടി അ​​​​ട​​​​ച്ച​​​​തോ​​​​ടെ ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ സ്ഥി​​​​തി ചെ​​​​യ്യു​​​​ന്നി​​​​ട​​​​ത്തേ​​​​ക്ക് എ​​​​ത്താ​​​​ൻ യാ​​​​തൊ​​​​രു മാ​​​​ർ​​​​ഗ​​​​വു​​​​മി​​​​ല്ലാതായി.

പ്ര​​​​തി​​​​ഷേ​​​​ധ​​​വേ​​​​ദി​​​​യാ​​​​യി കൊ​​​​ണാ​​​​ട്ട് സ​​​​ർ​​​​ക്കി​​​​ൾ

അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ല​​​​ട​​​​ക്കം 25,000ത്തോ​​​​ളം സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും അ​​​​ർ​​​​ധ​​​​സൈ​​​​നി​​​​ക​​​​രെ​​​​യും വി​​​​ന്യ​​​​സി​​​​ച്ചി​​​​രു​​​​ന്നു. ജ​​​​ന്ത​​​​ർ​​​​ മ​​​​ന്ത​​​​റി​​​​ലേ​​​​ക്കു പ്ര​​​​വേ​​​​ശ​​​​നം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​തോ​​​​ടെ സ​​​​മ​​​​ര​​​​ക്കാ​​​​ർ ജ​​​​ന്ത​​​​ർ​​​​ മ​​​​ന്ത​​​​റി​​​​ന് 300 മീ​​​​റ്റ​​​​ർ മാ​​​​ത്രം അ​​​​ക​​​​ലെ​​​​യു​​​​ള്ള കൊ​​​​ണാ​​​​ട്ട് സ​​​​ർ​​​​ക്കി​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ​​​വേ​​​​ദി​​​​യാ​​​​ക്കി.

പു​​​​ല​​​​ർ​​​​ച്ചെ മു​​​​ത​​​​ൽ ചെ​​​​റി​​​​യ സം​​​​ഘ​​​​ങ്ങ​​​​ളാ​​​​യി കൊ​​​​ണാ​​​​ട്ട് പ്ലേ​​​​സി​​​​ലെ​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​ദ്രാ​​​​വാ​​​​ക്യം മു​​​​ഴ​​​​ക്കി.

ബി​​​എ​​​​ൻ​​​എ​​​​സ് 163-ാം വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ നി​​​​രോ​​​​ധ​​​​നാ​​​​ജ്ഞ ലം​​​​ഘി​​​​ച്ച് എ​​​​ത്തി​​​​യ​​​​വ​​​​രെ പൊ​​​​ലി​​​​സ് ലാ​​​​ത്തി വീ​​​​ശി​​​​യും ബ​​​​ല​​​​പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ​​​​യും ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തെ​​​​ങ്കി​​​​ലും വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് ചെ​​​​റു​​​​സം​​​​ഘ​​​​ങ്ങ​​​​ളാ​​​​യി സ​​​​മ​​​​ര​​​​ക്കാ​​​​ർ വീ​​​​ണ്ടും എ​​​​ത്തി പ്ര​​​​തി​​​​ഷേ​​​​ധം തു​​​​ട​​​​ർ​​​​ന്നു. ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ളു​​​​ടെ കോ​​​​ട്ട​​​​ക​​​​ളെ​​​​യും ക​​​​ർ​​​​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളെ​​​​യും മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും നി​​​​ശ്ച​​​​യ​​​​ദാ​​​​ർ​​​​ഢ്യ​​​​ത്തി​​​​ലൂ​​​​ടെ​​​​യും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന കാ​​​​ഴ്ച​​​​യ്ക്കാ​​​​ണ് ഡ​​​​ൽ​​​​ഹി സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ച​​​​ത്.

Tags : Deepika DeepikaNewspaper BreakingNews Protesters clash police in the

Recent News

Corehub Up