x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുംബൈയിലും പ്രതിഷേധം; തു​​​ഷാ​​​ർ ഗാ​​​ന്ധി ഉ​​​ൾ​​​പ്പ​​​ടെ ഇ​​​​​രു​​​​​നൂ​​​​​റി​​​​​ലേ​​​​​റെ​​​​​പ്പേ​​​​​ർ ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ൽ

വെബ്ഡെസ്ക്
Published: October 11, 2026 05:10 AM IST | Updated: October 11, 2026 05:10 AM IST

മുംബൈയിലും പ്രതിഷേധം

മും​​​​​​ബൈ: മു​​​​​ഖ്യ​​​​​ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ സി​​​​​ജെ​​​​​പി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച സ​​​​​മ​​​​​ര​​​​​ത്തി​​​​​നു പി​​​​​ന്തു​​​​​ണ​​​​​യു​​​​​മാ​​​​​യി മും​​​​​ബൈ​​​​​യി​​​​​ലും ആ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ തെ​​​​​രു​​​​​വി​​​​​ലി​​​​​റ​​​​​ങ്ങി. മും​​​​​​ബൈ​​​​​​യി​​​​​​ലെ ആ​​​​​​ഗ​​​​​​സ്റ്റ് ക്രാ​​​​​​ന്തി മൈ​​​​​​താ​​​​​​ന​​​​​​ത്തു പ്ര​​​​​​ക​​​​​​ട​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ സാ​​​​​മൂ​​​​​ഹ്യ​​​​​ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ ഉ​​​​​ൾ​​​​​പ്പ​​​ടെ ഇ​​​​​രൂ​​​​​നൂ​​​​​റി​​​​​ലേ​​​​​റെ ആ​​​​​ളു​​​​​ക​​​​​ളെ പൊ​​​ലി​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്തു. മ​​​​​റ്റ് അ​​​​​നി​​​​​ഷ്‌​​​ട​​​​​സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളൊ​​​​​ന്നും പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​വേ​​​​​ദി​​​​​യി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​ല്ല.

ഇ​​​​​ട​​​​​തു​​​​​ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​ടെ​​​​​യും, പ്ര​​​​​​കാ​​​​​​ശ് അം​​​​​​ബേ​​​​​​ദ്ക​​​​​​റു​​​​​​ടെ വ​​​​​​ഞ്ചി​​​​​​ത് ബ​​​​​​ഹു​​​​​​ജ​​​​​​ൻ അ​​​​​​ഖാ​​​​​ഡി തു​​​​​ട​​​​​ങ്ങി​​​​​യ ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​ടെ​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പ്ര​​​​​തി​​​​​ഷേ​​​​​ധം. സാ​​​​​മൂ​​​​​ഹ്യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ൻ തു​​​​​ഷാ​​​​​ർ ഗാ​​​​​ന്ധി ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​രും പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി. ബോം​​​​​ബെ ഹൈ​​​​​​ക്കോ‌​​​​​​ട​​​​​​തി ഉ​​​​​​ത്ത​​​​​​ര​​​​​​വ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ആ​​​​​​ഗ​​​​​​സ്റ്റ് ക്രാ​​​​​​ന്തി മൈ​​​​​​താ​​​​​​ന​​​​​​ത്തു പ്ര​​​​​​തി​​​​​​ഷേ​​​​​​ധം നി​​​​​​രോ​​​​​​ധി​​​​​​ച്ചെ​​​​​​ന്ന വാ​​​​​ദ​​​​​ത്തി​​​​​ലാ​​​​​ണു പൊ​​​ലി​​​​​സി​​​​​ന്‍റെ ന​​​​​ട​​​​​പ​​​​​ടി.

പ്ര​​​​​​ക്ഷോ​​​​​​ഭ​​​​​​ത്തി​​​​​​ന് ആ​​​​​​ഹ്വാ​​​​​​നം ചെ​​​​​​യ്ത് എ​​​​​​ക്സി​​​​​​ൽ പോ​​​​​​സ്റ്റ​​​​​​ർ പ​​​​​​ങ്കു​​​​​​വ​​​​​​ച്ച ഗാ​​​​​​ന്ധി​​​​​​ജി​​​​​​യു​​​​​​ടെ കൊ​​​​​​ച്ചു​​​​​​മ​​​​​​ക​​​​​​നും ഹം ​​​​​​ഭാ​​​​​​ര​​​​​​ത് കെ ​​​​​​ലോം​​​​​​ഗ് സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​യു​​​​​​ടെ ത​​​​​​ല​​​​​​വ​​​​​​നു​​​​​​മാ​​​​​​യ തു​​​​​​ഷാ​​​​​​ർ ഗാ​​​​​​ന്ധി​​​​​​യെ ബാ​​​​​​ന്ദ്ര​​​​​​യി​​​​​​ൽ​​​നി​​​​​​ന്നാ​​​​​ണ് പൊ​​​​​ലി​​​​​സ് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത​​​​​ത്. തു​​​​​​ട​​​​​​ർ​​​​​​ന്ന് ഡി​​​​​​എ​​​​​​ൻ ന​​​​​​ഗ​​​​​​ർ പൊ​​​ലി​​​​​​സ് സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലേ​​​​​​ക്ക് കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്നു. സാ​​​​​​മൂ​​​​​​ഹ്യ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​ൻ ഫി​​​​​​റോ​​​​​​സ് മി​​​​​​ത്തി​​​​​​ബോ​​​​​​ർ​​​​​​വാ​​​​​​ല​​​​​​യെ​​​​​​യും താ​​​​​​മ​​​​​​സ​​​​​​സ്ഥ​​​​​​ല​​​​​​ത്തു​​​​​​നി​​​​​​ന്ന് അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്തു.

 

Tags : Deepika DeepikaNewspaper BreakingNews Protests in Mumbai

Recent News

Corehub Up