x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്കു​ള്ള തു​ക  മു​ട​ങ്ങിയിട്ട് ര​ണ്ടു​മാ​സം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
Published: October 11, 2026 04:53 AM IST | Updated: October 11, 2026 04:53 AM IST

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​

കോ​​​ഴി​​​ക്കോ​​​ട്: സ്‌​​​കൂ​​​ളി​​​ലെ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ പ​​​ദ്ധ​​​തി​​​ക്കു​​​ള്ള തു​​​ക ര​​​ണ്ടു​​​മാ​​​സ​​​മാ​​​യി മു​​​ട​​​ങ്ങി​​​യ​​​താ​​​യി ആ​​​ക്ഷേ​​​പം. ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വി​​​ഹി​​​തം ഇ​​​തു​​​വ​​​രെ സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്ക്‌ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല. അ​​​ധി​​​ക ന്യൂ​​​ട്രീ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ന​​​ൽ​​​കു​​​ന്ന പാ​​​ൽ, മു​​​ട്ട വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള തു​​​ക​​​യും കി​​​ട്ടി​​​യി​​​ല്ല. ഇ​​​തോ​​​ടെ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ന്നം മു​​​ട​​​ങ്ങാ​​​തി​​​രി​​​ക്കാ​​​ൻ നെ​​​ട്ടോ​​​ട്ട​​​മോ​​​ടു​​​ക​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ർ.​

പ​​​ല​​​രും ക​​​ടം വാ​​​ങ്ങി​​​യും സ്വ​​​ന്തം കൈ​​​യി​​​ൽ​​​നി​​​ന്ന്‌ പ​​​ണം ന​​​ൽ​​​കി​​​യു​​​മാ​​​ണ് ത​​​ട​​​സ​​​മി​​​ല്ലാ​​​തെ പ​​​ദ്ധ​​​തി മു​​​ന്നോ​​​ട്ടു​​ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത്‌.​ പ​​​ദ്ധ​​​തി​​​ക്കാ​​​യു​​​ള്ള തു​​​ക ഉ​​​യ​​​ർ​​​ത്താ​​​ത്ത​​​തും തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത്‌ അ​​​നു​​​വ​​​ദി​​​ച്ച തു​​​ക ത​​​ന്നെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴും ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന്‌ അ​​​ധ്യാ​​​പ​​​ക​​​ർ പ​​​റ​​​യു​​​ന്നു.​

പാ​​​ച​​​ക​​വാ​​​ത​​​ക​​​ം മു​​​ത​​​ൽ അ​​​രി​​​യു​​​ടെ​​​യും പ​​​ച്ച​​​ക്ക​​​റി​​​യു​​​ടെ​​​യു​​​മെ​​​ല്ലാം വി​​​ല കു​​​തി​​​ച്ചു​​​യ​​​ർ​​​ന്ന​​​തോ​​​ടെ ഈ ​​​തു​​​ക അ​​​പ​​​ര്യാ​​​പ്‌​​​ത​​​മാ​​​ണ്. പാ​​​ലി​​​ന്‍റെ വി​​​ല നാ​​​ലു രൂ​​​പ​​​യാ​​​ണ് വ​​​ർ​​​ധി​​​ച്ച​​​ത്‌. മു​​​ട്ട​​​യു​​​ടെ വി​ല​യും വ​ർ​ധി​ച്ചു. നി​​​ല​​​വി​​​ൽ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന തു​​​ക കൂ​​​ട്ട​​​ണ​​​മെ​​​ന്നാ​​​ണ് പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ർ പ​​​റ​​​യു​​​ന്ന​​​ത്‌.​ തു​​​ക കു​​​ടി​​​ശി​​​ക​​​യാ​​​കു​​​ന്ന​​​ത് വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ധ്യാ​​​പ​​​ക​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.


ബാ​​​ങ്ക് മു​​​ഖേ​​​ന സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ര്‍ നേ​​​രി​​​ട്ട് ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ ഫ​​​ണ്ട് കൈ​​​പ്പ​​​റ്റി​​​യി​​​രു​​​ന്ന രീ​​​തി ഉ​​​പേ​​​ക്ഷി​​​ച്ച​​​തും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്ക്‌ തി​​​രി​​​ച്ച​​​ടി​​​യാ​​​യി. നി​​​ല​​​വി​​​ൽ ചെ​​​ല​​​വ​​​ഴി​​​ച്ച തു​​​ക​​​യു​​​ടെ ബി​​​ല്ലു​​​ക​​​ൾ പാ​​​സാ​​​ക്കാ​​​ൻ ട്ര​​​ഷ​​​റി​​യി​​ൽ ക​​​യ​​​റി​​​യി​​​റ​​​ങ്ങേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ്. അ​​​ഞ്ചാംക്ലാ​​​സ് വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്ക് ദി​​​വ​​​സം 6.19 രൂ​​​പ​​​യും ആ​​​റു​​​മു​​​ത​​​ല്‍ എ​​​ട്ട്‌​​​വ​​​രെ​​​യു​​​ള്ള​​​വ​​​ര്‍​ക്ക് 9.29 രൂ​​​പ​​​യു​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഓ​​​രോ സ്‌​​​കൂ​​​ളി​​​ലെ​​​യും ഉ​​​ച്ചഭ​​​ക്ഷ​​​ണ സ​​​മി​​​തി​​​ക​​​ളാ​​​ണ് വി​​​ഭ​​​വ​​​സ​​​മാ​​​ഹ​​​ര​​​ണം ന​​​ട​​​ത്തി മെ​​​ച്ച​​​പ്പെ​​​ട്ട ഭ​​​ക്ഷ​​​ണം ന​​​ല്‍​കു​​​ന്ന​​​ത്. ഏ​​​തു ഭ​​​ക്ഷ​​​ണം ന​​​ല്‍​കണമെ​​​ന്ന് ക​​​മ്മി​​റ്റി​​​ക്ക് തീ​​​രു​​​മാ​​​നി​​​ക്കാം. ഫ്രൈ​​ഡ് റൈ​​​സും ബി​​​രി​​​യാ​​​ണി​​​യും മു​​​ട്ട​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍​ഷം മെ​​​നു പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച​​​ത്.

Tags : Deepika DeepikaNewspaper BreakingNews Funds for the midday meal

Recent News

Corehub Up