x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എവിടെ തടയുന്നുവോ അവിടം ജന്തർ മന്തർ

വെബ്ഡെസ്ക്
Published: October 11, 2026 05:45 AM IST | Updated: October 11, 2026 05:45 AM IST

ജ​ന്ത​ർ​മ​ന്ത​റിലെ പ്രക്ഷോഭകർ

ന്യൂ​ഡ​ൽ​ഹി: എ​വി​ടെ ത​ട​യു​ന്നോ അ​വി​ടം ജ​ന്ത​ർ മ​ന്ത​റാ​ക്കു​മെ​ന്നാ​ണ് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജീത് ദീ​പ്കെ ജ​ന്ത​ർ​ മ​ന്ത​ർ 2.0 സ​മ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ജ​ന്ത​ർ​മ​ന്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ ന്യൂ​ഡ​ൽ​ഹി മേ​ഖ​ലാ പൊ​ലി​സ് ബാ​രി​ക്കേ​ഡു​ക​ളാ​ൽ കോ​ട്ട​ കെ​ട്ടി അ​ട​ച്ച​തോ​ടെ എ​സ്ഐ​ആ​ർ ക്ര​മ​ക്കേ​ടി​ൽ മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രാ​യ സ​മ​രം ഡ​ൽ​ഹി​യു​ടെ വി​വി​ധ തെ​രു​വു​ക​ളി​ലേ​ക്ക് വ്യാ​പി​ച്ചു.

കൊ​ണാ​ട്ട് പ്ലേ​സ്, ഗു​രു​ദ്വാ​ര ബം​ഗ്ലാ സാ​ഹി​ബ്, ദി​ല്ലി ഹാ​ട്ട്, ഗോ​ൾ മാ​ർ​ക്ക​റ്റ്, ഐ​എ​ൻ​എ മാ​ർ​ക്ക​റ്റ്, മി​ന്‍റോ ബ്രി​ഡ്ജ്, റെ​ഡ് ഫോ​ർ​ട്ട് തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്കാ​ണ് സ​മ​രം വ്യാ​പി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും ചെ​റു​തും വ​ലു​തു​മാ​യ കൂ​ട്ട​ങ്ങ​ളാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഒ​ത്തു​കൂ​ടി.

ഏഴായിരത്തോ​ളം സ​മ​ര​ക്കാ​രെ​യാ​ണ് ഡ​ൽ​ഹി പൊ​ലി​സ് സ​മ​ര​ത്തി​നു പ്ര​തീ​ക്ഷി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് പൊ​ലി​സും അ​ർ​ധസൈ​നി​ക​രും ഉ​ൾ​പ്പടെ 25,000 സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ഡ​ൽ​ഹി​യി​ലാ​കെ വി​ന്യ​സി​ച്ചു. ഇ​തി​ൽ കൂ​ടു​ത​ൽ ജ​ന്ത​ർ മ​ന്ത​ർ മേ​ഖ​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ തെ​രു​വു​ക​ളി​ലേ​ക്ക് പ്ര​തി​ഷേ​ധം മാ​റി​യ​തോ​ടെ പൊ​ലി​സ് കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​യി. ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു.

ന​ഗ​ര​ത്തി​നു പു​റ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് നേ​രി​ട്ടു. എ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​രെ പൊ​ലി​സ് ബ​ല​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കു​ക​യാ​യി​രു​ന്നു. പ​ല​യി​ട​ത്തും അ​പ്ര​തീ​ക്ഷി​ത പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കാ​ൻ വാ​ഹ​ന​ങ്ങ​ളി​ല്ലാ​തെ​യും പൊ​ലി​സ് ബു​ദ്ധി​മു​ട്ടി.

വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഐ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ ഐ​എ​ൻ​എ മാ​ർ​ക്ക​റ്റി​ന് സ​മീ​പം ജോ​ർ​ബാ​ഗി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു. ഐ​സ പ്ര​സി​ഡ​ന്‍റ് നേ​ഹ ബോ​റ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ യോ​ഗേ​ന്ദ്ര യാ​ദ​വ് തു​ട​ങ്ങി​വ​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം. ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കി​യെ​ങ്കി​ലും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലി​സ് വാ​ഹ​നം ത​ട​ഞ്ഞും റോ​ഡി​ൽ കു​ത്തി​യി​രു​ന്നും പ്ര​തി​ഷേ​ധി​ച്ച്.

ഇ​തോ​ടെ പ്ര​ധാ​ന മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തെ ഗ​താ​ഗ​തം മ​ണി​ക്കൂ​റോ​ളം സ്തം​ഭി​ച്ചു. ഇ​തു​കൂ​ടാ​തെ നി​ര​വ​ധി​പ്പേ​രെ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ പൊ​ലി​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​രി​ൽ പ​ല​ർ​ക്കും ഡ​ൽ​ഹി​യി​ലേ​ക്കെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

Tags : Deepika DeepikaNewspaper BreakingNews Wherever they stop us Jantar Mantar

Recent News

Corehub Up