x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിന്നോട്ടില്ല; ഗ്യാ​നേ​ഷ് കു​മാ​റി​നെ പു​റ​ത്താ​ക്കുംവ​രെ സ​മ​രമെന്ന് സി​ജെ​പി

വെബ്ഡെസ്ക്
Published: October 11, 2026 06:18 AM IST | Updated: October 11, 2026 06:18 AM IST

ജ​​ന്ത​​ർ മ​​ന്ത​​റി​​ലേ​​ക്ക് മാ​​ർ​​ച്ച്

ന്യൂ​​ഡ​​ൽ​​ഹി: കൂ​​ട്ട അ​​റ​​സ്റ്റി​​ൽ ഭ​​യ​​ക്കി​​ല്ലെ​​ന്നും മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ണ​​ർ ഗ്യാ​​നേ​​ഷ് കു​​മാ​​റി​​നെ പു​​റ​​ത്താ​​ക്കു​​ംവ​​രെ ദി​​വ​​സ​​വും ജ​​ന്ത​​ർ മ​​ന്ത​​റി​​ലേ​​ക്ക് മാ​​ർ​​ച്ച് ന​​ട​​ത്തു​​മെ​​ന്നും കോ​​ക്രോ​​ച്ച് ജ​​ന​​താ പാ​​ർ​​ട്ടി (​​സി​​ജെ​​പി) നേ​​താ​​ക്ക​​ളും വി​​വി​​ധ വി​​ദ്യാ​​ർ​​ഥി​​സം​​ഘ​​ട​​ന​​ക​​ളും വ്യ​​ക്ത​​മാ​​ക്കി.

ത​​ല​​സ്ഥാ​​ന​​ത്ത് പ്ര​​ക്ഷോ​​ഭ​​ത്തി​​ന് ആ​​ഹ്വാ​​നം ചെ​​യ്ത​​തി​​നെ​​ത്തു​​ട​​ർ​​ന്നുള്ള ഡ​​ൽ​​ഹി പൊ​​ലി​​സിന്‍റെ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യി​​ൽ സ്ഥാ​​പ​​ക​​ൻ അ​​ഭി​​ജീ​​ത് ദീ​​പ്കെ അ​​ട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ നേ​​താ​​ക്ക​​ളും നൂ​​റു​​ക​​ണ​​ക്കി​​ന് പ്ര​​വ​​ർ​​ത്ത​​ക​​രും ക​​സ്റ്റ​​ഡി​​യി​​ലാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് സി​​ജെ​​പി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം. ദീ​​പ്കെ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ൽ സ​​മ​​ര​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കാ​​ൻ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ സി​​ജെ​​പി നേ​​താ​​വ് അ​​ജി​​ങ്ക്യ ഷി​​ൻ​​ഡെ​​യാ​​ണ് മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ച്ച​​ത്.

നി​​ര​​പ​​രാ​​ധി​​ക​​ളാ​​യ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ​​ക്കു​​ നേ​​രേ ക്രൂ​​ര​​മാ​​യ പീ​​ഡ​​ന​​മാ​​ണു പൊ​​ലി​​സ് അ​​ഴി​​ച്ചു​​വി​​ട്ട​​തെ​​ന്ന് നേ​​താ​​ക്ക​​ൾ ആ​​രോ​​പി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​വി​​മാ​​നം ഡ​​ൽ​​ഹി​​യി​​ൽ ഇ​​റ​​ങ്ങി​​യ ഉ​​ട​​ൻ​​ത​​ന്നെ പൊ​​ലി​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത ദീ​​പ്കെ​​യെ​​യും മ​​റ്റു​​ള്ള​​വ​​രെ​​യും എ​​വി​​ടേ​​ക്കാ​​ണു മാ​​റ്റി​​യ​​തെ​​ന്ന് വ്യ​​ക്ത​​മ​​ല്ലെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.
ഇ​​ന്നു​​മു​​ത​​ൽ രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ കോ​​ണു​​ക​​ളി​​ലേ​​ക്ക് വി​​ദ്യാ​​ർ​​ഥി പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ വ്യാ​​പി​​പ്പി​​ക്കു​​മെ​​ന്ന് എ​​സ്എ​​ഫ്ഐ അ​​ഖി​​ലേ​​ന്ത്യാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ശ്രീ​​ജ​​ൻ ഭ​​ട്ടാ​​ചാ​​ര്യ​ അ​​റി​​യി​​ച്ചു.

അ​ജി​ങ്ക്യ ഷി​ന്‍ഡെ ന​യി​ക്കും

പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മും​ബൈ​യി​ല്‍നി​ന്ന് വി​മാ​ന​ത്തി​ലെ​ത്തി​യ സി​ജെ​പി നേ​താ​ക്ക​ളാ​യ അ​ഭി​ജി​ത്ത് ദീ​പ്‌​കെ, സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് റാ​ങ്ക എ​ന്നി​വ​രെ ഡ​ല്‍ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തി​നു​മു​മ്പ് വി​മാ​ന​ത്തി​നു​ള്ളി​ൽ​വ​ച്ചു​ത​ന്നെ ത​ട​യു​ക​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ചെ​യ്ത​തോ​ടെ സി​ജെ​പി നേ​താ​വ് അ​ജി​ങ്ക്യ ഷി​ന്‍ഡെ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കും.

പ്ര​തി​ഷേ​ധ​ക്കാ​രോ​ട് ജ​ന്ത​ര്‍ മ​ന്ത​റി​ലേ​ക്ക് എ​ത്താ​ൻ അ​ജി​ങ്ക്യ ഷി​ന്‍ഡെ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. ഡ​ല്‍ഹി പൊ​ലി​സ് ത​ട​യാ​ന്‍ ശ്ര​മി​ച്ചാ​ല്‍, ത​ട​യു​ന്നി​ട​ത്തെ ജ​ന്ത​ര്‍ മ​ന്ത​റാ​ക്കി മാ​റ്റി സ​മ​രം തു​ട​രാ​നാ​ണ് സി​ജെ​പി​യു​ടെ ആ​ഹ്വാ​നം.

Tags : Deepika DeepikaNewspaper BreakingNews CJP vows to continue protest until

Recent News

Corehub Up